മലയാളം ടെലിവിഷനിൽ ഏറ്റവും കൂടുതൽ പ്രചാരം ഉള്ള സീരിയൽ ആണ് ഉപ്പും മുളകും. പരമ്പരയിലെ ഓരോ താരങ്ങളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.. അതോടൊപ്പം അവർക്ക് നിരവധി ആരാധകരും ഉണ്ട്. സ്ഥിരം കണ്ണീർ സീരിയലുകൾ മാത്രം കണ്ടു മടുത്ത മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് സാധാരണകാരന്റെ ജീവിതവും തമാശകളും കാണിച്ചു തന്ന സീരിയൽ ആയിരുന്നു ഉപ്പും മുളകും.
പാറമട വീടും ബാലുവും നീലുവും അഞ്ചു മക്കളും എല്ലാം സ്വന്തം വീട്ടിലെ അംഗത്തെ പോലെ ആണ് പ്രേക്ഷകർക്ക് തോന്നിയിരുന്നത് എന്ന് വേണം പറയാൻ. സീരിയലിൽ ബാലുവിന്റെ മൂത്ത മകൾ ലച്ചുവിന്റെ കല്യാണം ആർഭാടം ആയി 1000 ത്തിലെ എപ്പിസോഡിൽ നടത്തിയ ചാനൽ പിന്നീട് ലച്ചുവിനെ സീരിയലിൽ കണ്ടില്ല എന്ന് വേണം പറയാൻ. ലച്ചുവായി അഭിനയിച്ച ജൂഹി അഭിനയം നിർത്തുക ആയിരുന്നു. ലച്ചു സീരിയലിൽ നിന്നും പുറത്തേക്ക് പോയപ്പോൾ പ്രതിഷേധം നടത്തിയ ആരാധകർക്ക് മുന്നിൽ ഇനി അഭിനയിക്കുന്നില്ല എന്നാണ് താരം നേരിട്ട് ലൈവിൽ എത്തി പറഞ്ഞത്. ലോക്ക് ഡൌൺ ആയതോടെ നിർത്തിവെച്ച ഉപ്പും മുളകും ഇപ്പോൾ വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങി. സർക്കാർ നിബന്ധനകളോടെ ഷൂട്ടിങ് എറണാകുളത്ത് ആരംഭിച്ചു.
ഇൻഡോർ ഷൂട്ടിങ്ങിന് ഉള്ള അനുമതി ആണ് ലഭിച്ചത്. എന്നാൽ സീരിയൽ കണ്ട പ്രേക്ഷകർ തൃപ്തരല്ല. ബാലുവും നീലുവും കേശുവും മുടിയനും മാത്രം ആണ് ഇപ്പോൾ സീരിയലിൽ ഉള്ളത് പാറുക്കുട്ടി ഇല്ലാത്തത് ആണ് കാരണം. തങ്ങളുടെ പ്രിയപ്പെട്ട പാറുകുട്ടിയെ കാണാത്ത സങ്കടം പ്രേക്ഷകർ പങ്കുവെക്കുന്നതും ഉണ്ട്. കുഞ്ഞനുജൻ വന്നത് കൊണ്ട് തന്നെ അമ്മക്ക് പാറുകുട്ടിയെ ഷൂട്ടിംഗ് ലൊക്കേഷനിൽ എത്തിക്കാൻ കഴിയാത്തത് കൊണ്ടാണ് പാറുക്കുട്ടി ഇല്ലാത്തത് എന്നാണ് കരുതുന്നത്. കരുനാഗപ്പള്ളി സ്വദേശികൾ ആയ അണുകുമാറിന്റെയും രമ്യയുടേയും രണ്ടാമത്തെ മകൾ ആണ് പാറുക്കുട്ടി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…