ഷംനയെ ഭീഷണിപ്പെടുത്തിയ സംഘത്തിലില്ല; പ്രമുഖ ഓൺലൈൻ ചാനലിനെതിരെ ടിനി ടോം രംഗത്ത്..!!

മലയാളത്തിന്റെ പ്രിയ നടിക്ക് ഉണ്ടായ ഭീഷണി കേസിൽ തനിക്കും പങ്കുണ്ട് എന്ന തരത്തിൽ വ്യാജ പ്രചാരണങ്ങളും അതോടൊപ്പം സൈബർ അറ്റാക്കും നടക്കുന്നതായി പ്രമുഖ നടൻ ടിനി ടോം രംഗത്ത്. ഷംനയും ആ ബന്ധപ്പെട്ട സംഭവത്തിൽ പോലീസ് തന്നെ വിളിച്ചട്ടില്ല മൊഴി എടുത്തിട്ടില്ല. പിന്നെ എന്തിനാണ് എനിക്ക് എതിരെ പ്രചാരണം നടത്തുന്നത്. ഷംനയോ മറ്റുള്ളവരോ പറയാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനാണ് ഊഹിച്ചു പറയുന്നത് എന്ന് ടിനി ടോം ചോദിക്കുന്നു.

ഇതിൽ തനിക്ക് ഏറെ വിഷമം തോന്നാൻ കാരണം തന്റേത് ഒരു ചെറിയ കുടുംബം ആണ്. എന്റെ അമ്മ വല്ലാതെ വിഷമിക്കുന്നു. ഇല്ലാത്ത വാർത്ത കേട്ട്. നിങ്ങൾക്ക് ഡിജിപിയെ വിളിച്ചു ചോദിക്കാം.. അന്വേഷണ ഉദ്യോഗസ്ഥരെ വിളിച്ചു ചോദിക്കാം. പ്രതികൾ ആയവരോടോ അല്ലെങ്കിൽ ഷംനയോടോ ചോദിക്കാം. അല്ലാതെ അന്തരീക്ഷത്തിൽ നിന്നും വാർത്ത ഉണ്ടാക്കരുത്. ചെയ്യാത്ത കാര്യങ്ങൾ ചെയ്താൽ ദൈവം കേൾക്കും. ദൈവം വലിയവൻ ആണ്. മുമ്പ് എന്ന ഭീഷണിപ്പെടുത്തിയ ആൾ അസ്ഥി ഉരുകുന്ന രോഗം ബാധിച്ചാണ് മരിച്ചത്. ഒരു സൂപ്പർ സ്റ്റാറിന്റെ മകനോ ബന്ധുവോ അല്ല ഞാനെന്നും ഏറെ കഷ്ടപ്പെട്ടാണ് ഈ നിലയിൽ എത്തിയതെന്നും ടിനി ടോം പറഞ്ഞു.

‘ഏറ്റവും ചെറിയ നടനാണ് ഞാൻ. ഒരുപാട് കഷ്ടപ്പെട്ടാണ് ഇതുവരെ എത്തിയത്. സെർവിക്കൽ സ്‌പോണ്ടിലോസിസ് എന്ന അസുഖം വന്നത് കെഎസ്ആർടിസി യാത്ര പതിവായതിനാലായിരുന്നു. അത്രയേറെ കഷ്ടപ്പെട്ടിട്ടാണ് ഞാൻ ഇവിടെ വരെ എത്തിയത് ടിനി ടോം പറഞ്ഞു. തനിക്ക് സിനിമയിൽ ഗോഡ്ഫാദറില്ല. സ്വയം കഷ്ടപ്പെട്ട് നേടിയെടുത്തതാണ്. ഒരു കള്ളക്കടത്തുകാരുമായും ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago