Categories: Gossips

മോഹൻലാലിനെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാൻ രാഷ്ട്രീയ കളികളാണ് നടക്കുന്നത്; മലയാളികൾ ഇത് മനസിലാക്കണം; കുറിപ്പ് ശ്രദ്ധ നേടുന്നു..!!

മോഹൻലാൽ കേരളത്തിലെ സമൂഹത്തിന് ഒഴിച്ചൂടാനാകാത്ത ഒരു ഘടകമായി മാറിയിട്ട് വർഷങ്ങൾ ആയി. ഓരോ ചിത്രങ്ങൾ വിജയങ്ങൾ ആയാലും പ്രണയങ്ങൾ ആയാലും മോഹൻലാൽ എന്ന നടനോടുള്ള ഇഷ്ടത്തിന് ഒരിക്കൽ പോലും കുറവ് വന്നിട്ടുമില്ല.

എന്നും സർക്കാർ പൊതുജനങ്ങളിലേക്ക് എത്തിക്കുന്ന വിഷയങ്ങളിൽ മോഹൻലാലിലൂടെ ആകാറുമുണ്ട്. മലയാളത്തിൽ ഏറ്റവും കൂടുതൽ പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്ന ആൾ കൂടി ആണ് മോഹൻലാൽ. കാരണം മോഹൻലാൽ ആകുമ്പോൾ അതിനു കൂടുതൽ ജനശ്രദ്ധ ലഭിക്കും എന്നുള്ളത് തന്നെയാണ് സത്യം.

എന്നാൽ കുറച്ചു കാലങ്ങൾ ആയി മോഹൻലാൽ പോലും അറിയാതെ മോഹൻലാലിനെ രാഷ്ട്രീയ വൽക്കരിക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നത്. മോഹൻലാൽ ബിജെപി സ്ഥാനാർഥി ആയി മത്സരിക്കും എന്നുള്ള കിംവദന്തികൾ എല്ലാ തിരഞ്ഞെടുപ്പ് കാലത്തും വലിയ ചർച്ച ആകാറുമുണ്ട്.

എന്നാൽ ഇപ്പോൾ മോഹൻലാലിനെക്കുറിച്ചു ലാൽസലാം എന്ന പേജിൽ വന്ന കുറിപ്പ് ആണ് ശ്രദ്ധ നേടുന്നത്…

മോഹൻലാൽ എന്ന നടനെ ഇഷ്ടമാണ്. മറ്റെല്ലാ മലയാളികളെയുംപോലെ അദ്ദേഹത്തിന്റെ സിനിമകൾ ഒരു സിനിമാസ്വാദകൻ എന്ന നിലയിൽ ഒരുപാട് സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മനസിലാക്കിയിടത്തോളം മോഹൻലാലിന് അന്തരിച്ച കോൺഗ്രസ് നേതാവ് ശ്രീ കെ കരുണാകരനോട്‌ ആയിരുന്നു ഏറ്റവും അടുപ്പം.

നിലവിൽ അയാൾക്ക് മുഖ്യമന്ത്രി പിണറായി വിജയനോടും പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും കൂടുതൽ ബഹുമാനം കാണിക്കുന്നതായി കണ്ടിട്ടുണ്ട്. അതിനപ്പുറം എന്തെങ്കിലും രാഷ്ട്രീയ അനുഭാവം ഉണ്ടെന്ന് തോന്നിയിട്ടില്ല. എങ്കിലും ചിലപ്പോഴൊക്കെ അയാളുടെ നിലപാടിനെ വിമർശന വിധേയമാക്കിയിട്ടുമുണ്ട്.

ഇനിപ്പറയുന്നത് കുറച്ചു ഗൗരവതരമായ വിഷയമാണ്. കഴിഞ്ഞകുറച്ചു കാലമായി ഇഅദ്ദേഹത്തിന്റെതായി വരുന്ന സിനിമകൾക്ക് നേരെ ചിലർ മുൻവിധികളോട് സമീപിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. കേവലം ഫാൻ ഫൈറ്റുകൾക്ക് അപ്പുറം വർഗ്ഗീയ വിഷയമായി ഉയർത്തിക്കൊണ്ടുവരാൻ ചിലർ ബോധപൂർവമായി ശ്രമിക്കുന്നുണ്ട് എന്നാണ് മനസിലാവുന്നത്.

മോഹൻലാലിനെ തങ്ങളുടെ പക്ഷത്തേക്ക് അടുപ്പിക്കാൻ ഏറ്റവും വൃത്തികെട്ട കളി നടത്തുന്ന ‘സംഘ ‘വും അങ്ങേരെ സംഘ് ആക്കിയേ അടങ്ങൂ എന്ന് കച്ചകെട്ടി ഇറങ്ങിയ ചില പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ് ചിന്താഗതിക്കാരെയും ഒരു പോലെ സൂക്ഷിക്കണം എന്നാണ് അഭിപ്രായം. മോഹൻലാലിനെ ചൂണ്ടി വിഭജന രാഷ്ട്രീയം പ്രചരിപ്പിക്കാൻ ആരെങ്കിലും ശ്രമിക്കുന്നുണ്ടെങ്കിൽ അവരെ തിരിച്ചറിയാനുള്ള വിവേകം മലയാളികൾ കാണിക്കണം.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago