നിന്റെ മുഖത്ത് കുരുക്കൾ ആണ്, അഭിനയത്തിന് ചേരില്ല; എന്നാൽ ലാലേട്ടന്റെ വാക്കുകളും ആ സിനിമയുമാണ് എനിക്ക് പ്രചോദനമായി; സ്വാസിക..!!

മലയാളി ആയിട്ടുകൂടി സിനിമയിൽ തുടക്കം കുറിക്കുന്നത് തമിഴിൽ കൂടി ആയിരുന്നു. തുടർന്ന് മലയാളം സീരിയൽ രംഗത്ത് എത്തി എങ്കിൽ കൂടിയും സ്വാസിക വിജയ് എന്ന താരം ഇന്ന് മലയാള സിനിമയിൽ തിരക്കേറിയ അഭിനേതാവ് ആയി മാറിക്കഴിഞ്ഞു. ആദ്യ കാലങ്ങളിൽ തേപ്പുകാരിയായി ആണ് മലയാളം സിനിമയിൽ നിറഞ്ഞത് എങ്കിൽ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ജോസിന്റെ ഭാര്യയുടെ വേഷത്തിൽ എത്തി സ്വാസിക കസറി എന്ന് വേണം പറയാൻ.

എന്നാൽ സ്വാസിക എന്ന താരം ആദ്യം ശ്രദ്ധ നേടിയത് സീത എന്ന സീരിയലിൽ കൂടി ആയിരുന്നു. ആ ഒറ്റ സീരിയലിൽ കൂടി താരത്തിന് വമ്പൻ ആരാധകർ തന്നെ ഉണ്ടായി. കാമുകന്മാരെ പലപ്പോഴും തേക്കുന്ന താരമായി എത്തിയ സ്വാസികയെ മമ്മൂട്ടി പോലും തേപ്പുകാരി എന്നാണ് വിളിക്കുന്നത് തരാം നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. തമിഴിൽ തുടങ്ങിയ താരത്തിന് എന്നാൽ തമിഴിൽ ഒരു പ്രമുഖ നടിയുടെ ഷോയിൽ ആ നടിയിൽ നിന്നും മോശം അനുഭവം ഉണ്ടായ കാര്യം ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുകയാണ്.

തമിഴിൽ സിനിമയിൽ അഭിനയിക്കുന്ന സമയത്താണ് താൻ ഒരു തമിഴ് ചാനലിന് അഭിമുഖം നൽകിയത്. അതിന്റെ അവതാരക അവിടുത്തെ ഒരു പ്രമുഖ നടിയായിരുന്നു. ഒരു നായികക്ക് വേണ്ടിയിരുന്ന മുഖമല്ല എന്റേത്. എന്റെ മൂക്ക് വലുതാണ് മുഖം മുഴുവനും കുരുക്കളാണ് ക്ലിയർ സ്കിൻ അല്ല അതുകൊണ്ട് തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താൻ എനിക്ക് സാധിക്കില്ല എന്നാണ് അവർ പറഞ്ഞത്. അവരെപ്പോലെ ഒരു പ്രമുഖ നടി അങ്ങനെ പറഞ്ഞതുകൊണ്ട് തന്നെ അത് സത്യം ആയിരിക്കുമെന്ന് ഞാനും വിചാരിച്ചു. അത് എന്നെ വല്ലാതെ അലട്ടിക്കൊണ്ടിരുന്നു. മുഖത്തുള്ള കുരു ഇപ്പോഴും വിട്ടുപോയിട്ടില്ല പലരും ഇതേ പറ്റി എന്നോട് പറഞ്ഞിട്ടുണ്ട്.

ഞാൻ ചെയ്ത സിനിമയും സീരിയലും എല്ലാം ഈ മുഖക്കുരു കൊണ്ട് തന്നെയാണ് പൂർത്തിയാക്കിയത്. എന്നെങ്കിലും ആളുകൾ എന്റെ ഈ മുഖക്കുരു ഉള്ള മുഖം ഇഷ്ടപ്പെടുമെന്ന് ഞാൻ അപ്പോൾ വിചാരിച്ചു. ആ സമയത്താണ് പ്രേമം സിനിമ ഇറങ്ങിയത്. അതിൽ സായ് പല്ലവി എനിക്ക് വലിയ പ്രചോദനമായി. അതുപോലെ തന്നെ ലാലേട്ടന്റെ വാക്കുകൾ എനിക്ക് ഇന്നും ആത്മവിശ്വാസം നൽകുന്നതാണ്. നമ്മുടെ സൗന്ദര്യത്തിന് ഒരു പ്രാധാന്യവുമില്ല. ചെയ്യുന്ന കഥാപാത്രങ്ങളിലൂടെ ആളുകൾക്ക് നമ്മളോട് ഇഷ്ടം തോന്നുന്നതാണെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago