മലയാള അഭിനയ ലോകത്തിൽ സകലകാല വല്ലഭയായ താരം ആണ് സ്വാസിക വിജയ്. അഭിനയത്തിനൊപ്പം തന്നെ മോഡലിംഗ് , അവതാരിക , നൃത്തം , വ്ലോഗിംഗ് എല്ലാം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില താരങ്ങളിൽ ഒരാൾ ആണ് സ്വാസിക എന്ന താരം.
സിനിമ തിരക്കുകൾക്ക് ഇടയിൽ തന്നെ സീരിയലിൽ അഭിനയിക്കാൻ സമയം കണ്ടെത്തുന്ന ആൾ കൂടി ആണ് സ്വാസിക. ആദ്യ കാലങ്ങളിൽ സിനിമ മേഖലയിൽ തേപ്പുകാരി ഇമേജ് ആയിരുന്നു എങ്കിൽ പിന്നീട മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കുന്ന അഭിനയ പാടവം കാണിച്ച ആൾ കൂടി ആണ് സ്വാസിക.
സിനിമയിൽ തിളക്കമാർന്ന വേഷങ്ങൾ ചെയ്യുന്നതിന് ഒപ്പം തന്നെ സീരിയലിൽ അഭിനയിക്കുന്നു. സ്റ്റേജ് ഷോകളിൽ അടക്കം നൃത്തം ചെയ്യുന്നു. സീരിയലിൽ അഭിനയിക്കുന്നു. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന ഷോയിൽ അവതാരക ആയി എത്തുന്നു.
ഇത്രക്കും എനർജിയുടെ എങ്ങനെ കാര്യങ്ങൾ ചെയ്യുന്നു എന്ന് ഷോയിൽ അതിഥി ആയി എത്തിയ നിയാസും മീരയും ചോദിക്കുന്നത്. രാത്രിയിൽ താൻ ഒരു രഹസ്യ സാധനം കുടിക്കുന്നത് തന്നെയാണ് കാരണം എന്ന് സ്വാസിക പറയുന്നു.
സീരിയലിന്റെ ഷൂട്ട് പതിനൊന്ന് – പന്ത്രണ്ട് മണിവരെ നീണ്ടാലും സ്വാസിക ഫുൾ എനർജിയിൽ തന്നെയായിരിക്കും. അത് കഴിഞ്ഞ് യൂട്യൂബ് ചാനലിന് വേണ്ടിയുള്ള സാധനങ്ങൾ ഷൂട്ട് ചെയ്യാൻ പോവും. രണ്ട് മണിവരെ ഒക്കെ ആ ഷൂട്ട് നീണ്ടാലും രാവിലെ ഏഴ് മണിയാവുമ്പോഴേക്കും സ്വാസിക സെറ്റിലെത്തും.
ഇതെങ്ങനെ സാധിക്കുന്നു, നിയാസിന്റെ ചോദ്യം ഇങ്ങനെ ആയിരുന്നു. ചിരിയായിരുന്നു അതിനുള്ള സ്വാസികയുടെ ആദ്യത്തെ മറുപടി. എനർജ്ജി നിലനിർത്താൻ വേണ്ടി രാത്രിയിൽ ഒരു പ്രത്യേക സാധനം കുടിക്കുന്നുണ്ട് എന്ന് പിന്നീട് തമാശയിൽ സ്വാസിക പറഞ്ഞു.
എന്നാൽ എല്ലാത്തിനും മേലെ തന്റെ പ്രൊഫഷനോടുള്ള താൽപര്യം ആണ് സ്വാസികയുടെ ഈ എനര്ജിയുടെ കാരണം എന്നത് തന്നെയാണ് സത്യം. നൃത്തത്തിലൂടെയാണ് സ്വാസികയുടെ തുടക്കം. നർത്തകി അവിടെ നിന്നും അഭിനേത്രിയായി.
സിനിമ സീരിയൽ ടെലിവിഷൻ ഷോകൾ ഹ്രസ്വ ചിത്രങ്ങൾ മ്യൂസിക് ആൽബം അവതാരിക തുടങ്ങി എല്ലാ മേഖലകളിലും സജീവമാണ് സ്വാസിക. മുപ്പതോളം സിനിമകളും പത്തോളെ സീരിയലുകളും പത്തിലധികം ടെലിവിഷൻ ഷോകളും സ്വാസിക ചെയ്തിട്ടുണ്ട്.
മോഹൻലാൽ ചിത്രം ഇട്ടിമാണി മെയിഡ് ഇൻ ചൈനയിൽ മികച്ച വേഷം ചെയ്ത സ്വാസിക സീത എന്ന സീരിയൽ വഴി ആണ് കൂടുതൽ ശ്രദ്ധ നേടിയത്. വാസന്തി എന്ന ചിത്രത്തിൽ കൂടി ആണ് താരത്തിന് മികച്ച നടിക്കുള്ള അവാർഡ് ലഭിച്ചത്. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിൽ ചെമ്പൻ വിനോദിന്റെ ഭാര്യ വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. മോഹൻലാലിന്റെ കടുത്ത ആരാധികയാണ് സ്വാസിക.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…