Categories: Gossips

നീണ്ട ഒമ്പത് വർഷമായി പ്രണയത്തിലാണ്; വിവാഹം പക്ഷെ ഇങ്ങനെ ആയിരിക്കും; സ്വാസിക..!!

മലയാള സിനിമയിലെ തേപ്പുകാരിയായി കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ താരം ആണ് സ്വാസിക. സിനിമയിൽ തേപ്പുകാരിയായ കാമുകനെ ചതിച്ച സ്വാസിക ജീവിതത്തിലും അങ്ങനെ ആകുമോ എന്നുള്ള ചോദ്യവുമായി ആണ് ആരാധകർ എത്തുന്നത്.

പ്രണയം ഉണ്ട് എന്നും ഒമ്പത് വർഷങ്ങൾ ആയി പ്രണയത്തിൽ ആണെന്നും പറഞ്ഞ സ്വാസിക എന്നാൽ വിവാഹം മാട്രിമോണിയിൽ കൂടി വീട്ടുകാർ ആലോചിച്ചു നടത്തും എന്ന് പറയുന്നു. ഒരേ സമയം വ്യത്യസ്തമായ ഈ ഉത്തരങ്ങൾ അല്ലെങ്കിൽ മറുപടികൾ പറയാൻ ഉള്ള കാരണം താരം തന്നെ പറയുകയും ചെയ്തു.

തമിഴിൽ തുടങ്ങി മലയാളം ടിവി സീരിയലുകളിൽ നായിക ആയി എവിടെ നിന്നും മലയാള സിനിമയിലെ തിരക്കേറിയ നായികയായി മാറിയയാളാണ് സ്വാസിക. അടുത്ത കാലത്തായി മലയാളത്തിന്റെ മസിലളിയനുമായി ചേർന്ന് ഗോസ്സിപ്പുകൾ കേട്ടിരുന്നു എങ്കിൽ കൂടിയും അതെല്ലാം സിനിമ നടിമാർക്കിടയിൽ സർവ്വ സാധാരണമായ വിഷയം എന്ന് പറഞ്ഞു താരം തന്നെ ചിരിച്ചു തള്ളിയിരുന്നു.

സ്വാസികയുടെ വിവാഹത്തെ കുറിച്ച് നടി അനു ജോസഫ് ചോദിച്ച ചോദ്യത്തിന് കഴിഞ്ഞ 9 വർഷമായി പ്രണയത്തിലാണ് എന്നാണ് സ്വാസിക കൊടുത്ത ഉത്തരം. നിമിഷ നേരം കൊണ്ട് അനു പങ്കുവെച്ച വീഡിയോ വൈറലാവുകയും ചെയ്തു ആരാധകർ കൂടുതൽ ചോദ്യങ്ങളുമായി മുന്നോട്ട് വരികയും ചെയ്തു.

എന്നാൽ 9 വർഷമായി പ്രണയത്തിലാണ് എന്നല്ലാതെ മറ്റൊരു വിവരങ്ങളും സ്വാസിക പറഞ്ഞിരുന്നില്ല. വിവാഹം അടുത്ത് തന്നെ വരുന്നുണ്ട്. മിക്കവാറും ഡിംസബറിലോ ജനുവരിയിലോ കാണുമെന്നാണ് എന്റെയൊരു നിഗമനം. ഡിസംബറിൽ വേണോ അതോ കുറേക്കൂടി വെയിറ്റ് ചെയ്ത് ജനുവരിയിൽ മതിയോ എന്ന ആലോചനയിലാണ്. നിങ്ങളെയൊക്കെ വിളിക്കേണ്ടേയെന്നുമായിരുന്നു സ്വാസിക ചോദിച്ചത്.

വിവാഹത്തെക്കുറിച്ചുള്ള സ്വാസികയുടെ ഈ വെളിപ്പെടുത്തൽ നിമിഷനേരം കൊണ്ടാണ് ശ്രദ്ധ നേടിയത്. എന്നാൽ 9 വർഷമായി പ്രണയത്തിലാണെന്ന് വെറുതെ തമാശ പറഞ്ഞതാണെന്നും വീട്ടുകാർ തീരുമാനിക്കുന്നത് ആളെയാകും കല്യണം കഴിക്കുന്നതെന്നും സ്വാസിക വ്യക്തമാക്കി. ‘എല്ലായ്‌പ്പോഴും പ്രണയത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉണ്ടാവാറുണ്ട്.

അങ്ങനെ ഒരു രസത്തിനായി പറഞ്ഞതാണ്. പ്രണയത്തിലാണെന്ന് പറഞ്ഞാൽ അതാരാണ് ഇയാളാണോ തുടങ്ങിയ ചോദ്യങ്ങളുണ്ടാവും. കുറേക്കേട്ട് കഴിയുമ്പോൾ അത് ഞാനങ്ങ് സമ്മതിക്കും. തമാശയ്ക്ക് വേണ്ടി പറഞ്ഞതാണ്’ എന്നാണ് സ്വാസികയുടെ മറുപടി. മാട്രിമോണിയിലൂടെ ആലോചനകൾ മുന്നോട്ട് പോകുന്നുണ്ടെന്നും ഒന്ന് രണ്ട് ആലോചനകൾ സജീവമാണെന്നും സ്വാസിക പറഞ്ഞു.

വിദേശത്തുള്ള അച്ഛൻ നാട്ടിലെത്തിയതിന് ശേഷമേ തീരുമാനം എടുക്കു എന്നുമായിരുന്നു മറ്റൊരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സ്വാസിക വ്യക്തമാക്കിയത്. പ്രണയത്തിലാണോയെന്ന് ചോദിച്ചപ്പോഴുള്ള മറുപടി വൈറലായതിന് പിന്നാലെയായാണ് സ്വാസിക കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago