ബോളിവുഡിലെ ഹോട്ട് നടൻ ആരാണെന്നു ചോദിച്ചാൽ മറുചോദ്യങ്ങൾ ഇല്ലാതെ വരുന്ന ഉത്തരമാണ് ഹൃതിക് റോഷന്റേത്. അതുപോലെ തന്നെ ഡാൻസിലെ രാജാവ് കൂടിയാണ് ഹൃതിക്. കേരളത്തിൽ നിരവധി ആരാധകർ ഉള്ള താരം കൂടിയാണ് ഹൃതിക് റോഷൻ. 2000 ത്തിൽ രാഖേഷ് രോഹൻ സംവിധാനം ചെയ്ത കഹോന പ്യാർ ഹേ എന്ന ചിത്രത്തിൽ കൂടിയാണ് ഹൃതിക് അഭിനയ ലോകത്തിലേക്ക് എത്തുന്നത്.
അഭിനയ ലോകത്തിലേക്ക് എത്തിയ ആദ്യ ചിത്രം തന്നെ വമ്പൻ വിജയം ആയ ഹൃതിക് പ്രായം കൂടുന്തോറും കൂടുതൽ കൂടുതൽ സുന്ദരനായി ആണ് വരുന്നത്. വിവാഹിതനായ താരത്തിന് രണ്ടു ആൺമക്കൾ ആണ് ഉള്ളത്. അഭിനയ ലോകത്തേക്ക് എത്തിയ 2000 ൽ തന്നെ ആയിരുന്നു ബാല്യകാല സുഹൃത്തുകൂടിയായ സുസൈനുമായി ഉള്ള താരത്തിന്റെ വിവാഹം. എന്നാൽ സുദീർഘമായ 14 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം ഇവരും 2014 ൽ വേർപിരിഞ്ഞു.
സുസൈന്റെ ആവശ്യ പ്രകാരം ആയിരുന്നു ഹൃതിക് അന്ന് വിവാഹ മോചനത്തിന് സമ്മതം മൂളിയതും. എന്നാലിപ്പോൾ രാജ്യം ലോക്ക് ഡൌൺ ആയതോടെ സുസൈൻ വീണ്ടും ഹൃതികിന്റെ ജീവിതത്തിലേക്ക് എത്തിയിരിക്കുകയാണ്. തന്റെ ഒപ്പം താമസിക്കാൻ തന്റെ മുൻഭാര്യ എത്തിയ വാർത്ത ഹൃതിക് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് വലിയ വാർത്ത ആയത്.
മുൻ ഭർത്താവിനൊപ്പം വീണ്ടും താമസിക്കാൻ എത്തിയ വാർത്തയോട് ആദ്യമായി പ്രതികരിക്കുകയാണ് സൂസി. വോഗ്‌സ് മാഗസിന് നൽകിയ അഭിമുഖത്തിൽ ആണ് താരം മനസ്സ് തുറന്നത്. ലോക്ക് ഡൌൺ കാലത്ത് ഏറ്റവും പ്രധാനപ്പെട്ടത് മക്കൾക്കൊപ്പം കഴിയുക എന്നുള്ളതാണ്. സൂസൈൻ പറയുന്നത് വീട്ടിൽ മക്കൾക്കൊപ്പം കഴിയുന്ന താൻ അവർക്ക് വേണ്ടിയുള്ള എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കുന്നുണ്ട് എന്ന് പറയുന്നു.
മകൾക്കൊപ്പം സമയം ചിലവഴിക്കാൻ എപ്പോൾ ഇഷ്ടം പോലെ കഴിയുന്നുണ്ട് എന്നാണ് ഹൃതിക് പറഞ്ഞത്. ഇത്തരത്തിൽ ഉള്ള ഒരു തീരുമാനം എടുത്ത മുൻ ഭാര്യയുടെ തീരുമാനത്തിൽ ഏറെ സന്തോഷം ഉണ്ടെന്നും ഹൃതിക് പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…