Categories: Gossips

സറോഗസി പ്രസവം; നയൻതാരക്കും ഭർത്താവിനുമെതിരെ അന്വേഷണം ആരംഭിച്ചു; ചട്ടങ്ങൾ ലംഘിച്ചോ എന്നുള്ളത് സംശയം..!!

രണ്ടു കുട്ടികൾ ജനിച്ചതോടെ ഇന്ത്യൻ സിനിമ ലോകത്തിൽ തന്നെ ചർച്ച വിഷയമായി മാറിക്കഴിഞ്ഞു നയൻ‌താര. വിവാഹം കഴിഞ്ഞു നാലാം മാസം ആയിരുന്നു വാടക ഗർഭ പാത്രം വഴി തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഗ്നേഷ് ശിവനും മാതാപിതാക്കൾ ആയി മാറിയത്.

ഇപ്പോൾ കുട്ടികൾ ജനിച്ച സന്തോഷം സോഷ്യൽ മീഡിയയിൽ കൂടി പങ്കുവെച്ചതിന് ശേഷം വിവാദങ്ങളുടെ കൊടുമുടിയിൽ കയറി നിൽക്കുകയാണ് നയൻതാരയും സംവിധയകനും നിർമാതാവും നയൻതാരയുടെ ഭർത്താവുമായ വിഗ്നേഷ് ശിവൻ. ഇപ്പോൾ താര ദമ്പതികൾക്ക് എതിരെ അന്വേഷണം ആരംഭിച്ചിരിക്കുകയാണ് തമിഴ് നാട് ആരോഗ്യ വകുപ്പ്.

nayanthara with baby

നിലവിൽ സറോഗസി വഴിയുള്ള അതായത് വാടക ഗർഭ പാത്രം ഉപയോഗിച്ചുള്ള പ്രസവം നടത്തുന്നതിന് രാജ്യത്ത് ചില ചട്ടങ്ങൾ നില നിൽക്കുന്നുണ്ട്. ഇത് മറികടന്നു കൊണ്ടാണോ നയൻതാരയും വിഗ്നേഷ് ശിവനും കുട്ടികളെ നേടിയത് എന്നുള്ളതാണ് അന്വേഷിക്കുന്നത്. വിവാഹം കഴിഞ്ഞു അഞ്ചു വർഷങ്ങൾക്ക് ശേഷം കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആണ് വാടക ഗർഭ പാത്രം വഴി ഗർഭ ധാരണം നടത്താവൂ എന്നാണ് ചട്ടങ്ങൾ പറയുന്നത്.

ഇരുപത്തിയൊന്ന് വയസ്സ് മുതൽ മുപ്പത്തിയാറു വയസ്സ് വരെ പ്രായമുള്ള വിവാഹിതയായ സ്ത്രീക്ക് ഭർത്താവിന്റെ സമ്മതത്തോടെ മാത്രമേ അണ്ഡം ധനം ചെയ്യാൻ പാടുള്ളൂ. എന്നാൽ ഇത്തരത്തിൽ ഉള്ള നിരവധി ചട്ടങ്ങൾ നിലനിൽക്കെ ആയിരുന്നു നയൻതാരയും വിഗ്നേഷ് ശിവനും വിവാഹം കഴിഞ്ഞു നാലാം മാസം വാടക ഗർഭ പാത്രം വഴി കുട്ടികളെ നേടുന്നത്.

ഇക്കാര്യത്തിൽ നയന്താരയോടും വിഗ്നേഷ് ശിവനോടും തമിഴ്നാട് മെഡിക്കൽ കോളേജ് ഡയറക്ടറേറ്റ് വിശദീകരണം ആവശ്യപ്പെടും എന്നും നിയമ ലംഘനം നടന്നിട്ടോ എന്ന് ആരോഗ്യമത്രി എം സുബ്രഹ്മണ്യൻ ചെന്നൈയിൽ മാധ്യമങ്ങളെ അറിയിച്ചത്. എന്തായാലും നയൻതാരയ്ക്ക് കുട്ടികൾ ജനിച്ചതോടെ സോഷ്യൽ മീഡിയ ആഘോഷം ആക്കി മാറ്റി എന്ന് തന്നെ വേണം പറയാൻ.

ഇന്നലെ ആയിരുന്നു വിഗ്നേഷ് ശിവൻ തന്റെ ഒഫീഷ്യൽ ട്വിറ്റെർ അക്കൗണ്ട് വഴി കുട്ടികൾ ഉണ്ടായ വിവരം അറിയിച്ചത്. ഇരട്ട ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. ഇരട്ട കുട്ടികൾ, ഞങ്ങളുടെ പൂർവികരുടെ എല്ലാം പ്രാർത്ഥനയും പൂർവികരുടെ അനുഗ്രഹങ്ങളും ഇരട്ട കുട്ടികളുടെ രൂപത്തിൽ വന്നിരിക്കുന്നു.

nayanthara

നിങ്ങളുടെയും പ്രാർത്ഥനകൾ വേണം. ഉയിർ ഉലകം എന്നാണ് വിഗ്നേഷ് ശിവൻ കുറിച്ചത്. ഏറെ നാളുകൾ നീണ്ടു നിന്ന പ്രണയത്തിന് ശേഷം ആയിരുന്നു ഈ കഴിഞ്ഞ ജൂണിൽ ഇരുവരും വിവാഹം കഴിക്കുന്നത്. നയൻ‌താര നായികയായി എത്തിയ നാനും റൗഡി തൻ എന്ന ചിത്രത്തിൽ സംവിധായകായി എത്തിയ വിഗ്നേഷ് ശിവനുമായി നയൻ‌താര അടുപ്പത്തിൽ ആകുക ആയിരുന്നു.

മഹാബലിപുരത്തിൽ വെച്ചായിരുന്നു ഷാരൂഖ് ഖാൻ അടക്കം വമ്പൻ താരങ്ങൾ എത്തിയ നയൻതാരയുടെ വിവാഹം നടക്കുന്നത്. നേരത്തെ വാടക ഗർഭ പാത്രത്തിൽ കൂടി നയൻ‌താരയും വിഘ്‌നേഷും കുട്ടികൾക്കായി ശ്രമിക്കുന്നു എന്നുള്ള വാർത്തകൾ ഉണ്ടായിരുന്നു എങ്കിൽ കൂടിയും ഇരുവരും ഇക്കാര്യത്തിൽ പ്രതികരണങ്ങൾ ഒന്നും നടത്തിയിരുന്നില്ല.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago