Categories: Gossips

ഞാൻ എന്നും കാവ്യക്കൊപ്പമാണ്; ദിലീപ് എന്റെ ഏട്ടനാണ്; സത്യം മാത്രമേ എന്നും വിജയിക്കുകയുള്ളൂ; സുജ കാർത്തിക പറയുന്നത് ഇങ്ങനെ..!!

2002 ൽ രാജസേനൻ സംവിധാനം ചെയ്ത മലയാളി മാമന് വണക്കം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിൽ എത്തിയ താരം ആണ് സുജ കാർത്തിക.

തുടർന്ന് നിരവധി ചിത്രങ്ങളിൽ അഭിനയ താരം വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും പിന്മാറുക ആയിരുന്നു. റൺ വേ എന്ന ചിത്രത്തിൽ ദിലീപിന്റെ സഹോദരി വേഷത്തിൽ എത്തിയതോടെ ആണ് താരം കൂടുതൽ ശ്രദ്ധ നേടിയത്.

തുടർന്ന് നാട്ടുരാജാവ് , മാമ്പഴക്കാലം , അച്ഛനുറങ്ങാത്ത വീട് തുടങ്ങി നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചു. 2010 ൽ ആയിരുന്നു മുംബൈ മലയാളി ആയ മർച്ചന്റ് നേവി ഉദ്യോഗസ്ഥൻ ആയ രാകേഷ് കൃഷ്ണനെ വിവാഹം കഴിക്കുന്നത്.

സ്കൂൾ കാലം മുതലുള്ള പ്രണയം ആയിരുന്നു വിവാഹത്തിലേക്ക് എത്തിയത്. ഏഴാം ക്ലാസ് മുതൽ ഞങ്ങൾ കാണുന്നത് ആണെങ്കിൽ കൂടിയും എട്ടാം ക്ലാസ്സിൽ ഞങ്ങൾ ഒന്നിച്ചു എത്തിയതോടെ പ്രണയത്തിൽ ആവുക ആയിരുന്നു.

ഭർത്താവിനെ വീട്ടിൽ വിളിക്കുന്നത് കിച്ചു എന്ന് ആണെന്ന് സുജ പറയുന്നു. സിനിമയിൽ നിന്നും മാറിയിട്ട് കാലങ്ങൾ ആയി എങ്കിൽ കൂടിയും ദിലീപും കാവ്യയുമായി എല്ലാം അടുത്ത സൗഹൃദം ഉള്ളയാൾ കൂടി ആണ് സുജ.

കാവ്യക്ക് എന്നൊക്കെ പ്രതിസന്ധി ഉണ്ടായിട്ടുണ്ടോ അന്നൊക്കെ നല്ലൊരു കൂട്ടുകാരിയെ പോലെ നിന്ന ആൾ കൂടി ആണ് സുജ. സത്യവും സ്നേഹവും കഠിനാധ്വാനവും എന്നും വിജയിച്ചിട്ടേ ഉള്ളൂ അതാണ് മീനുവിനും ഉള്ളത്. താൻ കാവ്യാ മാധവനെ വിളിക്കുന്നത് മീനു എന്നാണ്.

ദിലീപ് എനിക്ക് സ്വന്തം ഏട്ടനെ പോലെ തന്നെയാണ്. അതിനു അന്നും ഇന്നും എന്നും ഒരുമാറ്റവും ഉണ്ടാവില്ല. എന്റെ മീനുവിന് എന്ത് വിഷമം ഉണ്ടായാലും എന്തൊക്കെ തിരക്കുകൾ ഉണ്ടെങ്കിലും ഞാൻ അതൊക്കെ മാറ്റിവെച്ച് ഓടിയെത്തും.

മീനാക്ഷിയും മഹാലക്ഷ്മിയും എന്റെ മക്കളെ പോലെ ആണ്. റൺ വേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിൽ ദിലീപിന്റെ സഹോദരി അമ്പിളിയായി സുജയായിരുന്നു. വാളയാർ പരമശിവം വീണ്ടുമെത്തുമ്പോൾ ആ ചിത്രത്തില്‍ താനും അഭിനയിക്കുന്നുണ്ടോയെന്ന് കുറേ പേർ ചോദിച്ചിരുന്നുവെന്നും സുജ പറയുന്നു.

സിനിമയിലേക്കുള്ള തിരിച്ചുവരവ് ഇതുവരെ പ്ലാൻ ചെയ്തിട്ടില്ലെന്നാണ് സുജ പറയുന്നത്.  2009ൽ പിജിഡിഎം കോഴ്‌സ് ഒന്നാം റാങ്കോടെ വിജയിച്ചു. അതോടെ പഠിക്കാനുള്ള ആവേശം കൂടി. മറ്റൊരു പ്രൊഫഷനിലേക്ക് പോവാൻ പഠിത്തം ഒരു തടസമാകരുത് എന്ന ആഗ്രഹമുണ്ടായിരുന്നു.

പഠിക്കാൻ ഇഷ്ടമുള്ളത് കൊണ്ടും പിജിയ്ക്ക് റാങ്ക് കിട്ടിയതുമായപ്പോൾ ആത്മവിശ്വാസം കൂടി.  മാനേജ്‌മെന്റിൽ പിഎച്ച്ഡി നേടിയ താരം ഡോക്ടർ സുജ കാർത്തികയായി മാറിയിരിക്കുകയാണ്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago