Categories: Gossips

ഫെബ്രുവരിയിൽ ആയിരിക്കും തന്റെ വിവാഹമെന്ന് പറഞ്ഞ സുബി; ആ മോഹം പൂർത്തിയാക്കാതെ യാത്രയായി; ജീവിതത്തിൽ പ്രണയ തകർച്ചകളിൽ വിവാഹം കഴിക്കാതെ ഇരുന്നയാളാണ് സുബി സുരേഷ്..!!

ജനുവരി ഫ്‌ളവേഴ്‌സ് ഒരുകോടി ഷോയിൽ വന്നപ്പോൾ ആയിരുന്നു തന്റെ വിവാഹം ഫെബ്രുവരിയിൽ ഉണ്ടാകും എന്നുള്ള വെളിപ്പെടുത്തൽ സുബി സുരേഷ് നടത്തിയത്.

ജീവിതത്തിൽ പതിനഞ്ചു വർഷങ്ങൾക്ക് മുന്നേ ഉണ്ടായ പ്രണയ തകർച്ച ഇന്നും വാർത്ത ആകുമ്പോൾ തന്നെ വിവാഹം കഴിക്കണം എന്നുള്ള ആഗ്രഹവുമായി നടക്കുന്ന ആളിനെ കുറിച്ച് സുബി പറഞ്ഞത്. സിനിമ , സീരിയൽ മേഖലകൾക്ക് അപ്പുറം സ്റ്റേജ് ഷോകളിൽ അടക്കം തിളങ്ങിയിട്ടുള്ള ആൾ ആണ് സുബി സുരേഷ്.

അവതാരക എന്ന നിലയിലും തന്റെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സുബി തന്റെ വിശേഷങ്ങൾ പങ്കുവെച്ചിരുന്നത് യൂട്യൂബ് ചാനൽ വഴി ആയിരുന്നു. സോഷ്യൽ മീഡിയയിൽ സജീവസാന്നിധ്യം ആയിരുന്ന സുബി തന്റെ പോസ്റ്റുകളിൽ വരുന്ന മോശം കമെന്റുകൾക്ക് അതെ നാണയത്തിൽ മറുപടി കൊടുക്കുന്ന ആൾ കൂടി ആയിരുന്നു.

ഒരാൾ തന്നെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്ന് ഫ്‌ളവേഴ്‌സ് ചാനൽ ഒരു കോടി ഷോയിൽ സുബി പറഞ്ഞത്. ഒരു സത്യം തുറന്ന് പറയട്ടെ… എന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് ഒരാൾ കൂടെ കൂടിയിട്ടുണ്ട്.

പുള്ളിക്കാരൻ ഏഴ് പവന്റെ താലി മാലക്ക് വരെ ഓർഡർ കൊടുത്തിട്ടാണ് നടക്കുന്നത്. പുള്ളിക്ക് ഫെബ്രുവരിയിൽ കല്യാണം നടത്തണമെന്നാണ്. വെറുതെ പറഞ്ഞതല്ല സത്യമാണ്.’ മുമ്പ് ഞാൻ പ്രണയിച്ചയാൾ ഒരിക്കലും എന്റെ പണം കണ്ടല്ല എന്നെ പ്രണയിച്ചത്.

എനിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങിത്തന്നത് അദ്ദേഹമാണെന്ന് പറയുമ്പോൾ അറിയാമല്ലോ അന്ന് എന്റെ കയ്യിൽ ഒട്ടും പണമുണ്ടായിരുന്നില്ലെന്ന്. ഞാൻ അന്ന് ഷോകളൊക്കെ ചെയ്തു തുടങ്ങുന്നതെ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ കുടുംബത്തിന് സാമ്പത്തിക ഞെരുക്കമുള്ള സമയമായിരുന്നു അത്.

ഞാനാണ് വീട്ടിലെ കാര്യങ്ങൾ നോക്കിയിരുന്നത്. എന്റെ അമ്മയ്ക്ക് ജോലിക്ക് പോകാമല്ലോയെന്ന് അദ്ദേഹം അന്ന് ചോദിച്ചപ്പോൾ എനിക്ക് വിഷമമുണ്ടായി. കാരണം ഞാനിത്രയും വലുതായി അമ്മയേയും കുടുംബത്തേയും നോക്കാൻ പ്രാപ്തയായപ്പോൾ അമ്മയെ ജോലിക്ക് വിടേണ്ട കാര്യമില്ലല്ലോയെന്ന് അദ്ദേഹത്തോട് പറഞ്ഞു.

അങ്ങനെ ഞങ്ങൾ പിരിയുകയായിരുന്നു. എന്നാണ് മുമ്പുണ്ടായിരുന്ന പ്രണയത്തെ കുറിച്ച് സംസാരിക്കവെ സുബി പറഞ്ഞത്. വിവാഹം എന്ന സ്വപ്നം അകലെയാക്കി സുബി ഇനി ഓർമകളിൽ മാത്രം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago