ചുരുക്കം കാലം കൊണ്ട് മലയാളി മനസ്സുകളിൽ ചേക്കേറിയ അവതാരകയാണ് ശ്രിയ അയ്യർ. ബോഡി ബിൽഡിങ്ങിലേക്ക് തിരിഞ്ഞ ശ്രിയ കുറച്ചു കാലങ്ങൾ ആയി അവതാരകയായി എത്തുന്നില്ല. നിരവധി ചാനലുകളിൽ നിരവധി ഷോകളിൽ താരം അവതാരകയായി എത്തീട്ടുണ്ട്. പ്രശസ്തിക്ക് വിവാദങ്ങൾ എന്നും ഒരു മുതൽ കൂട്ട് തന്നെ ആണെന്ന് കേട്ടിട്ടുണ്ട്. അതുപോലെ തന്നെയാണ് ശ്രിയ അയ്യരുടെ കാര്യത്തിലും.
തന്റെ ആദ്യ വിവാഹം അതും അന്യ മതസ്ഥനും ബിഗ് ബോസ് താരവുമായി ഉള്ളത് തന്റെ ജീവിതത്തിലും അതോടൊപ്പം കരിയറിനെയും സാരമായി ബാധിച്ചു എന്നാണ് ശ്രിയ പറഞ്ഞത്. സാധാരണ അയ്യർ കുടുംബത്തിൽ ജനിച്ച കോളേജ് പഠന കളത്തിൽ ആണ് മോഡലിംഗ് അവതാരണം എന്നി നിലയിലേക്ക് തിളങ്ങുക ആയിരുന്നു. വളരെ കഷ്ടപ്പാടുകളിൽ കൂടിയാണ് തൻ വളർന്നത് എന്ന് താരം വെളിപ്പെടുത്തൽ നടത്തിയത്. ഇരുപതാം വയസിൽ തനിക്ക് ഒരു പ്രണയം ഉണ്ടാകുകയും വീട്ടിലും നാട്ടിലും പ്രശ്നം ആയപ്പോൾ അയാൾക്കൊപ്പം ഇറങ്ങി പോരുകയും ചെയ്തു.
എന്നാൽ ഭർത്താവിന്റെ വീട്ടിൽ പുറത്തു ഇറങ്ങാൻ പോലും കഴിയാതെ അടച്ചിട്ട അവസ്ഥയിൽ ആയിരുന്നു. അവിടെ നിന്നും മാനസികവും ശാരീരികവും ആയി താൻ അനുഭവിച്ച വേദനകളെ കുറിച്ച് താരം പറഞ്ഞിരുന്നു. തന്റെ അനുഭവം പറയുന്നതിന് ഇടയിൽ താരം പൊട്ടിക്കരഞ്ഞു. ഇതോടെ വീഡിയോ കൂടുതൽ വൈറൽ ആയി. ശ്രിയയെ ചതിച്ചത് ബിഗ് ബോസ് താരം ബഷീർ ബാഷി ആണെന്ന് പലരും കമന്റ് ചെയ്തു.
ഇതോടെ പ്രതികരണവുമായി ബഷീർ ബാഷിയും ഭാര്യമാരും എത്തി. ശ്രിയ അടുത്ത സുഹൃത്ത് ആയിരുന്നു എന്നും വിവാഹം കഴിച്ചട്ടില്ല എന്നും ബഷീർ പറഞ്ഞു. പിന്തുണയുമായി ഒന്നാം ഭാര്യയും രംഗത്ത് വന്നു. ബോഡി ബിൽഡിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന താരം മസിൽ ഉരുട്ടി കയറ്റി നിൽക്കുന്ന ചില ചിത്രങ്ങളായിരുന്നു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
‘ഇന്ന് അനുഭവിക്കുന്ന വേദന നാളെ നിങ്ങൾക്ക് ശക്തി ആകും’ എന്ന ക്യാപ്ഷനായിരുന്നു ചിത്രത്തിന് താഴെ ശ്രിയ കൊടുത്തിരിക്കുന്നത്. കഴിഞ്ഞ് പോയ കാലം എന്താണെങ്കിലും ശ്രിയയുടെ മുഖത്ത് കാണുന്ന ആത്മവിശ്വസം മുന്നോട്ടുള്ള ജീവിതത്തിന് വലിയ ഊര്ജമായിരിക്കുമെന്നും തളരാതെ മുന്നോട്ട് പോവുകയാണ് വേണ്ടതെന്നുമൊക്കെ സൂചിപ്പിച്ച് നിരവധി ആളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…