മോഹൻലാലിനൊപ്പം അഭിനയിച്ച നടി വിജയലക്ഷ്മി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ; ചികിത്സക്കായി സഹായം നൽകാതെ സിനിമാലോകം മുഖം തിരിക്കുന്നു..!!

മോഹൻലാൽ നായകനായി എത്തിയ ദേവദൂതൻ, മലയാള ചിത്രം ഫ്രണ്ട്സിന്റെ തമിഴ് പതിപ്പിൽ വിജയ് സൂര്യ എന്നിവർക്ക് ഒപ്പം അഭിനയിച്ച നടി വിജയലക്ഷ്മി അമിത രക്ത സമ്മർദ്ദം ഉണ്ടായത് മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മല്യ ആശുപത്രിയിൽ ചികിത്സ തേടിയ വിജയലക്ഷ്മി അത്യാഹിത വിഭാഗത്തിലാണ്.

ജീവിതത്തിലും സിനിമയിലും വലിയ വിജയങ്ങൾ നേടാൻ കഴിയാതെ ഇരുന്ന നടി ഇപ്പോൾ ചികിൽസക്ക് പണം ഇല്ലാത്ത തകർന്ന അവസ്ഥയിൽ ആണ്. സിനിമ ലോകത്തെ പലരെയും പണത്തിന് ആയി സമീപിച്ചു എങ്കിലും ഒന്നും ലഭിച്ചില്ല എന്നാണ് സഹോദരി പറയുന്നത്.

വിജയലക്ഷ്മിയുടെ സിനിമയിലെ അടുത്ത സുഹൃത്തുക്കൾ പോലും ഈ അവസ്ഥയിൽ തിരിഞ്ഞു നോക്കുക പോലും ചെയ്യുന്നില്ല എന്നാണ് സഹോദരി പറയുന്നത്. വിജയലക്ഷ്മിയുടെ അമ്മയും ആരോഗ്യ പ്രശ്നങ്ങൾ മൂലം ചികിത്സയിൽ ആണ്. അച്ഛൻ മരിച്ച സമയത്ത് വിജയ ലക്ഷ്മി ആത്മഹത്യക്ക് ശ്രമിച്ചത് വാർത്ത ആയിരുന്നു.

ആര്യ നായകനായ ബോസ് എങ്കിര ഭാസ്‌കറിലും പ്രധാന വേഷം ചെയ്തിരുന്നു. മീസയെ മുറുക്ക് എന്ന ചിത്രമായിരുന്നു തമിഴില്‍ അവസാനം ചെയ്തത്. കന്നഡത്തിലായിരുന്നു തുടക്കം. സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതോടെ ടെലിവിഷന്‍ സീരിയലുകളിലേക്ക് മാറിയിരുന്നു വിജയലക്ഷ്മി.

നേരത്തെ കന്നഡ നടന്‍ സുര്‍ജന്‍ ലോകേഷുമായി പ്രണയത്തിലായിരുന്നു വിജയലക്ഷ്മി. വിവാഹനിശ്ചയത്തില്‍ വരെയെത്തിയ ഈ ബന്ധം പക്ഷേ തകര്‍ന്നു. ഇതിനുശേഷം തമിഴ് സംവിധായകന്‍ സീമാനുമായി വിജയലക്ഷ്മി അടുപ്പത്തിലായിരുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago