Categories: Gossips

പണത്തിനോടുള്ള ആർത്തിക്കൊണ്ടാണ് ഞാൻ അങ്ങനെ അഭിനയിച്ചത്; ശോഭനയുടെ വെളിപ്പെടുത്തൽ..!!

മലയാളത്തിൽ ഒരു കാലത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള നായിക ആയിരുന്നു ശോഭന. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും ഹിന്ദിയിലും എന്തിനേറെ ഇംഗ്ലീഷ് ചിത്രത്തിൽ വരെ താരം അഭിനയിച്ചിട്ടുണ്ട്.

230 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം മികച്ച ഭരതനാട്യ നർത്തകി കൂടി ആണ്. മികച്ച നടിക്കുള്ള ദേശിയ അവാർഡ് 2 വട്ടവും അതോടപ്പം കേരളം സംസ്ഥാന ചലച്ചിത്ര അവാർഡും താരം നേടിയിട്ടുണ്ട്.

അടൂർ ഗോപാലകൃഷ്ണൻ , ജി.അരവിന്ദൻ , കെ.ബാലചന്ദർ , എ.എം. ഫാസിൽ , മണി രത്‌നം , ഭരതൻ , ഉപലപതി നാരായണ റാവു , പ്രിയദർശൻ എന്നീ പ്രമുഖരായ സംവിധായകരുരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.

1984 ൽ പുറത്തിറങ്ങിയ ബാലചന്ദ്രൻ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിൽ കൂടി ആയിരുന്നു താരം അഭിനയ ലോകത്തിൽ എത്തുന്നത്. ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്.

അതേ വർഷം തന്നെ മമ്മൂട്ടിയുടെ നായികയായി കാണാമറയത്ത് എന്ന ചിത്രത്തിലും ശോഭന അഭിനയിച്ചു. 1994 ൽ ഫാസലിന്റെ മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ മികവുറ്റ അഭിനയത്തിന് ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിച്ചു.

ഇപ്പോൾ തനിക്ക് പണത്തിനോട് ഉള്ള ആർത്തിമൂലം ഒരു വർഷം 23 ചിത്രങ്ങളിൽ അഭിനയിച്ച സംഭവത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെ….

ബോളിവുഡിൽ ഓഫർ വരുമ്പോഴും എനിക്ക് തുടരെ തുടരെ മലയാള സിനിമകൾ വരുന്നുണ്ടായിരുന്നു. എനിക്ക് രാജ്കപൂറിന്റെ സിനിമ വന്നിരുന്നു. അമ്മ ബോളിവുഡിൽ പോകാൻ സമ്മതിച്ചില്ല. എനിക്ക് മലയാളത്തിൽ സിനിമകൾ ഒഴിഞ്ഞ നേരമില്ലാതിരുന്നത് കൊണ്ട് ബോളിവുഡിൽ അഭിനയിക്കണമെന്ന് തോന്നിയിട്ടില്ല.

ഞാൻ ഒരു വർഷം ഇരുപത്തിമൂന്ന്‍ സിനിമകൾ ചെയ്തത് എനിക്കൊരു ഡബ്ബിംഗ് സ്റ്റുഡിയോട് തുടങ്ങണം എന്ന ആഗ്രഹത്താലാണ് അതിനാൽ എനിക്ക് പണം ആവശ്യമായിരുന്നു. അത് കൊണ്ട് സിനിമകളും അനിവാര്യമായിരുന്നു”. ശോഭന പറയുന്നു.

2013 ൽ തിര എന്ന മലയാളം ചിത്രത്തിൽ അഭിനയിച്ച ശേഷം 7 വർഷങ്ങൾക്ക് ശേഷം ആണ് വീണ്ടും ശോഭന എന്ന താരം അഭിനയ ലോകത്തിൽ മടങ്ങി എത്തിയത്.

സുരേഷ് ഗോപിയുടെ നായികയായി വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ കൂടി ആയിരുന്നു ആ തിരിച്ചു വരവ്. മലയാളത്തിൽ മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും നായിക ആയി ആയിരുന്നു താരം ഏറ്റവും കൂടുതൽ അഭിനയിച്ചത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago