ഞാനും പ്രേം നസീറുമായി ഗോസ്സിപ്പുകളുണ്ടായി; പക്ഷെ അതൊന്നും വലിയ വർത്തയായില്ല; ഷീല പറയുന്നു..!!

ഏറ്റവും കൂടുതൽ നായിക നായകന്മാരായി സിനിമയിൽ അഭിനയിച്ച താരങ്ങൾ പ്രേം നസീറും ഷീലയും ആണ്. ഇരുവരും 130 ചിത്രങ്ങളിൽ ആണ് നായിക നായകന്മാർ ആയി എത്തിയത്. എന്നാൽ കൂടിയും ഇരുവരും തമ്മിൽ ഉള്ള ഗോസിപ്പുകൾ പലതും വലിയ വാർത്ത ആകാത്തതിന് കാരണം ഷീല ഒരു അഭിമുഖത്തിൽ പറയുക ഉണ്ടായി.

അഭിനയ ജീവിതത്തിൽ തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു ഷീല 1980 ൽ അഭിനയ ലോകത്തു നിന്നും താൽകാലികമായി പിൻവാങ്ങിയത്. കുടുംബ ജീവിതത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആയിരുന്നു. നാടകത്തിൽ അപ്രതീക്ഷിതമായി നായികയുടെ പകരക്കാരി ആയി ആയിരുന്നു ഷീല ആദ്യമായി അഭിനയ ലോകത്തിൽ എത്തുന്നത്. അന്ന് 40 രൂപയാണ് ഷീല പ്രതിഫലം വാങ്ങിയത്.

തുടർന്ന് തന്റെ പതിമൂന്നാം വയസു മുതൽ ഷീല നാടക രംഗത്ത് സജീവം ആയി. അവിടെ നിന്നും ആയിരുന്നു സിനിമ രംഗത്തേക്ക് ഉള്ള യാത്രയുടെ തുടക്കം. തുടർന്ന് ഇരുപത് വർഷം മലയാളത്തിലെ പ്രിയ നായികയായി തുടർന്നു.

ഒരുപാട് സിനിമ രംഗങ്ങളിൽ പ്രേം നസീറിനൊപ്പം ഞാൻ ഗാന രംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. പല ഗാനങ്ങളിലും അദ്ദേഹം എന്റെ കാത്തിന്റെ അടുത്ത് നിന്ന് പാടും. പക്ഷെ ആ ഗാനങ്ങളിൽ ഒന്നും അദ്ദേഹത്തിന്റെ ശബ്ദം പുറത്തു വരില്ല. ചുണ്ടനക്കം മാത്രം. അത്രക്ക് മികച്ച രീതിയിൽ ആണ് അദ്ദേഹം ചെയ്തിരുന്നത്.

ഇക്കണ്ട ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ചിട്ടും ഒരിക്കൽ പോലും അദ്ദേഹം പാട്ട് പാടുന്നത് ഞാൻ കേട്ടിട്ടില്ല. പി സുശീലയോ ജാനകിയോ പാടുന്ന അതേ പിച്ചിൽ പാടിയാണ് ഞാനൊക്കെ അഭിനയിക്കാറുള്ളത്. അദ്ദേഹം പക്ഷേ അങ്ങനെയല്ല. എങ്കിലും ആ ഗാനങ്ങൾക്കെല്ലാം എന്തായിരുന്നു ജീവൻ. കുറേ പടത്തിൽ അഭിനയിക്കുമ്പോൾ സ്വാഭാവികമായും ആ നായികയെയും നായകനെയും ചേർത്ത് ഗോസിപ്പുകൾ ഇറങ്ങും.

അവർ കണ്ടു കണ്ട് അവരുടെ മനസിൽ അതങ്ങ് പതിഞ്ഞ് പോയിരിക്കും. കവിയൂർ പൊന്നമ്മയുടെ മകനാണ് മോഹൻലാൽ എന്ന് എത്രയോ പേർ ഇന്നും വിശ്വസിക്കുന്നു. അതുപോലെ ഇത്രയധികം സിനിമകളിൽ നായിക നായകന്മാരായി വേഷമിട്ടപ്പോൾ ഞങ്ങളെ കുറിച്ച് ഗോസിപ്പുകൾ പറഞ്ഞിരിക്കാം. പക്ഷേ അത്രയധികം പത്രങ്ങളോ മറ്റ് മാധ്യമങ്ങളോ ഇല്ലല്ലോ. അങ്ങനെ അറിഞ്ഞ ആരേലും ഉണ്ടെങ്കില്‍ തന്നെ അവർ നമ്മളോട് നേരിട്ട് പറയുമോ. അതിനവർക്ക് ധൈര്യം കാണുമോ’ എന്നും ഷീല പറയുന്നു.

1980 ൽ അഭിനയത്തിൽ നിന്നും താൽക്കാലികമായി വിട പറഞ്ഞ ഷീല പിന്നീട് 23 വർഷങ്ങൾക്ക് ശേഷം സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് ഷീല വീണ്ടും തിരിച്ചെത്തിയത്. ഇപ്പോൾ സീരിയൽ രംഗത്തിലും സജീവം ആണ് ഷീല.

 

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago