പാവങ്ങളുടെ മോഹൻലാൽ എന്ന് വിളിക്കാവുന്ന ആളാണ് ടെലിവിഷൻ സീരിയലുകളിൽ തിളങ്ങിയ ഷാജു ശ്രീധര്‍. മോഹന്‍ലാലിന്റെ ശബ്ദം അനുകരിച്ചുകൊണ്ട് മലയാള സിനിമയില്‍ ചുവട് വച്ച നടനാണ് ഷാജു ശ്രീധര്‍. മോഹന്‍ലാലലിന്റെ മുഖത്തോടും ശബ്ദത്തോടും നല്ല സാമ്യം ഉള്ള ആൾ കൂടി ആണ് ഷാജു.
ലാലേട്ടനോട് സാമ്യം ഉണ്ടായാൽ അത് ഭാഗ്യം ആയി കാണുന്നവർ ആണ് മലയാളികൾ എന്നാൽ ഷാജുവിന് അതുമൂലം ഉണ്ടായത് നഷ്ട്ടങ്ങൾ മാത്രം ആണ്. മിമിക്‌സ് ആക്ഷന്‍ 500 എന്ന ചിത്രത്തിലൂടെ ഷാജു സിനിമാഭിനയം ആരംഭിക്കുന്നത്. ലാലിന്റെ ശബ്ദവുമായുള്ള സാമ്യം കൊണ്ടു തന്നെ ഷാജു പെട്ടന്ന് ആളുകളുടെ മനസ്സിൽ കയറി.
ഇന്നും ഒരു വേദിയില്‍ എത്തിയാല്‍ ലാലിന്റെ ശബ്ദം അനുകരിച്ച് കാണിക്കാന്‍ ആണ് ആദ്യം ആളുകൾ ഷാജുവിനോട് പറയാറുള്ളത് ഒരുപാട് സന്തോഷം ഉണ്ടാകുന്ന കാര്യം ആണ്. ഇതെങ്കിലും താൻ ഇതുമൂലം അനുഭവിച്ച ബുദ്ധിമുട്ട് തുറന്ന് പറയുക ആണ് താരം. ലാലേട്ടനോട് സാമ്യം ഉള്ളത് കൊണ്ട് തനിക്ക് ഒരുപാട് അവസരങ്ങൾ നഷ്ടം ആയിട്ടുണ്ട് എന്ന് താരം പറഞ്ഞു.
വാക്കുകൾ ഇങ്ങനെ…
”ഏതൊരു നടനും തനിക്ക് മുന്‍പേ സഞ്ചരിച്ച ആളുകളുടെ പിന്നാലെ സഞ്ചരിക്കുന്നത് സ്വാഭാവികമായ കാര്യം ആണ്. ഒരു സൂപ്പര്‍സ്റ്റാര്‍ ആണെങ്കില്‍ അയാളെപ്പോലെ ആകാനാണ് എല്ലാരും ശ്രമിക്കുന്നത്. അങ്ങനെ ഒരാളുടെ രൂപവും ശബ്ദവും കിട്ടിയപ്പോള്‍ തനിക്ക് അത് പോസിറ്റീവും നെഗറ്റീവുമായി മാറിയിട്ടുണ്ട്. തന്റെ പോസിറ്റീവ് എന്ന് പറയുന്നത് തനിക്ക് സിനിമയില്ലേക്ക് ഒരു എന്‍ട്രി കിട്ടി എന്നുള്ളതാണ്.
നെഗറ്റീവ് എന്നു പറയുന്നത് അദ്ദേഹത്തെപ്പോലെയുണ്ടെന്ന് പറഞ്ഞ് ഒരുപാട് സിനിമകളില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തി എന്ന സത്യം ആണ്. രണ്ടും ഒരാളില്‍ നിന്നുമാണ് തനിക്ക് കിട്ടുന്നത്. സ്വാഭാവികമായും നല്ല അവസരങ്ങള്‍ പല സിനിമകളിൽ എങ്കിലും കിട്ടാതെ പോകുന്നത് ഒരു പക്ഷേ ഈ കാരണം കൊണ്ടായിരിക്കും. എന്നാല്‍ തന്റെ കരിയറില്‍ താൻ തന്നെ പണിയെടുത്തെടുത്ത് ഇപ്പോള്‍ വലിയ വേഷങ്ങളിലേക്ക് ഒക്കെ തന്നെ പരിഗണിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഷാജു ഇതു നന്നായി ചെയ്യുമെന്ന് സംവിധായകരും ഇപ്പോൾ ഉറപ്പു പറയുന്നുണ്ട്. – ഷാജു പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…