Categories: Gossips

ശരണ്യ പോയതിൽ പിന്നെ അമ്മ ഭക്ഷണം കഴിക്കുന്നില്ല; കരഞ്ഞ് തളർന്ന് വല്ലാത്തൊരവസ്ഥയിൽ..!!

ശരണ്യയുടെ വിയോഗം വല്ലാതെ തകർത്തു കളഞ്ഞു സീമ ജി നായരേ. കാരണം ശരണ്യ മരിച്ചു ആഴ്ച കഴിഞ്ഞിട്ടും ഇന്നും സീമക്ക് അംഗീകരിക്കാൻ കഴിഞ്ഞട്ടില്ല ശരണ്യയുടെ വിയോഗം. മകൻ ആരോമൽ ആണ് ഇക്കാര്യം യൂട്യൂബ് ചാനൽ വഴി പറഞ്ഞത്. അമ്മ വല്ലാത്തൊരു മാനസികാവസ്ഥയിൽ കൂടിയാണ് പോകുന്നത്.

ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥ. ഭക്ഷണം പോലും കഴിക്കുന്നില്ല. ഇപ്പോഴും കരയുകയാണ്. ആരോമൽ പറയുന്നത് ഇങ്ങനെ…

അമ്മ ഇപ്പോഴും സാധാരണ മാനസികാവസ്ഥയിലേക്ക് മടങ്ങി വന്നട്ടില്ല. അമ്മയെ വിളിക്കാനുള്ള ധൈര്യമില്ല. ഇപ്പോഴും പൊട്ടിക്കരഞ്ഞുകൊണ്ട്‌ ഇരിക്കുകയാണ്. മരണം കഴിഞ്ഞു രണ്ടു ദിവസങ്ങൾക്കു ശേഷം അമ്മയുടെ കൂടെ ഉള്ളവരെ വിളിക്കുകയും ദുഃഖം നൽകുന്ന വാർത്തകൾ മാത്രം.

നേരാവണ്ണം ഭക്ഷണം കഴിക്കുന്നില്ല. കരഞ്ഞു തളർന്നു വല്ലാത്തൊരു അവസ്ഥയിൽ ആണ്. ആരോടും സംസാരിക്കുന്നില്ല. ഇങ്ങനെ പോയാൽ അമ്മക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന കാര്യത്തിൽ പേടിയുണ്ട് – ആരോമൽ പറയുന്നു.

കഴിഞ്ഞ 10 വർഷമായി ശരണ്യ അർബുദ രോഗവുമായി പോരാട്ടത്തിൽ ആയിരുന്നു. അവസാനം കീഴടങ്ങി. എന്നാൽ ആ പോരാട്ടം ശക്തമായി പത്തുവർഷങ്ങൾ നടത്തി എങ്കിൽ അതിനുള്ള യഥാർത്ഥ കാരണം സീമ ജി നായർ ആയിരുന്നു.

എന്നും ശരണ്യക്ക് തങ്ങളും തണലുമായി സീമ ജി നായർ ഉണ്ടായിരുന്നു. കാരുണ്യത്തിന്റെ കരുതലായി പണം മാത്രം നൽകുന്ന ആളായിട്ട് മാത്രമല്ല. ഒരമ്മ മകൾക്ക് നൽകുന്ന ഈ സ്നേഹവും ലാളനയും ഉണ്ടായിരുന്നു സീമക്ക് ശരണ്യയോട്.

തികഞ്ഞ കാരുണ്യ പ്രവർത്തികൾ ചെയ്യാൻ ഒരുപക്ഷെ സീമക്ക് മനസുണ്ടായത് ശരണ്യക്ക് ചെയ്തു തുടങ്ങിയപ്പോൾ ആകാം. കാലം വേദനകളുടെ ലോകത്തിൽ നിന്നും ശരണ്യയെ കൊണ്ടുപോയപ്പോൾ സീമ ഈ ലോകത്തിൽ ഒറ്റക്കായി പോയി എന്ന് തോന്നിയിട്ടുണ്ടാവാം.

ഈ അടുത്ത കാലത്തിൽ നന്ദു അഭിമുഖത്തിൽ പറഞ്ഞത് സീമ അവൾ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്. ഏത് രാത്രി ആർക്കു വേണ്ടി സഹായത്തിന് വിളിച്ചാലും എന്റെ കയ്യിൽ പണം ഇല്ല എങ്കിൽ കൂടിയും താൻ എവിടെ നിന്നെങ്കിലും സമാഹരിച്ചു നൽകും എന്നായിരുന്നു.

കാരണം അവൾ ഒരിക്കൽ പോലും ഇല്ലാത്ത ഒരു കാര്യത്തിനായി വിളിച്ചട്ടില്ല. വിളിക്കുകയും ഇല്ല അതെനിക്ക് ഉറപ്പാണ്. നന്ദു പറയുന്നു. സീമ അങ്ങനെ തന്നെ ആണ്. സഹായം ചോദിച്ചു വരുന്നവർക്കായി എന്നും കൂടെയുണ്ട് സീമ. വേദനകൾ മറന്ന് സീമ വരട്ടെ.. ഇനിയും സഹായങ്ങൾ നൽകാൻ.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago