Gossips

തന്റെ വിവാഹ മോചനത്തിന്റെ കാരണം ഇതാണ്; രണ്ടാം വിവാഹം ഉണ്ടാകുമോ; സീമ ജി നായർ മനസ്സ് തുറക്കുന്നു..!!!

തന്റെ പതിനേഴാം വയസിൽ അമ്മയുടെ പാതപിന്തുടർന്ന് നാടക നടിയായി കലാരംഗത്തേക്ക് എത്തിയ താരമാണ് സീമ ജി നായർ. ആയിരത്തിൽ അധികം വേദികളിൽ നാടകം ചെയ്തതിന് ശേഷം ആയിരുന്നു സീമ സീരിയൽ ലോകത്തിലേക്കും അവിടെ നിന്നും സിനിമയിലേക്കും എത്തുന്നത്.

ദൂരദർശൻ പരമ്പരകളിൽ എത്തിയ താരം പിന്നീട് സൂര്യ ടിവിയിലെയും ഏഷ്യാനെറ്റ് സീരിയലുകളുടെയും ഭാഗമായി മാറി. കൂടാതെ അവതാരകയായും അതുപോലെ തന്നെ വിധികർത്താവായുമെല്ലാം നിരവധി ടെലിവിഷൻ പരിപാടികളിൽ എത്തിയ താരം അമ്പതിന് മുകളിൽ സീരിയലുകളിലും അതുപോലെ നൂറിൽ കൂടുതൽ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

അഭിനയത്രി എന്ന നിലയിൽ നിന്നും മുകളിൽ ആയി മികച്ച സാമൂഹിക പ്രവർത്തക കൂടിയാണ് സീമ. ഇന്നും മലയാളത്തിൽ ഒട്ടേറെ മികച്ച സഹനടി വേഷങ്ങൾ ചെയ്യുന്ന താരംകൂടിയാണ് സീമ ജി നായർ. കോട്ടയം മുണ്ടക്കയത്ത് ജനിച്ച സീമ വിവാഹമോചിതയാണ്.

ആരോമൽ എന്ന മകനൊപ്പം എറണാകുളത് ആണ് സീമ ഇപ്പോൾ താമസിക്കുന്നത്. മലയാളത്തിൽ സൂപ്പർതാരങ്ങൾക്കും അതുപോലെ യുവതാരങ്ങൾക്കും ഒപ്പം വേഷങ്ങൾ ചെയ്ത ആൾ കൂടിയാണ് സീമ ജി നായർ. കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി നിൽക്കുന്ന സീമ ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകിയത് ശരണ്യ ശശിയെ ആയിരുന്നു.

ശരണ്യയുടെ വിയോഗം വല്ലാതെ തളർത്തുകയും ചെയ്തിരുന്നു സീമയെ. ശരണ്യയെ മകളെ പോലെ കൊണ്ട് നടന്ന ആൾ കൂടിയാണ് സീമ ജി നായർ. മരണം വരെ ശരണ്യക്ക് കാവലായി ഉണ്ടായിരുന്ന ആൾ സീമ ജി നായർ ആയിരുന്നു. ജീവിതത്തിൽ ഒട്ടേറെ കാര്യങ്ങൾ ചെയ്യുന്നതിന് ഇടയിലും അഭിനയ ലോകത്തിൽ സജീവമായ താരം തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ചും അധികമായി തുറന്നുപറച്ചിലുകൾ നടത്താറില്ല.

എന്നാൽ ഇപ്പോൾ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആണ് സീമ സ്വകാര്യ ജീവിതത്തെ കുറിച്ച് മനസ്സ് തുറന്നത്. ഇപ്പോള്‍ തന്റെ കുടുംബജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചാണ് സീമ പറയുന്നത്. സിനിമ ദ ക്യുവിന് നൽകിയ അഭിമുഖത്തിലാണ് വിവാഹത്തെക്കുറിച്ചും കുടുംബജീവിതത്തെ കുറിച്ചെല്ലാം നടി പറഞ്ഞത്.

ഒന്നിച്ചു പോകുവാൻ കഴിയാത്ത തരത്തിലുള്ള സ്വഭാവം ആയിരുന്നു പുള്ളിയുടെത്. അതുതന്നെയായിരുന്നു തന്റെ കുടുംബജീവിതത്തിലെ പ്രശ്‌നവും. രണ്ടുപേരും വ്യത്യസ്ത മേഖലയിലായിരുന്നു. നേരത്തെ പലരും പറഞ്ഞിരുന്നു ഈ ബന്ധം തുടർന്ന് പോകില്ല എന്നു.

എന്നാൽ , അമ്മയും കൂടി പോയാൽ ജീവിതത്തിൽ ഒറ്റയ്ക്ക് ആകുമോ എന്നുള്ള തോന്നലിൽ നിന്നുമാണ് വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നതും ജീവിതത്തിലേക്ക് കടക്കുന്നതും. താൻ ടെലിവിഷൻ രംഗത്തേക്ക് ചുവടുവെച്ച കാലത്തിൽ ആയിരുന്നു വിവാഹം. അന്ന് മികച്ച നടിയ്ക്കുള്ള അവാർഡ് ലഭിച്ചിരുന്നു.

വിവാഹം കഴിക്കാൻ പോകുന്ന ആളുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങൾ നേരത്തെ തന്നെ അറിയാനും അത് മനസിലാക്കുകയും ചെയ്തിരുന്നു. എന്നാൽ അദ്ദേഹത്തെ കുറിച്ച് എല്ലാം അറിഞ്ഞപ്പോൾ അതൊരു നല്ല കാര്യമായിട്ടാണ് തോന്നിയത്.

ആളുടെ സുഹൃത്തുക്കൾ വഴിയാണ് ഇങ്ങനെ ഒരു ബന്ധത്തിലേക്ക് എത്തുന്നത്. ആൾക്ക് സിനിമയില്‍ ഉള്ള ഒട്ടുമിക്ക ആളുകളെ നല്ല പരിചയം ഉണ്ട്.

1994 ലായിരുന്നു വിവാഹം. വിവാഹ ശേഷം ഞങ്ങൾക്കിടയിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടായി അങ്ങനെ 2000 വരെ ഒരുമിച്ച് താമസിച്ചു. പിന്നീട് വിവാഹമോചിതരായി. വിവാഹ മോചനത്തിന് ശേഷവും അദ്ദേഹത്തിന്റെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു അതെല്ലാം താൻ അറിയുകയും ചെയ്തിരുന്നു.

എന്നാൽ രണ്ടാമതൊരു വിവാഹം ഉണ്ടാകുമോയെന്ന് അവതാരകൻ സീമയോട് ചോദിക്കുമ്പോൾ അതെക്കുറിച്ച് പിന്നെ പറയാം എന്നായിരുന്നു നടി പറഞ്ഞത്. ഇപ്പോൾ അമ്പത് വയസ്സ് കഴിഞ്ഞു സീമ ജി നായർക്ക്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago