തെന്നിന്ത്യൻ സിനിമയിൽ അറിയപ്പെടുന്ന നായികയായി സായി പല്ലവി മാറിക്കഴിഞ്ഞു. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്തു നിവിൻ പൊളി നായകനായി എത്തിയ പ്രേമം എന്ന ചിത്രത്തിൽ മൂന്നു നായികമാരിൽ ഒരാൾ ആയിരുന്നു സായി. മലർ മിസ് എന്ന കഥാപാത്രം സായിക്ക് നേടിക്കൊടുത്ത മൈലേജ് ചെറുത് ഒന്നുമല്ല.
മലയാളത്തിൽ നിവിൻ പൊളി കൂടാതെ ദുൽഖറിനെയും ഫഹദ് ഫാസിലിന്റെയും നായികായിട്ടുണ്ട്. തമിഴിൽ സൂര്യയുടെയും ധനുഷിന്റേയും നായികായിട്ടുള്ള സായി പല്ലവി തെലുങ്കിലും സിനിമകൾ ചെയ്തിട്ടുണ്ട്. ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ തീരെ ഇഷ്ടമില്ലാത്ത അതുപോലെ അമിതമായ മേക്കപ്പ് ഇഷ്ടമില്ലാത്ത താരംകൂടിയാണ് സായി പല്ലവി.
സായി പല്ലവി സെൻതാമരൈ എന്നാണ് സായിയുടെ മുഴുവൻ പേര്. തമിഴ്നാട്ടിൽ കോട്ടഗിരി എന്ന സ്ഥലത്തു സായി പല്ലവി ജനിക്കുന്നത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ സായിയെ മലയാളി എന്ന് വിളിച്ചതിനെതിരെ താരം രോഷംകൊണ്ടു എന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
താൻ മലയാളി അല്ല എന്നും തമിഴ് നാട് ആണ് തന്റെ സ്വദേശമെന്നും സായി പല്ലവി പറയുന്നു. മലയാളി എന്ന് വിളിക്കുന്നത് തനിക്ക് ഇഷ്ടമല്ല എന്ന് സായി പല്ലവി തുറന്നു പറഞ്ഞു. മലയാളത്തിൽ പടങ്ങൾ ചെയ്തു എന്ന് കരുതി തന്നെ മലയാളി ആയി മുദ്രകുത്തരുത് എന്നും മലയാളി എന്നുള്ള വിളി തനിക്ക് തീരെ ഇഷ്ടമല്ല എന്നും സായി പല്ലവി തുറന്നു പറഞ്ഞു.
താൻ തമിഴത്തിയാണ് തമിഴ് നാട്ടുകാരി എന്ന് വിളിക്കുന്നത് കേൾക്കാൻ ആണ് ഇഷ്ടമെന്നും സായി പല്ലവി പറഞ്ഞതായി തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2008 ൽ ധൂം ധാം എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചു എങ്കിൽ കൂടിയും സായി എന്ന താരത്തിനെ ആരും തിരിച്ചറിഞ്ഞില്ല.
എന്നാൽ 2015 ൽ പ്രേമത്തിൽ അഭിനയിച്ചതോടെ സായിയുടെ തലവര തന്നെ മാറുകയായിരുന്നു. സായി സൗത്ത് ഇന്ത്യയിലെ ടെലിവിഷൻ ഡാൻസ് റിയാലിറ്റി ഷോകളിൽ നർത്തകിയായി പ്രവർത്തിച്ച ശേഷമാണ് അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. തമിഴ്നാട് സംസ്ഥാനത്തെ നീലഗിരി ജില്ലയിലെ ഒരു മലമ്പ്രദേശമായ കോട്ടഗിരിയിൽ ജനിച്ച സായി പല്ലവി വളർന്നത് കോയമ്പത്തൂരിലാണ്.
അഭിനയ രംഗത്തും നൃത്തരംഗത്തും പ്രവർത്തിച്ച സായി പല്ലവി ഒരു ഡോക്ടറാണ്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും തിളങ്ങിയ താരം ആണ് സായി പല്ലവി. പ്രേമത്തിന്റെയും ഫിഡയിലെയും അഭിനയത്തിൽ കൂടി ഫിലിം ഫെയർ അവാർഡ് അടക്കം നേടിയ താരം മാരി 2, എൻ ജി കെ അതിരൻ എന്നി ചിത്രങ്ങളിൽ കൂടിയും ശ്രദ്ധ നേടി.
എന്നാൽ അഭിനയത്തിനൊപ്പം ഡാൻസിൽ കൂടി തിളങ്ങിയിട്ടുള്ള താരം സിനിമകളിൽ അഭിനയിക്കുമ്പോൾ ചില നിബന്ധനകൾ വെക്കുന്നത് പലപ്പോഴും നിർമാതാക്കൾക്ക് തലവേദന സൃഷ്ടിക്കാറുണ്ട്. ഇത്തരത്തിൽ ഉള്ള നിബന്ധനകൾ താരത്തെ പലപ്പോഴും അഹങ്കാരി എന്നുള്ള വിളി വരെ എത്തിച്ചിട്ടുണ്ട്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…