Categories: Gossips

അവൾ യാത്രയായി; ശരണ്യയുടെ വിയോഗത്തിൽ വാക്കുകൾ ഇടറി സീമ ജി നായർ..!!

കാൻസർ രോഗത്തിന് എതിരെ കാലങ്ങൾ ആയി പോരാടിയ ഒരാൾ കൂടി മരണത്തിന് കീഴടങ്ങി. പുഞ്ചിരി മായാതെ കഴിഞ്ഞ 10 വർഷമായി അർബുദത്തെ തോല്പിക്കാനായി ശ്രമിച്ച ശരണ്യ അവസാനം മരണത്തിന് കീഴടങ്ങിയത്.

വേദനകൾ പലപ്പോഴും തളർത്തുമ്പോൾ ശരണ്യക്ക് താങ്ങായി ഉണ്ടായിരുന്നത് നടിയും സാമൂഹിക പ്രവർത്തകയുമെല്ലാം ആയ സീമ ജി നായരാണ്. പ്രാർത്ഥനകളും പരിശ്രമങ്ങൾക്കും വിരാമം. അവൾ യാത്രയായി എന്നാണ് സീമ ജി നായർ കുറിച്ചത്. ഒപ്പം ശരണ്യക്ക് ഒപ്പവുള്ള ചിത്രങ്ങളും പങ്കുവെച്ചു.

2012 ൽ ആണ് ഷൂട്ടിംഗ് ലൊക്കേഷനിൽ വെച്ച് തലകറങ്ങി വീണ ശരണ്യയെ ആശുപത്രിയിൽ എത്തിക്കുകയും ആദ്യമായി അർബുദം സ്ഥിരീകരിക്കുന്നതും. അഭിനയ ലോകത്തിൽ മികച്ച നേട്ടങ്ങൾ ഉണ്ടാക്കി ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച അഭിനയത്രി ആണെന്ന് ശരണ്യ തെളിയിച്ചു എങ്കിൽ കൂടിയും ജീവിതത്തിൽ ട്യൂമർ എന്ന വില്ലൻ എത്തുന്നത്.

2012 ൽ ആയിരുന്നു ആദ്യമായി ശരണ്യക്ക് ട്യൂമർ വരുന്നത്. ട്യൂമർ എന്ന വ്യാധിക്ക് മുന്നിൽ തളരില്ല എന്ന് ശരണ്യ തീരുമാനിച്ചപ്പോൾ സിനിമ പ്രവർത്തകർ ഒട്ടേറെ ആളുകൾ മനസറിഞ്ഞു കൂടെ നിന്നു. അതിൽ ഏറ്റവും ശക്തമായ സാന്നിധ്യമായി മാറിയത് സീമ ജി നായർ ആയിരുന്നു.

ശരണ്യയുടെ ചേച്ചിയമ്മയാണ് സീമ ജി നായർ. വാടക വീട്ടിൽ ആയിരുന്നു ശരണ്യക്ക് വേണ്ടി സീമ മുൻകൈ എടുത്തു വീട് വെച്ച് നൽകിയിരുന്നു.ഓരോ തവണ അസുഖം വരുമ്പോഴും അതെല്ലാം അതിജീവിക്കാൻ മനസ് കൊണ്ട് ചങ്കൂറ്റം നേടിയ ആൾ ആണ് ശരണ്യ.

എന്നാൽ ഓരോ തവണ അസുഖത്തെ വീഴ്ത്തുമ്പോഴും അതിനേക്കാൾ ശക്തമായി കാൻസർ തിരിച്ചു വരും. ഒന്നും രണ്ടും അല്ല. തുടർച്ചയായി പതിനൊന്ന് വട്ടം ആണ് ശരണ്യ ശസ്ത്രക്രീയ നടത്തിയത്. കഴിഞ്ഞ പത്ത് വർഷമായി അർബുദത്തിന് ചികിത്സ നടത്തുന്ന ആൾ ആയിരുന്നു ശരണ്യ. ഇപ്പോൾ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയിൽ ആണ് ശരണ്യയുടെ വിയോഗം.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago