മലയാളി മനസുകളിൽ ചിന്നു എന്ന ഒറ്റകഥാപാത്രം കൊണ്ട് താരമായി മാറിയ ആളാണ് സാനിയ ഇയ്യപ്പൻ. റിയാലിറ്റി ഷോയിൽ ഡാൻസർ ആയി മത്സരിച്ച സാനിയ അവിടെ നിന്നും ആയിരുന്നു അഭിനയ ലോകത്തേക്ക് എത്തുന്നത്.
ചെറിയ പ്രായത്തിൽ നായികയായി അരങ്ങേറിയ താരം കൂടി ആണ് സാനിയ. പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ ആയിരുന്നു സാനിയ ക്വീൻ എന്ന ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രം വമ്പൻ വിജയമായതോടെ ആണ് സാനിയ ശ്രദ്ധ നേടുന്നത്. മലയാളത്തിലെ ഗ്ലാമർ റാണിമാരിൽ ഒരാൾ കൂടിയാണ് സാനിയ.
അതെ സമയം ഡാൻസ് മത്സരത്തിൽ തന്നോടൊപ്പം ഉണ്ടായിരുന്ന എന്നാൽ ഇന്ന് മലയാളത്തിൽ ശ്രദ്ധ നേടിയ യുവ താരമായി മാറിയ നടനോട് അന്നുണ്ടായ പ്രണയവും പിന്നീട് ഉണ്ടായ ബ്രേക്ക് അപ്പും എല്ലാം പറയുകകൂടിയാണ് സാനിയ.
നർത്തകനും നടനുമായ പതിനെട്ടാം പടി എന്ന ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ നകുൽ തമ്പിയുമായി ആയിരുന്നു സാനിയയുടെ പ്രണയം. ആ പ്രായത്തിൽ തോന്നിയ ഇഷ്ടതിൽ പക്വത എത്തിയപ്പോൾ ഉണ്ടാക്കിയ മാറ്റവും അതുപോലെ പ്രണയം ബ്രേക്ക് ആയി എങ്കിൽ കൂടിയും ഇന്നും തങ്ങൾ നല്ല കൂട്ടുകാർ ആണെന്ന് സാനിയ പറയുന്നു.
രണ്ട് വർഷങ്ങൾക്ക് മുന്നേ തന്നെ ഞാനും നകുലും ബ്രേക്ക് അപ്പ് ആയി. ആ ഒരു സമയം കഴിഞ്ഞതിന് ശേഷം ഞങ്ങളൊരു തവണ തിരുവനന്തപുരത്ത് വെച്ച് കാണുകയും ചെയ്തു. ഇപ്പോഴും നല്ല കൂടുക്കാരാണ്. നകുലിനെ കാണാറുണ്ട്. അവന്റെ അമ്മയുമായി വീഡിയോ ചാറ്റ് ചെയ്യാറും സംസാരിക്കാറും ഉണ്ട്.
ഒരു പ്രായം എത്തി കഴിയുമ്പോൾ എന്താണ് വേണ്ടതെന്ന് നമുക്ക് മനസിലാവുമല്ലോ. രണ്ട് പേർക്കും ആവശ്യമുള്ളത് എന്താണെന്ന് തിരഞ്ഞെടുക്കകയും ആ വഴിയിലൂടെ പോകുകയും ആയിരുന്നു. അല്ലാതെ വ്യക്തിപരമായി വെറുപ്പ് ഉണ്ടാക്കി പിരിഞ്ഞതല്ല. എന്റെ എല്ലാ സിനിമകളും കാണും.
എനിക്ക് ഫിലിം ഫെയർ അവാർഡ് കിട്ടി എന്ന് അറിഞ്ഞപ്പോൾ ആദ്യം വിളിച്ചത് നകുലാണ്. അവന് ഭയങ്കര സന്തോഷമായിരുന്നു. ആ അവാർഡ് എനിക്ക് എത്ര പ്രധാനപ്പെട്ടതാണെന്ന് നകുലിന് അറിയാമായിരുന്നു. മമ്മൂട്ടി ചിത്രം പ്രീസ്റ്റിന്റെ ഷൂട്ടിന്റെ സമയത്താണ് അവന് അപകടം സംഭവിക്കുന്നത്. അന്ന് കൊറോണ തുടങ്ങിയിട്ടില്ല.
അപകടം നടന്ന് കുറച്ച് കഴിഞ്ഞാണ് ഞാൻ അറിഞ്ഞത്. കാണാൻ പോകാനും പറ്റിയിട്ടില്ല. കുറേ പേർ ചോദിക്കാറുണ്ട്. അവനിപ്പോഴും നന്നായി ഇരിക്കുന്നു. അധികം വൈകാതെ തന്നെ അവൻ തിരിച്ച് വരും. എല്ലാവരും നകുലിനെ ഭയങ്കരമായി മിസ് ചെയ്യുന്നുണ്ട്. – സാനിയ പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…