Categories: Gossips

നിന്റെയൊന്നും തലക്ക് വെളിവില്ലെ; ക്ഷേത്ര ദർശനത്തിനെത്തിയ സമാന്തയോട് വിവാഹ മോചനത്തെ കുറിച്ച് ചോദിച്ച മാധ്യമ പ്രവർത്തകക്ക് വയറുനിറച്ച് കൊടുത്ത് സാമന്ത..!!

വമ്പൻ ആരാധകർ ഉള്ള തെന്നിന്ത്യൻ താരം ആണ് സാമന്ത. ഒട്ടേറെ മലയാളികളും താരത്തിന്റെ കടുത്ത ആരാധകരാണ്. സാമന്തയും നടൻ നാഗ ചൈതന്യയുമായി വിവാഹം മോചനത്തിലേക്ക് ആണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്.

2017 ൽ ആയിരുന്നു ഇരുവരും വിവാഹം കഴിക്കുന്നത്. തമിഴിലും അതുപോലെ തെലുങ്കിലും തിളങ്ങി നിൽക്കുന്ന സാമന്ത വിവാഹ ശേഷവും അഭിനയ ലോകത്തിൽ സജീവമാണ്. തെലുങ്ക് താരം ആയ നാഗ ചെയ്‌തന്യ നാഗാർജുനയുടെ മകൻ കൂടിയാണ്.

സാമന്ത രുത് പ്രഭു എന്നായിരുന്നു താരത്തിന്റെ യഥാർത്ഥ പേര് എന്നാൽ വിവാഹം കഴിഞ്ഞതോടെ അക്കിനേനി കുടുംബത്തിന്റെ ഭാഗമായി മാറിയ സാമന്ത തന്റെ പേരും മാറ്റം വരുത്തിയിരുന്നു. തെലുങ്ക് ക്രിസ്ത്യൻ കുടുംബത്തിൽ ആണ് സാമന്തയുടെ ജനനം. മലയാളി ആണ് സാമന്തയുടെ അമ്മ.

വിവാഹ ശേഷം സാമന്ത അക്കിനേനി എന്ന് താരം സോഷ്യൽ മീഡിയയിൽ മുഴുവൻ പേരിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ ഇപ്പോൾ സിനിമയിൽ കൂടുതൽ സജീവമായി മാറുകയും അതോടൊപ്പം തന്റെ പഴയ പേരിലേക്ക് മാറുകയും ചെയ്തു സമന്ത.

വിവാഹ മോചനം ആയി എന്ന് തെലുഗ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ വിവാഹ മോചന വാർത്തയിൽ സാമന്തയും നാഗയും ഒന്നും തന്നെ പ്രതികരണം നടത്തിയിട്ടില്ല. എന്നാൽ ഇരുവരും വിവാഹ മോചനത്തിലേക്ക് തന്നെയാണ് എന്നാണ് അടുത്ത സുഹൃത്തുക്കൾ അടക്കം സൂചന നൽകുന്നത്.

ഇത്തരത്തിൽ ഒരു സംഭവവികാസങ്ങൾ അരങ്ങേറുന്നതിന് ഇടയിൽ ആണ് തിരുമല ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ പുറത്തേക്കു വന്ന സമന്തയോട് വിവാഹ മോചനത്തെ കുറിച്ച് മാധ്യമ പ്രവർത്തക ചോദിച്ചത്.

പെട്ടന്നുള്ള ചോദ്യത്തിൽ സാമന്ത അങ്ങേയറ്റം പ്രകോപിതയായി. ഞാൻ ക്ഷേത്രത്തിൽ ആണ്. നിങ്ങളുടെ ഒന്നും തലക്ക് വെളിവില്ലെ.. ചൂണ്ട് വിരൽ ചൂണ്ടിയുള്ള ചോദ്യം കേട്ടതോടെ മാധ്യമ പ്രവർത്തക ഒന്നും മിണ്ടിയില്ല.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago