Categories: Gossips

സാധികയെ രഹസ്യ വീഡിയോ കോൾ വിളിക്കാം; പ്രതികരണവുമായി സാധിക വേണുഗോപാൽ രംഗത്ത്..!!

ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം ആണ് സാധിക വേണുഗോപാൽ. മലയാളത്തിൽ ഏറെ ആരാധകർ ഉള്ള സാധിക മോഡലിംഗ് രംഗത്തും സജീവം ആണ്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്.

കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും താൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന സാധിക മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ എന്ന് സാധിക പറയുന്നു.

പട്ടുസാരി എന്ന സീരിയലിൽ കൂടി എത്തിയ സാധിക നാടൻ വേഷം ആയാലും മോഡേൺ വേഷം ആയാലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടി ആണ്. മോഡലിംഗ് രംഗത്ത് സജീവമായ താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചതിന്റെ പേരിൽ സൈബർ അധിക്ഷേപങ്ങൾക്കും ഇരയായിട്ടുണ്ട്. ഇപ്പോഴിതാ ആരാധകർക്ക് ഒരു മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരം. തന്റെ ഫോട്ടോ ഉപയോഗിച്ച് ചിലർ സമൂഹ മാധ്യമങ്ങളിൽ പണം തട്ടുകയാണെന്നും ഇത്തരം പരസ്യങ്ങളിൽ വഞ്ചിതരാകരുതെന്നും താരം മുന്നറിയിപ്പ് നൽകുന്നു.

ഹോല എന്ന വീഡിയോ ചാറ്റിംഗ് ആപ്ലിക്കേഷന്റെ പരസ്യത്തിലാണ് സാധികയുടെ ചിത്രം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. രഹസ്യ വീഡിയോ ചാറ്റ് ചെയ്യാനായി എപ്പോൾ വേണമെങ്കിലും വിളിക്കാം എന്നെഴുതിയാണ് പരസ്യം നൽകിയിരിക്കുന്നത്. ഇതിനെതിരെയാണ് സാധികയുടെ പ്രതികരണം.
ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മാത്രമാണ് താനുള്ളതെന്നും മറ്റൊരു ഫ്ലാറ്റ് ഫോമിലും താനില്ലെന്നും തന്റെ പേരിൽ തെറ്റിദ്ധരിപ്പിച്ച് ആരെങ്കിലും നിങ്ങളോട് ചാറ്റ് ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദി നിങ്ങളായിരിക്കുമെന്നും സാധിക പറയുന്നു.

പലരും തന്റെ ഫോട്ടോ ഉപയോഗിച്ച് ഫേക്ക് അകൗണ്ടുകൾ നിർമ്മിക്കുന്നുണ്ടെന്നും അത് വഴി പണം തട്ടാൻ ശ്രമിക്കുന്നുണ്ടെന്നും താരം പറയുന്നു. തന്റെ അകൗണ്ട് ഉപയോഗിക്കുന്നത് സിനിമയുടെ പ്രമോഷനും തന്റെ ചിത്രങ്ങൾ പങ്കുവെയ്ക്കാനും അഭിപ്രായങ്ങൾ എഴുതാനും മാത്രമാണെന്നും സാധിക പറയുന്നു. ആർക്കും മെസേജ് അയക്കുകയോ കാൾ ചെയ്യുകയോ പണം ആവിശ്യപെടുകയോ താൻ ചെയ്യാറില്ലെന്നും താരം പറയുന്നു.

തന്റെ ഫോട്ടോ വച്ച് പല ദേശി സെറ്റുകളിലും പരസ്യങ്ങൾ വരുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട് എന്നാൽ അത്തരം പരസ്യങ്ങൾ റിമൂവ് ചെയ്യിപ്പിക്കുന്നതിൽ പരിമിതികൾ ഉണ്ടെന്നും അത്തരം പരസ്യങ്ങൾ കണ്ട് ആരും വഞ്ചിതരാകരുതെന്നും സാധിക പറയുന്നു. ഇത്തരം പരസ്യങ്ങൾക്ക് പിറകെ പോയി ജീവിതം കളയരുതെന്നും ഇതിനൊന്നും താൻ ഉത്തരവാദിയാകില്ലെന്നും താരം മുന്നറിയിപ്പ് നൽകുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago