ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ ഇഷ്ടം ഉള്ള താരം ആണ് സാധിക വേണുഗോപാൽ. മലയാളത്തിൽ ഏറെ ആരാധകർ ഉള്ള സാധിക മോഡലിംഗ് രംഗത്തും സജീവം ആണ്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്.
കരിയർ ഭയന്ന് ആണ് പലരും ഇതുപോലെ ഉള്ള മോശം അനുഭവങ്ങൾക്ക് എതിരെ മൗനം പാലിക്കുന്നത് എങ്കിൽ കൂടിയും താൻ ബോൾഡ് ആയി മറുപടി നൽകിയത് കൊണ്ട് ഇതുവരെ മാറ്റിനിർത്താൻ ഒന്നും ഉണ്ടായിട്ടില്ല എന്ന് പറയുന്ന സാധിക മോശം കാര്യത്തിനായി സമീപിക്കുന്നവരോട് ഉറച്ച സ്വരത്തിൽ നോ എന്ന് പറഞ്ഞാൽ അവിടെ തീരുന്ന പ്രശ്നങ്ങൾ ആണ് ഉള്ളൂ എന്ന് സാധിക പറയുന്നു.
എന്നാൽ ഓൺ സ്ക്രീനിൽ വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറുള്ള ആളാണ് താൻ എന്നും സാധിക പറയുന്നു. പട്ടുസാരി എന്ന സീരിയലിൽ കൂടി എത്തിയ സാധിക നാടൻ വേഷം ആയാലും മോഡേൺ വേഷം ആയാലും ഒരുപോലെ തിളങ്ങുന്ന ആൾ കൂടി ആണ്. ഈയിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിൽ വിവാഹമോചനത്തെ കുറിച്ച് സാധിക തുറന്നു പറഞ്ഞിരുന്നു.
താനാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്നും ആ ബന്ധം വഷളാകുന്നതിനോട് താല്പര്യം ഇല്ലാത്തതു കൊണ്ടാണ് അങ്ങനെ ചിന്തിച്ചതെന്നും സാധിക വെളിപ്പെടുത്തി. രണ്ടു പേരുടെയും ജാതകം ശരിയ്ക്കും ചേരില്ലായിരുന്നു. അതുകൊണ്ട് അത് നോക്കാതെയായിരുന്നു വിവാഹം കഴിച്ചത്. ജാതകം നോക്കാത്തത് കൊണ്ട് നിശ്ചയം നടത്തിയിട്ടില്ല.
താലി കെട്ടലും ചടങ്ങുകളും എല്ലാം ഉണ്ടായിരുന്നു. വിവാഹ ശേഷം ഭർത്താവിനോട് എപ്പോഴും പറഞ്ഞിരുന്ന കാര്യം താൻ വളരെ ഇന്റിപെന്റന്റ് ആയി നടന്നിട്ടുള്ള കുട്ടിയാണ്. എന്നിരുന്നാലും വിവാഹ ശേഷം ഒതുങ്ങി ജീവിയ്ക്കാന്‍ തയാറാണ്. കരിയർ ഉപേക്ഷിച്ച് വീട്ടുകാരെയും വീടും ഉപേക്ഷിച്ച് ഒരാളുടെ അടുത്ത് വന്ന് നിൽക്കുമ്പോൾ അയാളുടെ അറ്റൻഷൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ല.
അത് കിട്ടാതെ വന്നപ്പോൾ പല തവണ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട് ഈ ബന്ധം അധികം മുന്നോട്ട് പോവും എന്ന് തോന്നുന്നില്ല എന്ന്. സ്വയം നഷ്ടമാവുന്ന ഘട്ടം എത്തിയപ്പോഴാണ് വേർപിരിഞ്ഞത്. അദ്ദേഹത്തിനൊപ്പം വിവാഹ ജീവിതത്തോട് താൽപര്യമില്ലെങ്കിലും നല്ല സുഹൃത്തുക്കളായി തുടരാൻ താൻ ആഗ്രഹിച്ചിരുന്നു. സാധിക പറഞ്ഞു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…