ഒമർ ലുലു സംവിധാനം ചെയ്ത മൂന്നാം ചിത്രം ഫെബ്രുവരി14ന് ആണ് തീയറ്ററുകളിൽ എത്തിയത്. വലിയ പ്രമോഷൻ കിട്ടിയ പുതുമുഖ ചിത്രം കൂടിയാണ് ഒരു അടാർ ലൗ. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആണ് ചിത്രം ഒരേ സമയം റിലീസ് ചെയ്തത്.
എന്നാൽ, ചിത്രത്തിൽ ജൂനിയർ ആർട്ടിസ്റ് ആയി എത്തിയ നടി ആയിരുന്നു പ്രിയ പി വാര്യർ, എന്നാൽ ഒറ്റ കണ്ണിറുക്കൽ രംഗത്തോടെ പ്രിയയെ സോഷ്യൽ മീഡിയ ഏറ്റെടുക്കുക ആയിരുന്നു.
തുടർന്നാണ് ചിത്രത്തിലെ നായകനായ റോഷനും പ്രിയയും പ്രണയത്തിൽ ആണെന്നുള്ള തരത്തിൽ സോഷ്യൽ മീഡിയയിൽ വാർത്തകൾ എത്തി.
ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ റോഷൻ പ്രിയയുമായുള്ള പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
‘ഗോസിപ്പാണോ എന്ന് ചോദിച്ചാല്‍ എന്റെ സുഹൃത്തുക്കള്‍ വരെ ഇതേ ചോദ്യം എന്നോട് ചോദിക്കുന്നുണ്ട്. അവരെപോലും പറഞ്ഞ് മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല. അവര്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. പ്രിയ എന്റെ നല്ല സുഹൃത്താണ്.
ഒരു അഡാര്‍ ലൗവില്‍ നിന്ന് കിട്ടിയ ഒരു നല്ല സുഹൃത്ത്. ഗോസിപ്പുകള്‍ ഉണ്ടെങ്കില്‍ അത് അങ്ങനെ തന്നെ പോയിക്കോട്ടെ. അതെല്ലാം തമാശയായി മാത്രമേ എടുത്തിട്ടുള്ളൂ.’ ഇതായിരുന്നു റോഷന്റെ മറുപടി.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…