മലയാളത്തിൽ അടക്കം വലിയ ആരാധകർ ഉള്ള താരമാണ് സാമന്ത അക്കിനേനി. 2017 ൽ ആയിരുന്നു സാമന്ത നടനും നാഗാർജുനയുടെ മകനുമായ നാഗചൈതന്യയെ വിവാഹം കഴിക്കുന്നത്.
വിവാഹവും വിവാഹ മോചനവും കഴിഞ്ഞ സാമന്ത മറ്റുനടിമാരിൽ നിന്നും വ്യത്യസ്തയായി അഭിനയ ലോകത്തിൽ സജീവമാണ്. തെലുങ്കിലും തമിഴിലും സജീവമായി അഭിനയിക്കുന്ന താരം നാടൻ വേഷങ്ങൾക്ക് ഒപ്പം തന്നെ അതീവ സൗന്ദര്യ പ്രദർശനം നടത്തുന്ന വേഷങ്ങളും ചെയ്യാറുണ്ട്.
സാമന്തക്ക് മലയാളത്തിൽ ഏറെ ആരാധകർ ഉള്ളതുകൊണ്ട് തന്നെ സാമന്തയെ കുറിച്ചുള്ള വാർത്തകൾ അറിയാനും മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. കഴിഞ്ഞ ദിവസം ഇറങ്ങിയ അല്ലു അർജുൻ നായകനായി എത്തുന്ന പുഷ്പായിലെ ഐറ്റം സോങ് ലിറിക്കൽ വീഡിയോ വമ്പൻ വിജയം ആയിരുന്നു.
സാമന്ത തന്റെ അഭിനയ ജീവിതത്തിൽ ആദ്യമായി ചെയ്യുന്ന ഐറ്റം സോങ് കൂടി ആണ് ഇത്. ദേവി ശ്രീ പ്രസാദ് ആണ് സംഗീത സംവിധാനം. അഞ്ചു ഭാഷകളിൽ എത്തുന്ന ചിത്രത്തിലെ മലയാളം പതിപ്പ് പാടിയിരിക്കുന്നത് നടി രമ്യ നമ്പീശൻ ആണ്.
250 കോടി മുതൽ മുടക്കിൽ രണ്ടു ഭാഗങ്ങൾ ആയി ആണ് സിനിമ എത്തുന്നത്. ഫഹദ് ഫാസിൽ വില്ലൻ ആയി എത്തുന്ന ചിത്രത്തിൽ വെറും മിനിറ്റ് മാത്രമുള്ള ഐറ്റം സോങ് ചെയ്യാൻ സാമന്ത വാങ്ങിയത് ഒന്നരകോടി രൂപയാണ് എന്ന് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
സാമന്ത ഒരു ചിത്രത്തിൽ വാങ്ങുന്ന പ്രതിഫലം 3 കോടി ആണ്. അതിന്റെ നേര്പകുതി ആണ് താരം ഒരു ഗാനത്തിനായി മാത്രം വാങ്ങിയത്. എന്നാൽ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ തന്നെ വമ്പൻ ഹിറ്റാണ്. ഡിസംബർ 17 ആണ് സിനിമ തീയറ്ററുകളിൽ എത്തുന്നത്. പുഷപയിലെ നായിക രസ്‌മിക വാങ്ങുന്നത് 2.5 കോടി മാത്രമാണ് എന്നുള്ളത് ആണ് മറ്റൊരു അപൂർവ്വ കാര്യം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…