Categories: Gossips

നട്ടെല്ലുള്ള യുവനിര; ദിലീപ് വിഷയത്തിൽ നടിയെ പിന്തുണച്ച് പൃഥ്വിരാജ് , ടോവിനോ അടക്കമുള്ള താരങ്ങൾ; മോഹൻലാലും മമ്മൂട്ടിയും മൗനവ്രതത്തിൽ..!!

കഴിഞ്ഞ അഞ്ച് വർഷമായി നീതിക്ക് വേണ്ടി പോരാടുന്ന മലയാളത്തിന്റെ പ്രിയ നടിക്ക് പിന്തുണ പരസ്യമായി അറിയിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ , ടോവിനോ തോമസ് എന്നിവർ.

ദിലീപിനെ കുറ്റാരോപിതനാക്കിയ സംഭവത്തിൽ വീണ്ടും നടി പോസ്റ്റ് ചെയ്ത കുറിപ്പ് റീ ഷെയർ ചെയ്താണ് താരങ്ങൾ പിന്തുണ അറിയിച്ചത്. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ല , ഇര ആക്കപ്പെടലിൽ നിന്നും അതിജീവനത്തിലേക്കുള്ള യാത്ര.

5 വർഷമായി എന്റെ പേരും വ്യക്തിത്വവും , എനിക്ക് സംഭവിച്ച അതിക്രമത്തിനടിയിൽ അടിച്ചമർത്തപ്പെട്ടിരിക്കുകയാണ്. കുറ്റം ചെയ്തത് ഞാൻ അല്ലെങ്കിലും എന്നെ അവഹേളിക്കാനും നിശ്ശബ്ദയാക്കാനും ഒറ്റപ്പെടുത്താനും ഒരുപാട് ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്.

എന്നാൽ അപ്പോൾ ഒക്കെയും ചിലരൊക്കെ നിശബ്ദത ഭേതിച്ച് മുന്നോട്ട് വന്നു. എനിക്ക് വേണ്ടി സംസാരിക്കാൻ.. എന്റെ ശബ്ദം നിലക്കാതെ ഇരിക്കാൻ.. എന്ന് എനിക്ക് വേണ്ടി നിലകൊള്ളുന്ന ഇത്രയും ശബ്ദങ്ങൾ കേൾക്കുമ്പോൾ ഞാൻ തനിച്ചല്ലെന്ന് തിരിച്ചറിയുന്നു.

നീതി പുലർത്താനും തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടാനും ഇങ്ങനെയൊരനുഭവം മറ്റാർക്കും ഉണ്ടാവാതെ ഇരിക്കാനും ഞാൻ ഈ യാത്ര തുടർന്നുകൊണ്ടേയിരിക്കും. കൂടെ നിൽക്കുന്ന എല്ലാവരുടെയും സ്നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി. എന്നായിരുന്നു താരം കുറിച്ചത്. മലയാളത്തിലെ യുവതാരങ്ങൾ എല്ലാം തന്നെ ഈ പോസ്റ്റ് ഷെയർ ചെയ്തിട്ടുണ്ട്.

പൃഥ്വിരാജ് , ടോവിനോ തോമസ് , റിമ കല്ലിങ്കൽ , ഐശ്വര്യ ലക്ഷ്മി , അന്ന ബെൻ , സംയുക്ത മേനോൻ , പാർവതി തിരുവോത്ത് , ഇന്ദ്രജിത് സുകുമാരൻ , പൂർണിമ ഇന്ദ്രജിത് , സുപ്രിയ പൃഥ്വിരാജ് , നിമിഷ സജയൻ , മിയ , അശ്വതി ശ്രീകാന്ത് , ഗീതു മോഹൻദാസ് തുടങ്ങി ആ നിര നീണ്ടു പോകുന്നു.

എന്നാൽ മമ്മൂട്ടിയും മോഹൻലാൽ അടക്കം ഉള്ള മലയാള സിനിമയുടെ മുതിർന്ന നിര ഇതിനോട് പരസ്യമായ പിന്തുണ കാണിക്കാൻ ഇപ്പോഴും വിമുഖത കാണിക്കുന്നു. നടിയുടെ പോസ്റ്റിൽ ഒരിടത്തും ആരുടേയും പേരുകൾ പരാമർശിക്കുന്നില്ല എങ്കിൽ കൂടിയും മൗനം മാത്രമേ മുതിർന്ന താരങ്ങൾക്ക് ഉള്ളൂ എന്നുള്ളതാണ് മറ്റൊരു സത്യം.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago