Categories: Gossips

ഇത്രേം വലിയ പ്രശ്നമുണ്ടായിട്ടും അമ്മ സംഘടന പ്രിത്വിരാജിനെ പിന്തുണക്കാത്തതിൽ അതിശയമൊന്നുമില്ല; മല്ലിക സുകുമാരൻ..!!

മലയാള സിനിമയിൽ മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ നാളത്തെ മലയാള സിനിമയുടെ നെടുംതൂണുകളിൽ ഒന്നാണ് പൃഥ്വിരാജ് സുകുമാരൻ. എന്നാൽ സീനിയർ താരങ്ങളിൽ നിന്നും വ്യത്യസ്തമായി വിഷയങ്ങൾ ഏതായാലും എന്തായാലും തന്റെ അഭിപ്രായം തുറന്നു പറയാൻ മടിയില്ലാത്ത താരം ആണ് പൃഥ്വിരാജ്. ഈ അടുത്ത കാലത്തിൽ ലക്ഷ ദ്വീപ് വിഷയത്തിൽ കൃത്യമായ മറുപടി പറയുകയും ഒരു വിഭാഗം ആളുകൾ അദ്ദേഹത്തെ സോഷ്യൽ മീഡിയയിൽ കൂടി ആക്ഷേപിച്ചിരുന്നു.

എന്നാൽ അതിനു നിരവധി താരങ്ങൾ ശക്തമായ പിന്തുണ ആയി വന്നു എങ്കിൽ കൂടിയും മോഹൻലാൽ , മമ്മൂട്ടി , ദിലീപ് അടക്കമുള്ള സീനിയർ താരങ്ങൾ മൗനമായി നിൽക്കുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ ഈ വിഷയത്തിൽ മലയാളം സിനിമയിലെ താരസംഘടനയായ അമ്മ മൗനമായി നിന്നു. ഈ വിഷയത്തിൽ സിനിമ ആസ്വാദകൻ പങ്കു വെച്ച കുറിപ്പ് ആണ് മല്ലിക സുകുമാരൻ ആണ് ഷെയർ ചെയ്തിരിക്കുന്നത്. ആ കുറിപ്പിൽ പറയുന്നത് ഇങ്ങനെ.. 

താര സംഘടനയായ ‘അമ്മ’ പ്രിത്വിരാജിന് ഐക്യദാർഢ്യം പുറപ്പെടുവിച്ചില്ല എന്നതിൽ തികച്ചും വിസ്മയകരമായി പ്രേക്ഷകർക്ക് തോന്നുന്നുവെങ്കിൽ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലന്നും കൂടാതെ ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജ് തന്റെ പ്രസ്താവനയിൽ ഉപയോഗിച്ചിരിക്കുന്ന വാക്കുകൾ ആരെയും കുറ്റപ്പെടുത്തുന്നതായി തോന്നുന്നില്ലെന്നും തദ്ദേശവാസികളിൽ തനിക്ക് വേണ്ടപ്പെട്ട ചിലരുടെ ആശങ്കകളെക്കുറിച്ച്‌ അവരിൽ നിന്നുമറിഞ്ഞപ്പോൾ രാഷ്ട്രീയ വൽക്കരിക്കാതെയാണ് പൃഥ്വി അതിനെക്കുറിച്ചൊരു പോസ്റ്റ് എഴുതിയിട്ടിരിക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

ഒരു സെലിബ്രിറ്റി എന്ന നിലയിലല്ലാതെ വ്യക്തി എന്ന നിലയ്ക്ക് തീർച്ചയായും പൃഥ്വിയ്ക്ക് തന്‍റെ സംശയം ദുരീകരിക്കാനുള്ള ഒരു ചോദ്യമായി അതിനെ എന്തുകൊണ്ട് വിമർശനം ഉന്നയിക്കുന്നവർക്ക് കാണാൻ കഴിയാതെ പോയെന്നും കുറിപ്പിൽ ചോദിക്കുന്നു. മലയാള സിനിമയിൽ പൃഥ്വിയെപ്പോലെ ജനപ്രിയരായ ഒത്തിരി യുവനായകരുണ്ട്. അവരെയൊന്നും ഒരിക്കലും സ്പര്ശിക്കാതെ പൃഥ്വിയെ മാത്രം തിരഞ്ഞു പിടിച്ച്‌ മാധ്യമങ്ങൾക്ക് മുമ്പിൽ വിചാരണയ്ക്കായി തൊടുത്തു വിടുന്ന രീതി അത്ര ശരിയല്ലെന്നും തുടങ്ങി നിരവധി കാര്യങ്ങൾ ആ കുറിപ്പിൽ പറയുന്നുണ്ട്.

കലാകാരന്മാരുടെ രാഷ്ട്രീയം എന്തു തന്നെയായാലും അവനവനുള്ള ഒരു വ്യക്തിബോധം നമ്മളെപ്പോലെ അവരോരുത്തർക്കും ഉണ്ടെന്നത് നാം മറക്കരുത് എന്നും ആ കുറിപ്പിൽ പറയുന്നു. മല്ലിക സുകുമാരൻ ഈ കുറിപ്പ് പങ്കുവെച്ചതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത് താൻ പറയാൻ ആഗ്രഹിക്കുന്ന വാക്കുകളും ഉന്നയിക്കാൻ ശ്രമിക്കുന്ന ചോദ്യങ്ങളുമാണ് ഈ കുറിപ്പിൽ ഉള്ളത് എന്നാണ്. കഴിഞ്ഞ ദിവസം നടൻ സുരേഷ് ഗോപി, അജു വർഗീസ്‌, ടോവിനോ, പാർവതി, റിമ, ഗീതു മോഹൻദാസ്, അപ്പാനി ശരത് തുടങ്ങി നിരവധി പേർ പ്രിത്വിരാജിന് പിന്തുണ അറിയിച്ചിരുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago