Categories: Gossips

നിരപരാധി ആണെങ്കിൽ ദിലീപ് അതിനുള്ള ചങ്കൂറ്റം കാണിച്ചേനെ; പക്ഷെ ഇതുവരെ ചെയ്തില്ല; സംവിധായകൻ പ്രകാശ് ബാരെ ചോദിക്കുന്നു..!!

പുകയുന്നുണ്ട് എങ്കിൽ കൂടിയും അടിയിലുള്ള കനൽ ഇടയ്ക്കിടെ ആളിക്കത്തുകയും ചെയ്യും. അത്തരത്തിൽ ഒരു കേസ് ആണ് നടൻ ദിലീപും കൊച്ചിയിൽ പ്രമുഖ നടിയും തമ്മിൽ കഴിഞ്ഞ അഞ്ച് വര്ഷം ആയി നടക്കുന്നത്. 2017 ൽ നടന്ന സംഭവത്തിന്റെ യാഥാർഥ്യം കോടതിയിൽ ഇതുവരെയും തെളിഞ്ഞട്ടില്ല.

അതുപോലെ തന്നെ കോടതിയിൽ വിചാരണ നടക്കുന്നതിന് ഇടയിൽ നിരവധി ആളുകൾ ആണ് കൂറുമാറിയത്. ഇത് കൂടാതെ വിഷയത്തിൽ ചാനൽ ചർച്ചകളിൽ ദിലീപ് തന്നെ കുറച്ചു മാസങ്ങൾ ആയി താരമായി നിൽക്കുന്നതും.

എന്നാൽ ഇപ്പോൾ നടക്കുന്ന ചർച്ചകളിലും സംവിധായകൻ ബാലചന്ദ്ര കുമാർ നടത്തിയ വെളിപ്പെടുത്തലും എല്ലാം കൂടി ആകുമ്പോൾ സോഷ്യൽ മീഡിയ അടക്കം ദിലീപ് വിഷയത്തിൽ കൂടുതൽ വർത്തകളിലേക്ക് എത്തിക്കുകയാണ്.

ദിലീപ് വിഷയത്തിൽ സംവിധായകൻ പ്രകാശ് ബാരെ റിപ്പോർട്ടർ ചാനലിന് നടത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും ശ്രദ്ധ നേടുന്നത്. ഇപ്പോൾ നടന്നുവരുന്നത് ദിലീപിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുള്ള യുദ്ധമാണ്. ഇതിനിടയിൽ നമ്മൾ എല്ലാവരും മറന്നു പോകുന്നത് ആ നേടിയെയാണ്.

നടിക്ക് ഈ സംഭവം ഉണ്ടായ സമയത്തിൽ അമ്മ സംഘടനാ സംഘടിപ്പിച്ച മീറ്റിംഗിൽ ദിലീപ് പറഞ്ഞ വാക്കുകൾ ഇപ്പോഴും ആർക്കും കാണാൻ കഴിയും. വലിയ തെറ്റാണു സംഭവിച്ചത് എന്നും അതിൽ കൃത്യമായ നടപടി ഉണ്ടാവണം എന്നും ആണ് ദിലീപ് പറയുന്നത്. പോലീസിനെ പ്രശംസിക്കുന്നതും ഉണ്ട്.

എന്നാൽ യഥാർത്ഥത്തിൽ ദിലീപ് ഈ വിഷയത്തിൽ നിരപരാധി ആണെങ്കിൽ ദിലീപിന് ആ പെണ്കുട്ടിയോട് സംസാരിച്ചു തീർക്കാൻ പാടില്ലേ.. എന്നാൽ ദിലീപ് അത് ചെയ്യാത്തത് എന്തുകൊണ്ട് ആണ്. ദിലീപ് ഇപ്പോൾ ചെയ്യുന്നത് ആ പെൺകുട്ടിക്ക് നീതി ലഭിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ആണ്.

ഇവിടത്തെ ജുഡിഷ്യറിയോടും സിസ്റ്റത്തിനോടും എല്ലാം ദിലീപ് ഇപ്പോൾ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ദിലീപ് സ്വന്തം സഹ പ്രവർത്തകരെ കൂച്ചുവിലങ് ഇട്ടിരിക്കുകയാണ്. അമ്മ സംഘടനക്ക് അനങ്ങാൻ കഴിയുന്നില്ല. പോലീസിൽ വിശ്വാസം ഇല്ല എന്ന് ദിലീപ് പറയുന്നു. സാക്ഷികളെ പണം കൊടുത്ത് തന്റെ വരുതിയിൽ ആകുന്നു.

സാക്ഷികളെ എങ്ങനെ ആണ് ദിലീപ് സ്വാധീനിക്കുന്നത് എന്നെനിക്ക് വ്യക്തിപരമായി അറിയാം. എന്നാൽ ദിലീപിന്റെ ഫോൺ പരിശോധിച്ചാൽ പലതരത്തിലുള്ള തെളിവുകളും ലഭിക്കും എന്നാണ് സംവിധായകൻ പറയുന്നത്. ഇന്നാണ് ദിലീപ് ഏഴ് ഫോണുകളിൽ ആറെണ്ണം കോടതിയിൽ ഹാജരാക്കിയത്.

ഒരെണ്ണം നൽകാൻ സാധിക്കില്ല എന്ന നിലപാട് ആണ് കോടതിയിൽ ദിലീപ് എടുത്തത്. എന്തായാലും ഈ കേസ് ഓരോ ദിവസം കഴിയുംതോറും കൂടുതൽ വഷളായി കൊണ്ടിരിക്കുകയാണ്. ഈ കേസ് നീണ്ടുപോകും തോറും ഇരയ്ക്ക് നീതി കിട്ടാനുള്ള സാധ്യതയും മങ്ങി കൊണ്ടിരിക്കുകയാണ്. സംവിധായകൻ പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago