ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി ജീവിതത്തിൽ ഒരു പങ്കാളിയെ കണ്ടെത്തിയ ആൾ ആണ് പേർളി മാണി. ബിഗ് ബോസ് ഷോയിൽ മത്സരാർത്ഥി ആയി എത്തിയത് ആണ് ശ്രീനിഷും പേർളി മാണി. തുടർന്ന് ഇരുവരും ജീവിതത്തിലും ഒന്നിക്കുക ആയിരുന്നു. എന്നാൽ വിവാഹ ജീവിതം താൻ ആഗ്രഹിച്ചിരുന്നില്ല എന്ന് പേർളി പറയുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കുക എന്നുള്ളത് ആയിരുന്നു തന്റെ ആഗ്രഹം.
കുട്ടിയെ ദത്തെടുക്കുക എന്നുള്ള ആഗ്രഹം ഉണ്ടായത് കൂട്ടുകാരിൽ കൂടി ആണ്. തന്റെ കൂട്ടുകാർ ഒക്കെ വിവാഹം കഴിഞ്ഞു അവരുടെ കുട്ടികളെ കാണുമ്പോൾ ആണ് തനിക്കും കുട്ടികളെ കളിപ്പിക്കാൻ ആഗ്രഹം തോന്നുന്നത്. എന്നാൽ അപ്പോഴും തനിക്ക് വിവാഹം കഴിക്കാൻ ഉള്ള ആഗ്രഹം ഉണ്ടായിരുന്നില്ല. അതിനായി വീട്ടിൽ സംസാരിച്ചു സമ്മതിപ്പിക്കാൻ ആയിരുന്നു തന്റെ ആഗ്രഹം. ഇപ്പോളിതാ ഒരു അഭിമുഖത്തിൽ തനിക്ക് വിവാഹം കഴിക്കാൻ താല്പര്യം ഇല്ലായിരുന്നുവെന്ന് പേർളി മനസ് തുറക്കുകയാണ്.
ജീവിതത്തിൽ പ്രണയവും ബ്രേക്കപ്പും അനുഭവിച്ച ആളായിരുന്നു താന്നെും ആ സമയത്ത് വിവാഹത്തെക്കുറിച്ച് ചിന്തിച്ചിരുന്നില്ല ഒരു കുഞ്ഞിനെ ദത്തു എടുക്കാൻ ആയിരുന്നു ആഗ്രഹിച്ചത് ആ കാര്യം വീട്ടികാരെ പറഞ്ഞ് സമ്മതിപ്പിക്കാൻ ഒരുങ്ങുകയായിരുന്നു, അപ്പോഴാണ് ബിഗ് ബോസിലേക്ക് അവസരം ലഭിച്ചത്. ഷോയിലൂടെയാണ് ശ്രീനിഷ് തന്റെ ജീവിതത്തിലേക്ക് കടന്നു വന്നത് തങ്ങളുടെ പ്രണയം അങ്ങനെ വിവാഹത്തിലെത്തുകയും ചെയ്തുവെന്ന് താരം പറയുന്നു.
ശ്രീനിക്കും തനിക്കും രണ്ട് സ്വഭാവമാണെന്നും അദ്ദേഹം വളരെ ശാന്തസ്വഭാവക്കാരൻ ആണെന്നും പേർളി പറഞ്ഞു. ശ്രീനിയെ കണ്ടപ്പോൾ തന്റെ എല്ലാ നിലപാടുകൾ എല്ലാം മാറിയെന്നു പേർളി കൂട്ടിച്ചേർത്തു. അദ്ദേഹത്തെ കണ്ടു മുട്ടിയപ്പോൾ അദ്ദേഹത്തെ പോലെ ഉള്ള ആളുകൾ ഉണ്ട് എന്ന് മനസിലായത് എന്ന് പേർളി മാണി പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…