വമ്പൻ ആഘോഷങ്ങൾക്കും ഒട്ടേറെ വ്യത്യസ്തതകളും വാർത്തകൾക്കും ട്രോളുകൾക്കും എല്ലാം ശേഷം ആയിരുന്നു പേർളിയുടെയും ശ്രീനിഷിന്റെയും ആദ്യ കുഞ്ഞു പിറക്കുന്നത്. മകൾ ആണ് ഇരുവർക്കും ജനിച്ചത്. സോഷ്യൽ മീഡിയ ഈ വാർത്തയും വലിയ ആഘോഷം ആക്കിയിരിന്നു.
മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. അവൾക്കു ഒപ്പം ഞങ്ങൾ ഒരു സാഹസിക ജീവിതം തന്നെ ആണ് മോഹിക്കുന്നത് എന്നാണ് പേളി പറയുന്നത്. ഓൺലൈൻ മാധ്യമങ്ങൾ ഏറ്റവും അധികം കൊട്ടിഘോഷിച്ച ദാമ്പത്യ ജീവിതം ആണ് പേളിഷിന്റെത്. വിവാഹത്തിന് മുന്നേ തന്നെ ഇവരുടെയും പ്രണയത്തിന്റെ വാർത്തകൾ അറിയാൻ സാമൂഹിക മാധ്യമത്തിൽ ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു എന്നുള്ളതാണ് സത്യം.
അതുകൊണ്ടു തന്നെ ആണ് പേർളിയെ കുറിച്ചുള്ള ഓരോ വാർത്തകളും ട്രെൻഡിങ് ആകുന്നതും. 2021 മാർച്ച് 20 ആണ് പേളിക്കും ശ്രീനിഷിനും പെൺകുട്ടി ജനിക്കുന്നത്. കുഞ്ഞിന്റെ ചിത്രങ്ങൾ വിഡിയോകൾ അവളുടെ വിശേഷങ്ങൾ തൊട്ടിൽ എല്ലാം പേളി ആഘോഷമായി സാമൂഹിക മാധ്യമങ്ങളിൽ പങ്കു വെച്ചിരുന്നു. ഇന്നിതാ മകൾക്കു പേരിട്ടിരിക്കുകയാണ്. നില എന്നാണ് കുഞ്ഞിന് നൽകിയ പേര്.
സുന്ദരമായ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പേളി ഇക്കാര്യം കുറിച്ചിരിക്കുന്നത്. ഞങ്ങളുടെ കുഞ്ഞ് പെണ്ണ് നില ശ്രീനിഷിനെ നിങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തുകയാണ്. ഇരുപത്തിയെട്ട് ദിവസങ്ങളായി അവളെത്തിയിട്ട്. ഞങ്ങളുടെ ജീവിതം കൂടുതൽ സുന്ദരവും സന്തോഷകരവുമായി പേളി മാണി കുറിച്ചു. മമ്മിയും ഡാഡിയും അവളെ ഒരുപാട് സ്നേഹിക്കുന്നു.
ഒരുമിച്ചൊരു ഒരു അഡ്വെഞ്ചർ ജീവിതമാണ് ഞങ്ങൾ സ്വപ്നം കാണുന്നതെന്ന് നടി കുറിച്ചു. മകൾക്ക് നില എന്ന് പേരിട്ടിരിക്കുന്നതിൻ്റെ കാരണവും പേളി പറയുന്നുണ്ട്. അവളെ ആദ്യമായി ഞങ്ങൾ കയ്യിൽ എടുത്തപ്പോൾ ചന്ദ്രനെ കയ്യിൽ പിടിച്ചിരിക്കുന്നതിനു സമാനമായ അനുഭവമാണ് ഞങ്ങൾക്ക് ഉണ്ടായത്. വളരെ വിലപ്പെട്ടതാണ്.
അത്തരത്തിലൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് ഇപ്പോൾ. അത് ശുദ്ധവും ദൈവികവുമായി അനുഭവപ്പെട്ടെന്നും അതിനാലാണ് ചന്ദ്രൻ എന്നർത്ഥം വരുന്ന നിലാ എന്ന പേര് അവൾക്ക് നൽകിയത് എന്നും പേളി മാണി കുറിച്ചു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…