നടിക്കെതിരെ നടന്ന വിഷയങ്ങൾ അഞ്ചു വർഷങ്ങൾക്ക് ശേഷം വീണ്ടും വാർത്തകളിൽ ഇടം നേടുകയും അതുപോലെ പുനരന്വേഷണം നടക്കുകയുമാണ്. ദിലീപിന് നേരെയാണ് ഇപ്പോൾ വീണ്ടും വിവാദങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും.
നടിക്ക് പിന്തുണ ആയി നിരവധി താരങ്ങൾ ആണ് ഇപ്പോൾ രംഗത്ത് വന്നിരിക്കുന്നത്. ദിലീപിനെതിരെ വീണ്ടും രൂക്ഷമായ വിവാദങ്ങൾ ഉണ്ടാകുമ്പോൾ സിനിമ മേഖലയിൽ നിന്നും ആരും തന്നെ ഇതിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ രംഗത്ത് വന്നിരുന്നില്ല.
എന്നാൽ കഴിഞ്ഞ ദിവസം നടി തന്നെ കഴിഞ്ഞ അഞ്ച് വർഷമായി പിന്തുണക്കുള്ള ആളുകൾക്ക് നന്ദി അറിയിച്ചത് എത്തിയതോടെ ഇനിയും നിനക്ക് ഒപ്പം തന്നെ എന്നുള്ള പിന്തുണയുമായി ആദ്യം മലയാളത്തിലെ യുവ താരനിര എത്തിയിരുന്നു.
പൃഥ്വിരാജ് സുകുമാരൻ , ടോവിനോ തോമസ് അടക്കമുള്ള താരം ആണ് ആദ്യം പിന്തുണ അറിയിച്ചത് എങ്കിൽ തുടർന്ന് മമ്മൂട്ടിയും മോഹൻലാലും പിന്തുണ അറിയിച്ച് വന്നിരുന്നു. നിനക്കൊപ്പം ഉണ്ടാവും എന്നാണ് മമ്മൂട്ടി പറഞ്ഞത്. നിന്നെ ബഹുമാനിക്കുന്നു എന്നായിരുന്നു മോഹൻലാൽ കുറിച്ചത്.
എന്നാൽ ഈ വിഷയത്തിൽ ഇപ്പോൾ ദിലീപിനെ ന്യായീകരിക്കുന്ന പോസ്റ്റുമായി എത്തി ഇരിക്കുകയാണ് സംവിധായകൻ ഒമർ ലുലു. ഹാപ്പി വെഡിങ്സ് , ചങ്ക്‌സ് , ഒരു അടാർ ലവ് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ ആണ് ഒമർ ലുലു. ദിലീപിനെ വെച്ച് ഒരു സിനിമ ചെയ്യുന്ന മോഹം നേരത്തെ ഒമർ ലുലു പങ്കുവെച്ചിരുന്നു.
അമ്പാനി എന്ന പേരിൽ ആണ് ചിത്രത്തിന് പേര് നൽകി ഇരുന്നത്. ഇപ്പോൾ നടിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ദിലീപിനെ ന്യായീകരിക്കുന്ന പോസ്റ്റ് ഇങ്ങനെ ആയിരുന്നു.
ദിലീപ് എന്ന നടനെ ഇപ്പോഴും ഇഷ്ടമാണ് അയാളുടെ ഡെയ്റ്റ് കിട്ടിയാൽ തീർച്ചയായും ഞാന്‍ സിനിമ ചെയ്യും.അയാൾ തെറ്റ് ചെയ്തു എന്നു കോടതിക്ക് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടും ഇല്ലെങ്കിൽ കേസിൽ നിന്ന് കുറ്റവിമുക്തനാക്കും.
എല്ലാവർക്കും എപ്പോഴും ശരി മാത്രം അല്ലല്ലോ തെറ്റും പറ്റാം എല്ലാവരും മനുഷ്യൻമാർ അല്ലേ തെറ്റ് സംഭവിക്കാൻ ഉള്ള സാഹചര്യം നമ്മുക്ക് എന്താണെന്ന് അറിയില്ല അതിൽ ഉൾപ്പെട്ടവർക്ക് മാത്രമേ അറിയു അതുകൊണ്ട് ‘സത്യം ജയിക്കട്ടെ’. ഒമർ ലുലു പറയുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…