Categories: Gossips

ശരീരത്തിന്റെ മുഴുപ്പും വലിപ്പവും നോക്കിയാണ് അഭിനയിക്കാൻ ആളെ വിളിക്കുന്നത്; തനിക്ക് ഉണ്ടായ ദുരനുഭവങ്ങൾ പറഞ്ഞു നീന കുറുപ്പ്..!!

അഭിനയ ലോകത്തിൽ കഴിഞ്ഞ 35 വർഷമായി ഉള്ള താരം ആണ് നീന കുറിപ്പ്. സീരിയലുകൾ വഴിയും സിനിമകൾ വഴിയും കുറെയേറെ ആളുകൾക്ക് സുപരിചിതമാണ് നീന കുറുപ്പിന്റെ മുഖം. മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരം പിന്നീട്‌ തിളങ്ങിയത് സഹ താരവേഷങ്ങളിൽ കൂടി ആയിരുന്നു.

മമ്മൂട്ടിയുടെ നായികയായി ശ്രീധരന്റെ ഒന്നാം തിരുമുറിവ് എന്ന ചിത്രത്തിൽ സിനിമയിൽ എത്തിയ നീനക്ക് കുറച്ചു കാലങ്ങൾ കഴിഞ്ഞതോടെ സിനിമയിൽ വലിയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ലഭിക്കാതെ ആയി. നായികയുടെ തോഴി ആയിട്ടൊ ഡയലോഗ് പോലും ഇല്ലാത്ത കഥാപാത്രങ്ങളിൽ മാത്രമായോ നീന ഒതുങ്ങി സിനിമ ജീവിതത്തിൽ പലപ്പോഴും.

എന്നാലും താരം എപ്പോഴും അഭിനയ മോഹങ്ങൾ ഉള്ളതുകൊണ്ട് തന്നെ തനിക്കായി ഉള്ള വേഷങ്ങൾക്ക് വേണ്ടി അഭിനയ ലോകത്തിൽ നിന്നു. സിനിമ സീരിയൽ എന്നിവ കൂടാതെ ഷോർട് ഫിലിമിലും എല്ലാം നീന അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ അഭിനയ ജീവിതത്തിലെ ഓർമകൾ പങ്കുവെക്കുകയാണ് നീന കുറുപ്പ്. ഈ ഓർമകൾ തനിക്ക് ഇന്നും വേദന നൽകുന്നു എന്നാണ് നീന പറയുന്നത്.

മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നീന കുറുപ്പ് മനസ് തുറന്നത്. തന്റെ അഭിനയ ജീവിതത്തിലുണ്ടായ വലിയ സങ്കടത്തെ കുറിച്ചും നഷ്ടത്തെ കുറിച്ചുമെല്ലാം നീന കുറുപ്പ് സംസാരിക്കുന്നുണ്ട്. നിന പറയുന്നത് ഇങ്ങനെ…

‘മിഖായേലിന്റെ സന്തതികൾ’ എന്ന ടിവി സീരിയലിന്റെ രണ്ടാം ഭാഗമായിട്ടാണല്ലോ ബിജു മേനോൻ നായകനായി ‘പുത്രൻ’ എന്ന സിനിമ വന്നത്. സീരിയലില്‍ ബിജു മേനോൻ ചെയ്ത അലോഷിയുടെ കാമുകിയായ ലേഖയെ അവതരിപ്പിച്ചത് ഞാനായിരുന്നു. പക്ഷേ സിനിമ വന്നപ്പോൾ ലേഖ ഞാനല്ല. എന്നോടൊന്നു പറഞ്ഞതുപോലുമില്ല. 27 വർഷം മുമ്പ് നടന്ന കാര്യമാണെങ്കിലും ആ ഒഴിവാക്കൽ ഇപ്പോഴും വേദന തന്നെയാണ്.

ഒരു ഉണങ്ങാത്ത മുറിവ് തന്നെയാണ്. അതുപോലെ തന്നെ, ഷൂട്ട് തുടങ്ങുന്ന തീയതി വരെ ഉറപ്പിച്ചതിനുശേഷം ഒഴിവാക്കിയ രണ്ടു മൂന്നു സംഭവങ്ങളും ഉണ്ട്. ‘ആവശ്യത്തിന് പ്രായം തോന്നുന്നില്ല, അല്ലെങ്കിൽ വണ്ണം കുറവാണ് എന്നതൊക്കെ ആയിരുന്നു അവർ പറഞ്ഞ പ്രശ്‌നം. എന്നെ കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത് ഇതൊന്നും നോക്കാതെയാണോ എന്നോർത്തിട്ടുണ്ടെങ്കിലും അതൊരു വിഷമമായി ഞാൻ കൊണ്ടു നടക്കുന്നില്ല. എല്ലാം മനസിന്റെ സ്‌ട്രോങ് റൂമിൽ പൂട്ടിവച്ചിരിക്കുകയാണ്, ഭാവിയിലേക്കുള്ള പാഠങ്ങളായി – എന്നും നീന പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago