തെന്നിന്ത്യൻ പ്രേക്ഷകർ വർഷങ്ങൾ ആയി കാത്തിരുന്ന ആ ധന്യ മുഹൂർത്തം കഴിഞ്ഞു എന്നുള്ള വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്.
ഇന്ത്യൻ സിനിമയുടെ ലേഡി സൂപ്പർ സ്റ്റാറും മലയാളി നടിയുമായ നയൻതാരയും സംവിധായകനും നിർമാതാവും ആയ വിഗ്നേഷ് ശിവനും തമ്മിൽ ഉള്ള വിവാഹം കഴിഞ്ഞു എന്നുള്ള വാർത്തകൾ ആണ് എത്തുന്നത്.
തമിഴ് നാട്ടിൽ മഹാബലിപുരത്ത് ഷെറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ച ആയിരുന്നു വിവാഹം. മലയാളം തമിഴ് തെലുങ്ക് കന്നഡ ഹിന്ദി സിനിമകളിലെ സൂപ്പർതാരങ്ങളും ഇരുവരുടെയും അടുത്ത ബന്ധുക്കളും പങ്കെടുത്ത ഒരു ബ്രഹ്മണ്ഡ വിവാഹമാണ് നടന്നിരിക്കുന്നത്.
സൂപ്പർസ്റ്റാറുകൾ ഉൾപ്പടെ വരുന്നത് കൊണ്ട് തന്നെ വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകനായ കിംഗ് ഖാൻ ഷാരൂഖ് ഖാനായിരുന്നു വിവാഹവേദിൽ എത്തിയ പ്രധാന താരങ്ങളിൽ ഒരാൾ.
സ്റ്റൈലിഷ് ലുക്കിൽ വിവാഹത്തിന് എത്തിയ ഷാരൂഖിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി കഴിഞ്ഞിട്ടുമുണ്ട്. ഷാരൂഖിനെ കൂടാതെ രജനികാന്ത് എം.കെ സ്റ്റാലിൻ കമൽഹാസൻ വിജയ് അജിത് കാർത്തി ചീരഞ്ജീവി മണിരത്‌നം എ.എൽ വിജയ് ബോണി കപൂർ ദിലീപ് തുടങ്ങിയവർ ചടങ്ങിൽ എത്തിയതായി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.
ഇതിൽ പലരുടെയും ഫോട്ടോസും പുറത്തുവന്നിട്ടുണ്ട്. നയൻതാരയുടെയും വിഘ്‌നേഷിന്റെയും ഫോട്ടോയോടൊപ്പം ഇരുവരുടെയും പ്രൊഡക്ഷൻ കമ്പനിയായായ റൗഡി പിച്ചേഴ്സിന്റെ ലോഗോയും അടങ്ങിയുള്ള ബോട്ടിലായിരുന്നു വിവാഹത്തിന് എത്തിയവർക്ക് വെള്ളം നൽകിയത്.
അതുപോലെ താര വിവാഹത്തിന് അതിഥികൾക്ക് കഴിക്കാനുള്ള ഫുഡ് മെനുവിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇരുപത്തിയേഴ് വെജിറ്റേറിയൻ ഡിഷെസാണ് മെനുവിലുള്ളത്.
വിഗ്നേഷ് സംവിധാനം ചെയ്ത ‘നാനും റൗഡി താൻ’ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് നയൻതാരയും വിഘ്‌നേഷും തമ്മിൽ പ്രണയത്തിലാവുന്നതും പിന്നീട് ഇരുവരും ഒരുമിച്ച് താമസിക്കുകയും ചെയ്തത്.
അന്ന് മുതൽ തന്നെ ഇരുവരുടെയും വിവാഹത്തെ പറ്റി പല തവണ വാർത്ത വന്നിരുന്നു. ഇപ്പോൾ അത് ഔദ്യോഗികമായി സംഭവിച്ചിരിക്കുകയാണ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…