Categories: Gossips

സൂര്യ ചിത്രത്തിൽ അഭിനയിച്ചപ്പോൾ ചതിക്കപ്പെട്ടു; പക്ഷെ വിജയ് രജനി ചിത്രത്തിൽ അങ്ങനയല്ല; നയൻ‌താര..!!

തെന്നിന്ത്യൻ സിനിമ ലോകത്ത് എതിരാളികൾ ഇല്ലാത്ത താര സുന്ദരിയാണ് മലയാളി കൂടിയായ നയൻതാര. മലയാള സിനിമയിൽ കൂടിയാണ് നയൻതാര സിനിമ ലോകത്ത് എത്തിയത് എങ്കിൽ കൂടിയും നയൻതാര കൂടുതൽ തിളങ്ങിയത് തമിഴിലും തെലുങ്കിലുമാണ്.

ഈ അടുത്ത് നൽകിയ അഭിമുഖത്തിൽ ആണ് നയൻതാര വിവാദമായ വെളിപ്പെടുത്തൽ നടത്തിയത്. ഗജനി വലിയ വിജയ ചിത്രമായെങ്കിൽ കൂടിയും തന്റെ കരിയറിലെ ഏറ്റവും മോശം ചിത്രം ഇതാണ് എന്നാണ് നയൻതാര പറയുന്നത്. കഥ പറഞ്ഞപ്പോൾ പറഞ്ഞ രീതിയിൽ അല്ല കഥാപാത്രം സിനിമയിൽ എത്തിയത് എന്നും നയൻ പറയുന്നു.

ഗജനി ചിത്രത്തിലെ അഭിനയത്തെ കുറിച്ച് നയൻതാര പറഞ്ഞത് ഇങ്ങനെ സൂര്യ നായകനായ ഗജിനി ചെയ്യാൻ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോൾ.

വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷേ അക്കാര്യത്തിൽ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു നയന്‍താര പറഞ്ഞു. എന്നാൽ അസിനും സൂര്യക്കും ഏറെ നേട്ടങ്ങൾ ഉണ്ടാക്കിയ ചിത്രം കൂടി ആയിരുന്നു ഗജിനി.

ഈ ചിത്രത്തിന് ശേഷം മൾട്ടി സ്റ്റാർ ചിത്രങ്ങൾ ചെയ്യുമ്പോൾ രണ്ടുവട്ടം ആലോചിക്കാറുണ്ട് എന്നും വിജയിക്ക് ഒപ്പം ശിവകാശിയും രജനി സാറിന് ഒപ്പം ചന്ദ്രമുഖിയും ചെയ്തപ്പോൾ അതിലെ ഗാന രംഗങ്ങൾ അഭിനയിക്കാൻ രണ്ട് വട്ടം ആലോചിച്ചതിന് ശേഷമാണ് തീരുമാനിച്ചത് എന്നും നയൻതാര പറയുന്നു.

എന്നാൽ ആ രണ്ട് ചിത്രങ്ങൾ എനിക്ക് കരിയറിൽ വലിയ നേട്ടങ്ങൾ തന്നു എന്നും നയൻതാര പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago