മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമിന്റെ നായികയായി ഒരു നാട്ടിൻപുറത്തുകാരിയുടെ വേഷത്തിൽ എത്തിയ നായന്താര ഇന്ന് തെന്നിന്ത്യൻ സിനിമ ഒരു ഡേറ്റ് കിട്ടാൻ കൊതിക്കുന്ന താരത്തോളം ഒരു മലയാളം സിനിമയുടെ മുതൽ മുടക്കിനോളം പ്രതിഫലം വാങ്ങുന്ന താരമായി വളർന്നു. അയ്യാ എന്ന തമിഴ് ചിത്രത്തിൽ കൂടി മലയാളം കടന്ന സുന്ദരി പിന്നീട് തെന്നിന്ത്യൻ സിനിമ ലോകത്തിലെ ലേഡി സൂപ്പർ സ്റ്റാർ ആയി മാറി. സിനിമയിൽ വിജയങ്ങളുടെ കൊടുമുടികൾ കയറിയപ്പോൾ ജീവിതത്തിൽ വിവാദങ്ങളുടെ തോഴി കൂടി ആയിരുന്നു നായന്താര എന്ന് വേണം പറയാൻ.
മലയാളത്തിൽ ഒരു പ്രമുഖ നടനുമായി ഗോസ്സിപ് കോളങ്ങളിൽ കയറി താരം പിന്നീട് മലയാളത്തിൽ പല താരങ്ങൾക്ക് ഒപ്പം വേഷം ചെയ്തു എങ്കിൽ കൂടിയും ആ താരത്തിൽ നിന്നും അകന്നു നിന്നു. മലയാളം കടന്നു തമിഴിൽ എത്തിയപ്പോൾ തകർന്നു വീണ രണ്ടു പ്രണയങ്ങൾ. ചിമ്പുവും പ്രഭുദേവയും. പ്രഭു ദേവ എന്ന ഇന്ത്യൻ മൈക്കിൾ ജാക്സണെ വിവാഹം കഴിക്കാനായി താരം ഹിന്ദു മതം വരെ സ്വീകരിച്ചു. കയ്യിൽ പ്രഭുദേവയുടെ പേര് പച്ചകുത്തി എന്നാൽ ആ ബന്ധം എങ്ങും എത്താതെ തകർന്നു തരിപ്പണമായി. ചിമ്പുവും ആയി അങ്ങനെ തന്നെ..
എന്നാൽ വിഗ്നേഷ് ശിവൻ എന്ന തമിഴ് സംവിധായകന് മുന്നിൽ തിരുവല്ലാക്കാരി നയൻസ് മയങ്ങി വീണു എന്ന് വേണം പറയാൻ. വിവാഹം കഴിക്കും വിവാഹം കഴിച്ചു എന്നുള്ള വാർത്തകൾ എത്തി എങ്കിൽ കൂടിയും ആ വാർത്തകൾക്ക് മറുപടി നൽകി വീണ്ടും എത്തിയിരിക്കുന്നു താരസുന്ദരി. വിവാഹം കഴിച്ചു എന്നാണു ഇപ്പോൾ തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഈ വിവാഹ വാർത്തക്ക് ഔദ്യോഗികമായ വിശദീകരണം ഒന്നും തന്നെ ഇല്ലായിരുന്നു എങ്കിൽ കൂടിയും മലയാളി മാധ്യമങ്ങൾ എല്ലാം ഈ വാർത്ത വലിയ ആഘോഷം ആക്കിയിരിക്കുന്നു. എന്നാൽ ഇപ്പോൾ തന്റെ വിവാഹ വാർത്തയെ കുറിച്ച് നയൻസ് തന്നെ വെളിപ്പെടുത്തൽ നടത്തി ഇരിക്കുകയാണ്.
തന്റെ വിവാഹം ആരെയും അറിയിക്കാതെ തൻ നടത്തില്ല എന്നാണ് നയൻസ് പറയുന്നത്. വിവാഹം കഴിക്കുന്നത് തന്നെ ഭാര്യ ഭർത്താക്കന്മാർ ആണെന്ന് സമൂഹത്തിന് മുന്നിൽ അറിയിക്കാൻ ആണ്. അപ്പോൾ പിന്നെ ആരെയും അറിയിക്കാതെ വിവാഹം നടത്തിയിട്ട് എന്താണ് കാര്യം. എന്റെ വീട്ടുകാർക്ക് കൂടി ഇഷ്ടപ്പെടുന്ന ഒരാളെയേ ഞാൻ വിവാഹം കഴിക്കൂ.. എനിക്ക് ഒരാളോട് പ്രണയം തോന്നിയാൽ അച്ഛനോടും അമ്മയോടും തുറന്നു പറയാൻ തനിക്ക് അറിയാം. അവർ സമ്മതിച്ചാൽ ഒളിച്ചോടി പോയി ഞാൻ വിവാഹം കഴിക്കില്ല. എന്റെ വീട്ടുകാർ എന്നെ അങ്ങനെയല്ല വളർത്തിയത്.- നായന്താര പറയുന്നു. സംവിധായകൻ വിഗ്നേഷ് ശിവനുമായി ഏറെ നാളുകൾ ആയി പ്രണയത്തിൽ ആണ് നയൻസ്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…