നയൻതാരയെ തങ്ങളുടെ സിനിമയിലേക്ക് വേണ്ട എന്ന് നിർമാതാക്കൾ; അവസാനം രക്ഷക്കെത്തി കാമുകൻ..!!

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ് നയൻ‌താര അഭിനയ ലോകത്തിലേക്ക് എത്തിയത് എങ്കിൽ കൂടിയും അയ്യാ എന്ന ചിത്രത്തിൽ കൂടി ഗ്ലാമർ താരം ആയി നയൻസ് തമിഴകത്തെ എത്തിയതോടെ തലവര തന്നെ മാറുക ആയിരുന്നു. ആദ്യം ഗ്ലാമർ ചിത്രങ്ങൾ അടക്കം അഭിനയിച്ചിരുന്ന താരം പിന്നീട് സെലെക്ടിവ് ആയി മാറുക ആയിരുന്നു.

എന്നാൽ കാലത്തിനൊപ്പം താരത്തിന്റെ പ്രതിഫലവും ഉയരുക ആയിരുന്നു. ഇന്ന് ആര് കോടിയോളം രൂപയാണ് കേടു സൂപ്പർസ്റ്റാർ ഒരു ചിത്രത്തിൽ അഭിനയിക്കാൻ വാങ്ങുന്നത്. എന്നാൽ നിർമാതാക്കൾ ഇത്രയും തുക നൽകാൻ തയ്യാറാണ് എങ്കിൽ കൂടിയും പ്രതിഫലത്തിന് മുകളിൽ താരം എഗ്രിമെന്റ് ചെയ്യുന്ന ചില നിബന്ധനങ്ങൾ കൂടി ആകുമ്പോൾ ആണ് താരത്തിന്റെ വേണ്ട എന്നുള്ള തീരുമാനത്തിലേക്ക് നിർമാതാക്കളെ എത്തിച്ചത്.

ചിത്രത്തിൽ അഭിനയിക്കുക മാത്രം ആണ് താരം ചെയുക ഉള്ളൂ. ചിത്രത്തിന്റെ പ്രോമോഷൻ പരിപാടികളിൽ ഒന്നും തന്നെ നയൻസ് പങ്കെടുക്കില്ല. തമിഴകത്തെ സൂപ്പർ താരങ്ങൾ ആയ വിജയി വരെ പ്രൊമോഷനിൽ പങ്കെടുക്കുമ്പോൾ ആണ് നയൻതാരയുടെ ഈ ഡിമാൻഡ്. വമ്പൻ പ്രതീക്ഷ നൽകി താരം മലയാളത്തിൽ എത്തിയ ലവ് ആക്ഷൻ ഡ്രാമ വേണ്ടത്ര വലിയ വിജയം നേടാൻ കഴിഞ്ഞില്ല. അവസാനം റിലീസ് ചെയ്ത നയൻ‌താര അഞ്ചര കോടി പ്രതിഫലം വാങ്ങിയ ദർബാറും ബോക്സ് ഓഫീസിൽ പരാജയം ആയിരുന്നു.

ചിരഞ്ജീവി നായകനായി എത്തിയ സൈറ നരസിംഹ റെഡ്‌ഡി എന്ന ചിത്രത്തിന് വേണ്ടി താരം വാങ്ങിയത് 6 കോടിയാണ് ചിത്രവും വലിയ പരാജയം ആയിരിന്നു. ബിഗിൽ മാത്രം ആണ് നയൻസിന് വിജയം നൽകിയ ചിത്രം. അതോടൊപ്പം ഇപ്പോൾ താരത്തിന് ചിത്രങ്ങൾ കുറഞ്ഞു വരുന്നു എന്നുള്ള റിപോർട്ടുകൾ ഉണ്ട്. എന്നാൽ 2020 ൽ നയൻതാരക്ക് ചിത്രങ്ങൾ കുറഞ്ഞതോടെ ഒരു ചിത്രം സംവിധാനം ചെയ്യുന്നതും ഒരു ചിത്രം നയൻതാരയെ നായികയാക്കി നിർമ്മിക്കുന്നതും വിഗ്നേഷ് ശിവൻ ആണ്.

കാതുവാകുല രണ്ടു കാതൽ ആണ് വിഗ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയാണ് നായകനായി എത്തുന്നത്. വിഗ്നേഷ് ശിവൻ ആദ്യമായി നിർമ്മിക്കുന്ന ചിത്രം നേതൃക്കൺ ആണ് മറ്റൊരു ചിത്രം. കൂടാതെ രജനികാന്ത് ചിത്രത്തിൽ ഒരു ഭക്തി ചിത്രവും ആണ് താരത്തിന്റേതായി ഈ വർഷം ഉള്ളത്. എന്നാൽ 2019 ൽ നയൻ‌താര നായികയായി 7 ചിത്രങ്ങൾ ആണ് റിലീസ് ചെയ്തത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago