Categories: Gossips

നടി മൈഥിലിക്ക് കുട്ടി ജനിച്ചു; കുഞ്ഞിന്റെ ചിത്രങ്ങൾ ആദ്യമായി പുറത്തുവിട്ട് താരം..!!

2009 ൽ പുറത്തിറങ്ങിയ പാലേരി മാണിക്യം എന്ന ചിത്രത്തിൽ കൂടി അഭിനയ ലോകത്തിലേക്ക് എത്തിയ താരമാണ് മൈഥിലി.

രഞ്ജിത് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയുടെ നായിക ആയി കരിയർ ആരംഭിക്കാൻ കഴിഞ്ഞു എന്നുള്ള ഭാഗ്യം ലഭിച്ച താരം കൂടിയാണ് മൈഥിലി. ബ്രെറ്റി ബാലചന്ദ്രൻ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര്.

സോൾട്ട് ആൻഡ് പെപ്പർ എന്ന ചിത്രത്തിൽ കൂടി മികച്ച സഹ നടിക്കുള്ള അവാർഡ് അടക്കം നേടിയ താരം അഭിനയ ലോകത്തിൽ തന്റെ മികവുള്ള പ്രകടനം കാഴ്ച വെച്ച താരം കൂടിയാണ്. തുടർന്ന് നല്ലവൻ ബ്രേക്കിംഗ് ന്യൂസ് മഹാമോഹിനി മാറ്റിനി നാടോടി മന്നൻ വേദി വഴിപാട് ലോഹം മേരാ നാം ഷാജി തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

ഇന്നലെ ആയിരുന്നു മൈഥിലിക്ക് കുട്ടി ജനിക്കുന്നത്. ഞങ്ങൾക്ക് ആൺകുട്ടീ ജനിച്ചു എന്ന് മൈഥിലി തന്റെ ഇൻസ്റ്റാഗ്രാം വഴി അറിയിച്ചത്. ഇപ്പോൾ താരത്തിന്റെ അടുത്ത സുഹൃത്തും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ ഉണ്ണി മൈഥിലിയുടെ കുട്ടിയുടെയും മൈഥിലിയുടെയും ചിത്രങ്ങൾ പങ്കുവെച്ചത്.

പത്തനംതിട്ട കോന്നിയിൽ ആയിരുന്നു മൈഥിലിയുടെ ജനനം. തുടർന്ന് താരം കോന്നിയിൽ ഒരു ലോക്കൽ ചാനലിൽ അവതാരക ആയും പ്രവർത്തിച്ചിട്ടുണ്ട്. അഭിനയ ലോകത്തിൽ വലിയ ഒരു ജനശ്രദ്ധ നേടിയെടുക്കാൻ താരം കഴിഞ്ഞില്ല എന്ന് വേണം പറയാൻ.

തുടർന്ന് തന്റെ മുപ്പത്തിനാലാം വയസിൽ താരം കൊച്ചി സ്വദേശി സമ്പത്തിനെ വിവാഹം കഴിക്കുക ആയിരുന്നു. 2022 ഏപ്രിൽ 28 നു ആയിരുന്നു ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് താരം വിവാഹം കഴിക്കുന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago