നടൻ മുകേഷിനിപ്പോൾ കണ്ടക ശനിയാണ് എന്നാണ് സോഷ്യൽ മീഡിയ സംസാരം. ഒന്നിന് പുറകെ ഓരോന്നായി വിവാദങ്ങൾ ആണ് മുകേഷിന് ഇപ്പോൾ ഉള്ളത്. ഫോണിൽ വിളിക്കുന്നവരോട് മാന്യത ഇല്ലാതെ സംസാരിക്കുന്ന മുകേഷിന്റെ ഒട്ടനവധി വോയിസ് ക്ലിപ്പുകൾ ആണ് സാമൂഹിക മാധ്യമത്തിൽ ഉള്ളത്.
കൂടാതെ താരം വിവാഹ മോചനത്തിന്റെ വക്കിൽ നിൽക്കുന്നതും വാർത്ത ആയിരുന്നു. രണ്ടാം വിവാഹവും തകർന്നു നിൽക്കുന്ന മുകേഷിനെ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മിന്നും താരത്തിൽ നിന്നും മാറ്റി എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. ഏഷ്യാനെറ്റ് ആ ഷോ തന്നെ ഒഴിവാക്കി എന്നും റിപ്പോർട്ട് വരുന്നുണ്ട്.
ഏഷ്യാനെറ്റിന്റെ കരാർ മുകേഷ് ലംഘിച്ചു എന്നാണ് പറയുന്നത്. താൽകാലികമായി ആണ് ഷോ നിർത്തിയിരിക്കുന്നത്. മഴവിൽ മനോരമയിൽ ഒരു ഷോയിൽ മുകേഷ് പങ്കെടുത്തു എന്നും ഇത് കരാർ ലംഘനം ആണെന്നും റിപ്പോർട്ട് ഉണ്ട്.
നടൻ എന്നതിൽ ഉപരി മികച്ച അവതാരകൻ കൂടിയായ മുകേഷിനെ വെച്ച് 4 എപ്പിസോഡ് ഷൂട്ട് ചെയ്തു എന്നാണ് പറയുന്നത്. എന്നാൽ ഇപ്പോൾ മുകേഷിനെതിരെ നിൽക്കുന്ന വിവാദങ്ങൾ വിവാഹ മോചനം എല്ലാം കുടുംബ പ്രേക്ഷകരെ ഷോയിൽ നിന്നും കാണാൻ ഉള്ള പിന്തിരിപ്പ് ഉണ്ടാകും എന്നുള്ള ഏഷ്യാനെറ്റിന്റെ ഭയം കൂടിയാണ് ഒഴുവാക്കൽ നടപടിക്ക് പിന്നിൽ എന്നും പറയുന്നു.
ഓണം പ്രമാണിച്ചു ഈ മാസം പതിനാലു മുതൽ ആണ് ഷോ സംപ്രേഷണം ചെയ്യാൻ തീരുമാനിച്ചത്. പ്രോമോയും കാണിക്കുന്നുണ്ടായിരുന്നു.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…