Categories: Gossips

മണ്ടനാണ് മോഹൻലാൽ; സിനിമയെ നശിപ്പിക്കുന്നതും അയാളാണ്; മോഹൻലാലിനെതിരെ രൂക്ഷ വിമർശവുമായി ഫസൽ ഗഫൂർ..!!

മലയാള സിനിമയെ നശിപ്പിക്കുന്നത് മോഹൻലാൽ എന്ന മഹാനടൻ ആണെന്ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ രംഗത്ത്. മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് ഉണ്ടായ വിവാദങ്ങൾ ആസ്പദമാക്കി ആണ് ഫസൽ ഗഫൂറിന്റെ പ്രസ്‌താവന.

പെരിന്തൽമണ്ണ എം ഇ എസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ മീഡിയ സ്റ്റുഡിയോ സൈക്കോളജി ലാബ് ഉത്ഘാടനം ചെയ്യുന്ന വേളയിൽ ആണ് ഫസൽ ഗഫൂറിന്റെ പ്രസ്താവന. മലയാള സിനിമയുടെ ബഫൂൺ ആണ് മോഹൻലാൽ. അയാളാണ് മലയാള സിനിമ നശിപ്പിക്കുന്നത്.

പ്രിൻസിപ്പലിന്റെ റൂമിലേക്ക് കുട്ടികൾ പോകുന്നത് പോലെയാണ് മുഖ്യമന്ത്രിയെ കാണാൻ മരക്കാർ റിലീസ് ആയി ബന്ധപ്പെട്ട വിഷയത്തിൽ മോഹൻലാൽ പോയത്. പിന്നീട് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല. ചെയ്യുന്ന സിനിമയുടെ കഥയോ തിരക്കഥയോ ഒന്നും മോഹൻലാലിന് അറിയില്ല.

ചൂടപ്പം പോലെ സിനിമകൾ ചെയ്തു ഇറക്കുകയാണ്. ഓരോ പത്ത് പതിനഞ്ച് ദിവസങ്ങൾ കൊണ്ടാണ് ഓരോ സിനിമയും ചെയ്തു പൂർത്തി ആകുന്നത്. മരക്കാർ ഒടിടിയിൽ വരുന്നതുമായി ബന്ധപ്പെട്ട ചർച്ചയിൽ മുഖ്യമന്ത്രി അടക്കം ഒട്ടേറെ ആളുകൾ ഇടപെട്ടു.

സംസ്ഥാന സർക്കാരിന് ലഭിക്കുമെന്ന് കരുതിയെ നികുതി നഷ്ടമാകുമോ എന്നുള്ള ഭയം ആണ് തീയറ്റർ റിലീസിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇത്തരത്തിൽ ഉള്ള വിലപേശലുകൾ കൊണ്ട് മലയാള സിനിമയെയും അതിന്റെ വ്യവസായത്തെയും മോഹൻലാൽ നശിപ്പിക്കുകയാണ് ചെയ്തത്.

ഒരു സിനിമ വരുന്നതുമായി ബന്ധപ്പെട്ട് എന്തിനാണ് ഇത്തരത്തിൽ ചർച്ചകൾ അടക്കം നടത്തുന്നത്. സിനിമ മേഖല ഇല്ലാതായി കഴിഞ്ഞാൽ സർക്കാർ നികുതി കുറയ്ക്കും എന്നും അദ്ദേഹം പറയുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago