ആദ്യ വിവാഹത്തിൽ നിന്നും വിവാഹ മോചനത്തിലേക്ക് മേതിൽ ദേവിക ഒട്ടേറെ നാളുകൾ മുകേഷ് ആയി സൗഹൃദം ഉണ്ടാക്കിയ ശേഷം ആയിരുന്നു വിവാഹം കഴിക്കുന്നത്. പരസ്പരം മനസിലായി എന്ന ധാരണയിൽ തന്നെ ആയിരുന്നിരിക്കും ആ വിവാഹം.
എന്നാൽ ആദ്യ കാലങ്ങൾ വളരെ സന്തോഷത്തിൽ ആയിരുന്നു എങ്കിൽ കൂടിയും മുകേഷ് അഭിനയത്തിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തിയതോടെ ആണ് നർത്തകി ആയ മേതിൽ ദേവികയുമായിയുള്ള വിവാഹ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയത് എന്ന് വേണം പറയാൻ.
അതിനെ കുറിച്ച് മേതിൽ ദേവിക ഒരിക്കൽ തുറന്നടിച്ചപോലെ പറഞ്ഞിട്ടുണ്ട് താനും. അന്ന് ദേവിക പറഞ്ഞത് ഇങ്ങനെ ആയിരുന്നു… മുകേഷേട്ടൻ രാഷ്ട്രീയത്തിലേക്ക് വന്നപ്പോൾ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി.
എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാൻ ഒട്ടും താൽപര്യം ഉണ്ടായിരുന്നില്ല. അതെന്റെ അജൻഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോൾ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. പക്ഷേ ഇപ്പോ ഒരു ജനപ്രതിനിധിയാകുന്നത് ഭർത്താവാകുന്നതിനെക്കാൾ വലിയ കാര്യമാണെന്ന് ഇപ്പോഴെനിക്ക് മനസിലായിയെന്ന് ദേവിക വ്യക്തമാക്കി.
സരിതയുമായി വേർപിരിഞ്ഞ മുകേഷ് 2013 ലാണ് നർത്തകിയായ മേതിൽ ദേവികയെ വിവാഹം ചെയ്യുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതിൽ കുടുംബാംഗവും സംഗീത നാടക അക്കാദമി അവാർഡ് ജേതാവുമാണ്.
സരിതയുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷമാണ് ദേവികയെ വിവാഹം കഴിക്കുന്നത്. 2002 ൽ ആണ് രാജീവ് നായരെ ദേവിക വിവാഹം കഴിക്കുന്നത്. വിവാഹശേഷം ബൈംഗ്ലൂരിലേക്ക് താമസവും മാറി. ഇരുവർക്കും ദേവാങ്ക് എന്ന ഒരു മകനുമുണ്ട്.
എന്നാൽ രണ്ടുവർഷത്തിൽ ദാമ്പത്യ ജീവിതം വഴിപിരിഞ്ഞതോടെ ദേവിക തിരികെ സ്വന്തം നാടായ പാലക്കാടേക്ക് തിരികേ എത്തി. തുടർന്ന് പാലക്കാട് രാമനാട്ടുകരയിൽ ശ്രീപാദം എന്ന നൃത്ത സ്ഥാപനം തുടങ്ങി. ഒരു വര്ഷം മുന്നേ ആയിരുന്നു തിരുവനന്തപുരത്ത് പണിത പുത്തൻ വീട്ടിലേക്ക് മുകേഷും ദേവികയും താമസം മാറിയത്.
നൃത്തത്തിൽ കൂടിയും സ്റ്റേജ് ഷോയിൽ കൂടിയും വരുമാനമുള്ള മേതിൽ ദേവികയാണ് തിരുവനന്തപുരത്ത് വീട് പണിതത് എങ്കിൽ കൂടിയും അതെല്ലാം ഉപേക്ഷിച്ചാണ് ദേവിക ഇപ്പോൾ പാലക്കാട് കുടുംബ വീട്ടിലേക്ക് പോയത്. മുകേഷിന്റെ ചീത്ത വിളി ഭരണിപ്പാട്ടിനെ പോലും വെല്ലുന്ന മോശം സംഭാഷണം പല തവണ സാമൂഹിക മാധ്യമങ്ങളിൽ വരാറുണ്ട്.
ഇതെല്ലാം അഭിമുഖീകരിച്ചു തന്നെ ആണ് മേതിൽ ദേവിക ഇത്രയും കാലം മുകേഷിനൊപ്പം കഴിഞ്ഞു കൂടിയത്. വിവാഹ മോചന ഹർജിയിൽ ഇത്തരം കാര്യങ്ങൾ മുകേഷിന്റെ അന്യസ്ത്രീ ബന്ധങ്ങൾ എല്ലാം ഉൾപ്പെടുത്തി എന്നാണ് അറിയുന്നത്. അതുപോലെ നേരത്തെ 19 വർഷങ്ങൾക്ക് മുന്നേ നടന്ന ഒരു സംഭവത്തിൽ മുകേഷിനെതിരെ ആരോപണങ്ങൾ ഉണ്ടായിരുന്നു.
മോശം അനുഭവങ്ങളുണ്ടാകുമ്പോൾ തന്നെ പ്രതികരിക്കണമെന്നും പുരുഷന്മാരെ മാത്രം കുറ്റം പറയാതെ നിയമപരമായി മുന്നോട്ട് പോകണമെന്നും ദേവിക അന്ന് പറഞ്ഞത്. തന്റെ വിഷയത്തിലും അതേപോലെ തന്നെ നിയമപരമായിയാണ് ദേവിക മുന്നോട്ട് പോയത്. ദേവിക തന്റെ പ്രൊഫൈലിൽ ഇന്നും മുകേഷിനൊപ്പം ഉള്ള മുഴുവൻ ചിത്രങ്ങളും ഒഴുവാക്കി.
66 വയസായി മുകേഷിന് ഇപ്പോൾ. മേതിൽ ദേവികക്ക് ഉള്ളത് 44 വയസും. ആ 22 വയസുകളുടെ പൊരുത്തക്കേടുകൾ എന്നും ജീവിതത്തിൽ നിഴലിച്ചിട്ടുണ്ടാവും. രമേഷ് പിഷാരടി നടത്തിയ ഒരു വിദേശ പ്രോഗ്രാമിൽ ഡാൻസ് ചെയ്യാൻ എത്തിയ മേതിൽ ദേവികയെ മുകേഷ് ആദ്യം കാണുന്നത് അതെ ഷോയിൽ അതിഥി ആയി എത്തിയപ്പോൾ ആയിരുന്നു.
തുടർന്ന് ആറുവർഷങ്ങൾ നീണ്ട പ്രണയത്തിൽ മുകേഷ് മികച്ച നടൻ തന്നെ ആയിരുന്നു. എന്നാൽ ജീവിതത്തിൽ നായകനായി എത്തിയപ്പോൾ ആദ്യ കാലങ്ങളിൽ ഇരുവരും നല്ല സ്നേഹത്തിൽ തന്നെ ആയിരുന്നു. എന്നാൽ തുടർന്ന് മുകേഷ് രാഷ്ട്രീയത്തിലേക്ക് മാറിയ ശേഷം ഉള്ള തിരക്കുള്ള ജീവിതവും പുത്തൻ ബന്ധങ്ങളും എല്ലാം ആണ് മുകേഷിന് ജീവിതത്തിൽ രണ്ടാം ഭാര്യയും പടിയിറങ്ങാൻ കാരണം.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…