മലയാള സിനിമ സീരിയൽ മേഖലയിൽ ഈയടുത്ത് കൂടുതൽ വാർത്തകളിൽ ഇടം നേടിയ വിവാഹ മോചന വാർത്ത ആയിരുന്നു മേഘന വിൻസെന്റും ഡോൺ ടോണിയും തമ്മിൽ ഉള്ളത്. എന്നാൽ വിവാഹ മോചന വാർത്തയിൽ നിരവധി വിവാദ പ്രസ്താവനകൾ ഉണ്ടായി എങ്കിൽ കൂടിയും മേഖന വിഷയത്തിൽ അധികം പ്രതികരിക്കാൻ നിന്നട്ടില്ല എന്ന് വേണം പറയാൻ. 2017 ൽ ആയിരുന്നു ഇവരും തമ്മിൽ ഉള്ള വിവാഹം. ഒരു വർഷം നീണ്ടു നിന്ന വിവാഹ ജീവിതം പിന്നീട് വേർപിരിയുകയും തുടർന്ന് കുറച്ചു മാസങ്ങൾക്ക് മുന്നേ ഇരുവരും നിയമപരമായി വേർപിരിയുക ആയിരുന്നു.
ഇരുവരും വിവാഹ ശേഷം വേർപിരിഞ്ഞപ്പോൾ തന്നെ മേഘന അമ്മക്കൊപ്പം ചെന്നൈയിലേക്ക് താമസം മാറുകയും തമിഴ് സീരിയലുകളിൽ അഭിനയിക്കാൻ തുടങ്ങുകയും ആയിരുന്നു. ചന്ദനമഴ എന്ന സീരിയലിൽ കൂടിയാണ് മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിത ആകുന്നത്. നായികയായി എത്തിയ താരം സീരിയൽ അവസാനിക്കും മുന്നേ സീരിയലിൽ നിന്നും പിന്മാറിയത് ഏറെ വാർത്ത ആയിരുന്നു. ഇപ്പോൾ താരം ഒരു യൂട്യൂബ് ചാനൽ തുടങ്ങുകയും അതിൽ കൂടി നിരവധി വിഡിയോകൾ ഷെയർ ചെയ്യാറും ഉണ്ട്.
അത്തരത്തിൽ ഷെയർ ചെയ്ത ഒരു വിഡിയോയിൽ പറയുന്ന കഥ ആണ് പ്രേക്ഷകർ മേഘനയുടെ ജീവിതവും ആയി കൂട്ടി വായിക്കുന്നത്. താരം യൂട്യൂബിൽ അപ്പലോഡ് ചെയ്ത പുതിയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ജീവിതത്തിൽ ഉണ്ടാവുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടണമെന്ന് ഒരു കഥയിലൂടെ പറഞ്ഞിരിക്കുകയാണ് താരം.
‘ഒരിക്കൽ ഒരു വ്യാപാരി തന്റെ ഗ്രാമത്തിനേക്കാൾ വ്യാപാരം മറ്റൊരു ഗ്രാമത്തിൽ നടക്കുമെന്ന് മനസ്സിലാക്കി അയാൾ തന്റെ സാധനങ്ങൾ എല്ലാമായി അങ്ങോട്ടേക്ക് പോകാമെന്ന് തീരുമാനിച്ചു. എങ്ങനെ ഇത്രയും സാധനങ്ങൾ കൊണ്ടുപോകുമെന്ന് വിചാരിച്ച് നിൽക്കുമ്പോഴാണ് അവിടെ ഒരു കഴുത നിൽക്കുന്നത് കണ്ടത്. വ്യാപാരി കഴുതയ്ക്ക് ഇപ്പോഴുള്ള സാഹചര്യങ്ങളെക്കാൾ നല്ല ജീവിതം കൊടുക്കാമെന്ന് ഉറപ്പോടെ കഴുതയുടെ പുറത്ത് സാധനങ്ങൾ വച്ച് യാത്ര ആരംഭിച്ചു. കഴുത അതെല്ലാം വിശ്വസിച്ച് കൂടെ കൂടി. ഭാണ്ഡക്കെട്ടുകൾ എല്ലാം കഴുതയെ കൊണ്ട് ചുമപ്പിച്ച് അയാൾ അതിന്റെ പുറത്തുകയറി ഇരുന്ന് യാത്ര തുടങ്ങി. പോകുന്ന വഴിയിൽ മുമ്പിൽ ഒരു വലിയ കുഴി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. അയാൾ അതിന്റെ മുകളിൽ നിന്ന് കുഴിയിൽ വീഴും മുമ്പ് ചാടി.
പാവം കഴുത ആ ഭാണ്ഡക്കെട്ടുകളോടെ കുഴിയിൽ വീണു. യജമാനൻ രക്ഷിക്കുമെന്ന് വിചാരിച്ച കഴുത പക്ഷേ കണ്ടത് അയാൾ അയാളുടെ സാധനങ്ങൾ മാത്രം കൈ എത്തി എടുക്കുന്നതാണ്. വേണമെങ്കിൽ അയാൾക്ക് ആ കഴുതയെ രക്ഷിക്കാമായിരുന്നു. അയാൾ അത് ചെയ്യാതെ സാധനങ്ങൾ എടുത്തു പോയി. കഴുത അയാളെ വിശ്വസിച്ച് കൂടെ വന്നതാണെന്ന് ഓർക്കണം. കുറച്ച് സമയങ്ങൾക്ക് ശേഷം കുഴിയിലേക്ക് മണ്ണ് ഇടിഞ്ഞ് വീഴാൻ തുടങ്ങി. കഴുത മണ്ണ് ദേഹത്ത് വീഴുമ്പോൾ അത് കുടഞ്ഞ് ഓരോ പടി കയറി കയറി രക്ഷപ്പെടുന്നതുമാണ് മേഘനയുടെ കഥ.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…