മേഘനാ രാജ് നാല് മാസം ഗർഭിണി; ഭർത്താവിന്റെ വിയോഗത്തിൽ നെഞ്ച് തകർന്നു നടി..!!

ചിരഞ്ജീവി സർജയുടെ വിയോഗത്തിന്റെ ഞെട്ടലിൽ ആണ് കന്നഡ സിനിമ ലോകം. 39 വയസ്സ് മാത്രം ഉള്ള സർജ ഹാർട്ട് അറ്റാക്ക് മൂലം ആണ് കഴിഞ്ഞ ദിവസം അപ്രതീക്ഷിത വിയോഗം ഉണ്ടായത്. ഇതിൽ ഏറെ ദുഃഖം നിറഞ്ഞ വാർത്ത ആണ് ഇപ്പോൾ പുറത്തു വരുന്നത്. ചിരഞ്ജീവി സർജയുടെ ഭാര്യയും നടിയുമായ മേഘനാ രാജ് നാല് മാസം ഗർഭിണി ആണെന്ന് ഉള്ള വിവരങ്ങൾ ആണ് ഇപ്പോൾ പുറത്തു വരുന്നത്. വീട്ടിൽ കുഞ്ഞതിഥി എത്തുന്നത് ആഘോഷിക്കാൻ ഇരിക്കുമ്പോൾ ആണ് ഈ ദുർവിധി ഉണ്ടാകുന്നത്.

തെന്നിന്ത്യൻ സിനിമ ലോകത്തിൽ ഏറ്റവും വലിയ ആഘോഷം ആയി തന്നെ ആയിരുന്നു നടൻ ചിരഞ്ജീവി സർജയും നടി മേഘന രാജുമായും നടന്നത്. മാതൃ സഹോദരൻ ആയ തമിഴ് ആക്ഷൻ കിംഗ് അർജുൻ , നടി സുമലത എന്നിവരുടെ നിറഞ്ഞ സാന്നിദ്യം മേഘന രാജിന്റെ വിവാഹത്തിന് ഉണ്ടായിരുന്നു. യക്ഷിയും ഞാനും എന്ന ചിത്രത്തിൽ കൂടി മലയാളത്തിൽ നായികാ അരങ്ങേറ്റം കുറിച്ച മേഘന രാജിന്റെ വിവാഹ വാർത്ത ആരാധകർ ഏറ്റെടുത്തിരുന്നു. വിവാഹം കഴിഞ്ഞു രണ്ടു വർഷങ്ങൾക്ക് ഇപ്പുറം ചിരഞ്ജീവി സർജയുടെ അപ്രതീക്ഷിത വിയോഗം അക്ഷരാർത്ഥത്തിൽ ഞെട്ടലോടെ ആണ് സിനിമ ലോകവും ആരാധകരും കേട്ടത്.

ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു ചിരഞ്ജീവി സർജയുടെ അന്ത്യം. ശ്വാസ തടസത്തെ തുടർന്നാണ് സർജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ മൂന്നു ദിവസം മുന്നേ നെഞ്ച് വേദനയെ തുടർന്ന് സർജയെ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു എന്നാണ് റിപോർട്ടുകൾ. ഞായറാഴ്ച ഉച്ചക്ക് ശ്വാസം തടസം നെഞ്ചിൽ വേദന എന്നിവ വീണ്ടും ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ വീണ്ടും ആശുപത്രിയിൽ കൊണ്ടു പോയത്. തുടർന്ന് യാത്ര മദ്ധ്യേ താരത്തിന് ഹൃദയാഘാതം ഉണ്ടാവുക ആയിരുന്നു. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന് ശേഷം ആണ് ഹൃദയാഘാതം എന്ന് കണ്ടെത്തിയത്.

എന്നാൽ ആശുപത്രിയിൽ ഡോക്ടർന്മാർ നടത്തിയ ശ്രമങ്ങൾ എല്ലാം പരാജയം ആകുകയും ചെയ്തു. നടൻ അർജുന്റെ സഹോദരിയുടെ മകൻ ആണ് ചിരഞ്ജിവി സർജ. തമിഴ് ചിത്രം സണ്ടക്കോഴിയുടെ കന്നഡ റീമേക്ക് വായുപുത്രനിൽ കൂടിയാണ് സർജ അഭിനയ ലോകത്തേക്ക് എത്തുന്നത്. അർജുൻ ആയിരുന്നു ചിത്രത്തിന്റെ നിർമാതാവ്. 10 വര്ഷം നീണ്ടു നിന്ന കരിയറിൽ 20 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago