Categories: Gossips

ഒരു സിനിമ നടനെയും വിവാഹം കഴിക്കില്ല; മീര നന്ദൻ ആ കാരണം പറയുന്നു..!!

മലയാളത്തിൽ ശ്രദ്ധകേന്ദ്രീകരിച്ച അഭിനയത്രി ആണ് മീര നന്ദൻ. കൂടാതെ താരം ഒരു മികച്ച ടെലിവിഷൻ അവതാരക കൂടി ആണ്. മലയാളം ടെലിവിഷൻ പരിപാടികളുടെ അവതരണത്തിലൂടെ ദൃശ്യമാധ്യമരംഗത്ത് പ്രവേശിച്ച മീര മലയാളം തമിഴ് തെലുങ്ക് ഭാഷകളിലായി നിരവധി സിനിമകളിൽ അഭിനയിച്ചു.

രണ്ട് വർഷമായി ദുബായിലെ റേഡിയോ കമ്പനികളിൽ റേഡിയോ ജോക്കിയായി പ്രവർത്തിച്ചു വരുന്നു. അഭിനയ ലോകത്തിൽ ഇപ്പോൾ കൂടുതൽ സജീവം അല്ലാത്ത താരം എന്നാൽ സോഷ്യൽ മീഡിയയിൽ സജീവം ആണ്. ഏഷ്യാനെറ്റ് ചാനലിൽ സം‌പ്രേഷണം ചെയ്ത പ്രസിദ്ധ റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാർ സിംഗർ എന്ന പരിപാടിയിലെ അവതാരകയായിട്ടാ‍ണ് മാധ്യമ രംഗത്തേക്ക് മീര കടന്നു വരുന്നത്.

തുടർന്ന് ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിൽ കൂടി ആണ് 2008 ൽ താരം അഭിനയ ലോകത്തിൽ എത്തുന്നത്.. ലാൽ ജോസ് ആയിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. ഇപ്പോൾ ദുബായിയിൽ ആണ് താരം ഉള്ളത്. അഭിനയ ലോകത്തിൽ ഇപ്പോൾ സജീവമല്ല എങ്കിൽ കൂടിയും താരം സാമൂഹിക മാധ്യമത്തിൽ സജീവമായി തുടരുന്നുണ്ട്.

നിരവധി ഫോട്ടോഷൂട്ടുകളും മറ്റുമായി താരം ഇപ്പോഴും സജീവമായി തുടരുന്നുണ്ട്. ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ ആരാധകർ നൽകിയ ചോദ്യത്തിന് മീര നന്ദൻ നൽകിയ മറുപടി ആണ് വൈറൽ ആകുന്നത്. ആരാധകരുമായി ഉണ്ടായ ക്യൂ ആൻഡ് എ സെക്ഷനിൽ ആണ് അടിപൊളി ഉത്തരങ്ങളുമായി മീര എത്തിയത്. ദുബായിൽ നിന്നും കേരളത്തിലേക്ക് ഇനി വരുന്നില്ലേ എന്നായിരുന്നു ഒരാരാധകൻ ചോദിച്ചത്.

വരാൻ തീരുമാനിച്ചു ഇരുന്നത് ആയിരുന്നു. ഏപ്രിൽ 23 നു വരാൻ ആയിരുന്നു പ്ലാൻ. എന്നാൽ സാഹചര്യം മോശമായതോടെ യാത്രാമാറ്റിയെന്ന് മീര പറയുന്നു. മലയാള സിനിമയിലേക്ക് ഇനിയെന്ന് വരുമെന്ന് ആണ് ഒരു ആരാധകൻ ചോദിച്ചത്. ഇപ്പോൾ ചെയ്യുന്ന ജോലി ഞാൻ അത്രമാത്രം എൻജോയ് ചെയ്യുന്നുണ്ട്. അതിൽ ഒരു മടുപ്പ് തോന്നിയാൽ മറ്റൊന്നിനെ കുറിച്ച് ചിന്തിക്കേണ്ടത് ഉള്ളൂ എന്നാണ് മീര മറുപടി നൽകിയത്.

വിവാഹം എന്നാണ് എന്നായിരുന്നു അടുത്ത ചോദ്യം. ഉടൻ ഇല്ല എന്ന് തന്നെ ആയിരുന്നു മീര മറുപടി നൽകിയത്. വരാനായി വരുന്നത് മലയാള സിനിമ നടൻ ആണെങ്കിൽ ആരെ ആയിരിക്കും തിരഞ്ഞെടുക്കുക എന്നായിരുന്നു മറ്റൊരു ചോദ്യം. അങ്ങനെ ഒരാളെ വിവാഹം കഴിക്കാൻ തനിക്ക് താല്പര്യം ഇല്ല എന്നാണ് മീര പറയുന്നത്. അതിന് തനിക്ക് താല്പര്യവുമില്ല. ഒരേ മേഖലയിൽ ജോലി ചെയ്യുന്നവർ തമ്മിൽ വിവാഹം കഴിച്ചാൽ ശരി ആകില്ല എന്നാണ് തന്റെ നിലപാട് എന്നും മീര പറയുന്നു.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago