Categories: Gossips

ദിലീപിന്റെ മകൾ മീനാക്ഷി ആള് ചില്ലറക്കാരിയല്ല; നമിത പ്രമോദിനെ നൃത്തം പഠിപ്പിച്ചു മഞ്ജുവിന്റെയും ദിലീപിന്റെയും ഏകമകൾ..!!

വേളാങ്കണ്ണി മാതാവ് എന്ന സീരിയലിൽ കൂടി ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അഭിനയ ലോകത്തിലേക്ക് എത്തിയ ആൾ ആണ് നമിത പ്രമോദ്. തുടർന്ന് സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്ത അമ്മെ ദേവി എന്ന സീരിയൽ വഴിയും ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത സൂപ്പർ ഹിറ്റ് സീരിയൽ എന്റെ മാനസപുത്രിയിലും മികച്ച അഭിനയം കാഴ്ച വെച്ച നമിത തുടർന്ന് മിനി സ്‌ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലേക്കെത്തുക ആയിരുന്നു.

ട്രാഫിക്ക് എന്ന സിനിമയിൽ കൂടി 2011 ആണ് നമിത അഭിനയ ലോകത്തിലേക്ക് എത്തുന്നത്. ആദ്യ ചിത്രം തന്നെ വമ്പൻ വിജയം ആയപ്പോൾ രണ്ടാം ചിത്രം കുഞ്ചാക്കോ ബോബന്റെ നായികയാകാൻ നമിതയ്ക്ക് കഴിഞ്ഞു. പുള്ളിപ്പുലികളും ആട്ടിൻ കുട്ടിയും എന്ന ചിത്രം വമ്പൻ വിജയമായി മാറി. തുടർന്ന് മൂന്നാം ചിത്രത്തിൽ നായകനായി ലഭിച്ചത് ദിലീപിനെ ആയിരുന്നു.

സൗണ്ട് തോമ ആയിരുന്നു സിനിമ. കാവ്യാ കഴിഞ്ഞാൽ ദിലീപിന്റെ ഭാഗ്യ നായികയായി മാറിയ നമിത ദിലീപിന്റെ കുടുംബത്തിനോട് അടുത്ത ബന്ധം ഉള്ള താരം കൂടി ആണ്. ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ മീനാക്ഷിയോട് ഉള്ള സൗഹൃദം തന്നെ ആണ് അതിൽ ഏറ്റവും വലുത്. നമിത പ്രമോദ് , മീനാക്ഷി ദിലീപ് , നാദിർഷായുടെ മകൾ ആയിഷ എന്നിവർ അടുത്ത സുഹൃത്തുക്കളായി മാറി.

ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി നല്ലൊരു നർത്തകിയാണെന്ന് തെളിയിച്ചത് നാദിർഷായുടെ മകളുടെ വിവാഹത്തിന്റെ അന്നായിരുന്നു. അന്ന് സ്റ്റേജിൽ വെച്ച് കളിച്ച ഡാൻസിൽ നടി നമിതയും ഒപ്പം ഉണ്ടായിരുന്നു അന്ന് നിരവധി പേരിൽ നിന്നും അഭിനന്ദനങ്ങളാണ് മീനാക്ഷി ദിലീപിന് ലഭിച്ചത്.

മീനാക്ഷി ഇപ്പോൾ ഡോക്ടർ ആകാനുള്ള പ്രയത്നത്തിൽ കൂടിയാണ്. താരം ഈ അടുത്താണ് മീനാക്ഷി സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് ആയത്. ഒരു ഡാൻസ് വീഡിയോ പങ്ക് വെച്ചിരുന്ന മീനാക്ഷി ഇപ്പോൾ നടി നമിത പ്രമോദിന്റെ ഡാൻസ് കൊറിയോഗ്രാഫർ ആയിരിക്കുകയാണ്. അമ്മയെ പോലെ തന്നെ നൃത്തം നന്നായി വഴങ്ങുന്നുണ്ട് മീനാക്ഷിക്കും. തനിക്ക് നൃത്തം സംവിധാനം ചെയ്യാൻ കൂടി കഴിയുമെന്ന് ഇതിൽ കൂടി തെളിയിച്ചിരിക്കുകയാണ് മീനാക്ഷി.

തന്റെ സോഷ്യൽ മീഡിയ പേജിൽ കൂടിയാണ് നമിതാ പ്രമോദ് താൻ ഡാൻസ് ചെയുന്ന വീഡിയോ പങ്ക് വെച്ചിരിക്കുന്നത്. അതിൽ കുറിച്ചത് ഇങ്ങനെയായിരുന്നു ”മഴയും ഈ ഗാനവും.. എന്തെന്ന് വെച്ചാൽ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്നത് പരീക്ഷിക്കുന്നു ” ഇതിനോടപ്പം ആണ് കൊറിയോഗ്രാഫർ മീനാക്ഷി എന്ന് താരം കുറിച്ചത്.

നമിതയുടെ ഡാൻസ് പകർത്തിയത് സഹോദരി അകിതാ പ്രമോദ് ആണ്, ഡാൻസ് മനോഹരം ആയിട്ടുണ്ടെന്ന് നിരവധി ആളുകൾ കമെന്റ് ചെയ്തിട്ടുണ്ട്. നേഹ സക്സേന, റജിൻ രാജ്, ആയിഷ നാദിർഷ തുടങ്ങിയ ആളുകൾ ആണ് പോസ്റ്റിൽ കമെന്റ് ആയി എത്തിയിരിക്കുന്നത്.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago