Categories: Gossips

തന്റെ ജീവിതത്തിൽ മഴവില്ലായവൻ; ഭർത്താവിന്റെ വിയോഗത്തിൽ തകർന്ന മീനയ്ക്ക് ആശ്വാസമായി എത്തിയത് ഇവർ മാത്രം; മീനയുടെയും മകളുടെയും സങ്കടം കാണാൻ കഴിയാതെ സഹപ്രവർത്തകർ..!!

ഭർത്താവിന്റെ അകാലത്തിൽ ഉള്ള വിയോഗത്തിൽ താങ്ങായി മീനക്കൊപ്പം സിനിമ മേഖലയിൽ നിന്നുള്ള സഹപ്രവർത്തകർ എല്ലാം തന്നെ ഉണ്ടെന്നു വേണമെങ്കിൽ പറയാം. അപ്രതീക്ഷിതമായി ആയിരുന്നു തെന്നിന്ത്യൻ താരം മീനയുടെ ഭർത്താവിന്റെ വിയോഗവർത്ത എത്തുന്നത്.

കേട്ടവരും കണ്ടവർക്കും എല്ലാം തന്നെ ഞെട്ടൽ ഉണ്ടാക്കിയ വാർത്ത ആയിരുന്നു മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിതമായ മരണം. തെന്നിന്ത്യൻ നടി ഖുശ്ബു ആണ് വിദ്യാസാഗറിന്റെ മരണ വാർത്ത ട്വിറ്റെർ വഴി അറിയിച്ചത്. വാർത്ത വന്നതിനു തൊട്ട് പിന്നാലെ കൊറോണ കാരണം ആണ് മരണം ഉണ്ടായത് എന്ന തരത്തിൽ വ്യാജ വാർത്തകളും വന്നിരുന്നു.

എന്നാൽ കഴിഞ്ഞ വർഷമാണ് വിദ്യാസാഗറിന് കൊറോണ വന്നത് എന്നും ഇത്തവണ അത്തരത്തിൽ ഉള്ള അസുഖം അദ്ദേഹത്തിന് ഇല്ലായിരുന്നു എന്നും ട്വിറ്ററിൽ കൂടി ഖുശ്‌ബു വ്യക്തമാക്കി ഇരുന്നു. മീനയ്ക്ക് താങ്ങായി കാലമാസ്റ്റർ ഒപ്പം തന്നെ ഉണ്ട്. ഖുശ്‌ബു നേരിട്ടെത്തി അന്ത്യോപചാരം അർപ്പിച്ചു. വിയോഗ വാർത്ത അറിഞ്ഞു നടി രംഭയും അതുപോലെ സംവിധയകാൻ സരണും എല്ലാം നേരിട്ട് തന്നെ എത്തിയിരുന്നു. കേരള ആചാരങ്ങൾ പ്രകാരമാണ് അന്ത്യ കർമ്മങ്ങൾ നടത്തിയത്.

താൻ ശരിക്കും ഞെട്ടിപ്പോയി എന്ന് ആയിരുന്നു മീനയുടെ ഭർത്താവിന്റെ മരണ വാർത്തയെ കുറിച്ച് നടൻ ശരത് കുമാർ പറഞ്ഞത്. ഈ വേദന മാറിടക്കാൻ മീനയ്ക്ക് കഴിയട്ടെ എന്ന് ആയിരുന്നു വിശാൽ പറഞ്ഞത്. 2009 ൽ ആയിരുന്നു മീനയും വിദ്യാസാഗറും തമ്മിൽ വിവാഹം കഴിക്കുന്നത്. നേരത്തെ മീന ഭർത്താവിനെ കുറിച്ച് പറഞ്ഞത്. അദ്ദേഹം വന്നതോടെ ആയിരുന്നു തന്റെ ജീവിതം കളർ ഫുൾ ആയത് എന്ന് ആയിരുന്നു.

തന്റെ ജീവിതത്തിലേക്ക് ഒരു മഴവില്ല് പോലെ കടന്നു വന്ന വിദ്യാസാഗർ ആയിരുന്നു തന്റെ പുഞ്ചിരിക്ക് പിന്നിലെ കാരണം എന്നും മീന പറഞ്ഞിരുന്നു. മീനക്കും ബിസിനസ് മാൻ വിദ്യാസാഗറിനും ഒരു മകൾ ആണ് ഉള്ളത്. തെറി എന്ന വിജയ് ചിത്രത്തിൽ കൂടി ശ്രദ്ധ നേടിയ നൈനിക ആണ് ഇരുവരുടെയും മകൾ. ഗുരുതരമായ ശ്വാസകോശ അണുബാധയെ തുടർന്ന് ആയിരുന്നു വിദ്യാസാഗറിനെ ആശുപത്രിൽ പ്രവേശിപ്പിക്കുന്നത്.

പ്രാവിന്റെ കാഷ്ടം ബാധിച്ച വായു ശ്വസിച്ചതിൽ നിന്നും ഉണ്ടായ അലർജിയിൽ നിന്നും ആണ് ശ്വാസകോശ അസുഖം ഉണ്ടായത് എന്ന് ആശുപത്രി അധികൃതർ നൽകിയ റിപ്പോർട്ടിൽ പറയുന്നുണ്ടെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

1 year ago