മലയാളത്തിൽ എന്നും ഓർക്കുന്ന സിനിമകൾ സമ്മാനിച്ച നായികമാരാണ് മഞ്ജു വാര്യരും സംയുക്ത മേനോനും ഗീതു മോഹൻദാസും. ചില സൗഹൃദങ്ങൾ എന്നും നിലനിൽക്കുന്നതുമാണ്. മഞ്ജുവിന്റെ ജീവിതത്തിൽ ഉയർച്ച താഴ്ചകളിൽ എന്നും കൂട്ടായി ഇവരൊക്കെയുണ്ട് താനും.
കാരണം പലപ്പോഴും മഞ്ജു അത് തുറന്നു പറഞ്ഞിട്ടും ഉണ്ട്. തനിക്കു ഒരു പ്രശ്നം വന്നാൽ അതിൽ തനിക്കൊപ്പം നിൽക്കാൻ എന്നും ഉണ്ടാകുന്ന അഞ്ചുപേരിൽ ഒരാൾ പൂർണ്ണിമ ഇന്ദ്രജിത് ആയിരിക്കും എന്ന് മഞ്ജു ഈ അടുത്ത് പറഞ്ഞിരുന്നു.
എന്നാൽ അതിൽ ബാക്കി രണ്ടുപേർ ദേ ഇവർ ആയിരിക്കും. സംയുക്തയും ഗീതു മോഹൻദാസും. ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ കൂടി 1986 ൽ ആണ് ഗീതു മോഹൻദാസ് അഭിനയ ലോകത്തിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്.
തെങ്കാശിപ്പട്ടണം എന്ന ചിത്രത്തിൽ സംയുക്തക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് ഗീതു. കൂടാതെ ലൈഫ് ഈസ് ബ്യൂട്ടിഫുൾ എന്ന ചിത്രത്തിലും. 2000 ൽ ആണ് ഈ ചിത്രങ്ങൾ എത്തിയത്. അന്ന് മുതൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരും തമ്മിൽ ഉള്ളത്. മഞ്ജുവും അന്നുമുതൽ ഇരുവരുടെയും അടുത്ത സുഹൃത്ത് തന്നെ.
പരസ്പരം മനസുകൊണ്ട് അറിയുന്നവർ. സംയുക്തയും ഗീതു മോഹൻദാസും അഭിനയ ലോകത്തിൽ സജീവമല്ലെങ്കിൽ കൂടിയും മഞ്ജു ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നായികയാണ്. ലേഡി സൂപ്പർസ്റ്റാർ. ഗീതു മോഹൻദാസ് സംവിധാനത്തിലേക്ക് കടന്നപ്പോഴും യോഗയും മറ്റുമായി തിരക്കിലാണ് സംയുക്ത.
ഇപ്പോൾ ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ ഇട്ട് മഞ്ജുവും സംയുക്തയും ഒപ്പം ഗീതു മോഹൻദാസുമുള്ള ഫോട്ടോ ആണ് മഞ്ജു പങ്കു വെച്ചിരിക്കുന്നത്. എന്നുമുള്ള സൗഹൃദം.. എന്തും നേരിടാനുള്ള സൗഹൃദം എന്നായിരുന്നു മഞ്ജു ഫോട്ടോക്ക് തലക്കെട്ട് നൽകിയത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…