സംഭവിച്ച കാര്യങ്ങളെ ഓർത്തു ദുഃഖങ്ങൾ ഒന്നും ഇല്ല; സന്തോഷം മാത്രം; മഞ്ജു വാര്യർ..!!

മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. വിവാഹ ശേഷം അഭിനയ ലോകത്തിൽ നിന്നും നീണ്ട ഇടവേള എടുത്ത താരം വർഷങ്ങൾക്ക് ഇപ്പുറം ആണ് വീണ്ടും അഭിനയ ലോകത്തേക്ക് എത്തുന്നത്. ആദ്യ കാലത്തേക്കാൾ ശക്തമായ സ്ത്രീ കഥാപാത്രങ്ങളിൽ കൂടി സിനിമയിൽ വിജയങ്ങൾ നേടി മുന്നേറുമ്പോൾ മലയാളത്തിൽ പല സൂപ്പർ താരങ്ങളേക്കാൾ മുകളിൽ ആണ് മഞ്ജു വാര്യർ.

സല്ലാപം എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി തുടങ്ങിയ മഞ്ജു പിന്നീട് ജീവിതത്തിലും ദിലീപിനൊപ്പം കൂടുക ആയിരുന്നു. സിനിമയിൽ തിരക്കേറി നിൽക്കുമ്പോൾ ആയിരുന്നു മഞ്ജുവിനെ ദിലീപ് ജീവിതത്തിലേക്ക് കൊണ്ട് പോകുന്നത്. അതോടെ മഞ്ജു എന്ന മലയാളത്തിലെ മികച്ച നടിമാരിൽ ഒരാൾ കൂടി വീട്ടമ്മയായി മാറുക ആയിരുന്നു. അന്ന് ദിലീപിന്റെയും മഞ്ജുവിന്റെയും വിവാഹം വലിയ ആവേശത്തോടെ ആണ് സിനിമ ലോകം സ്വീകരിച്ചത്. പിന്നീട് വിവാദങ്ങളുടെ ഘോഷയാത്ര തന്നെ ആയിരുന്നു മഞ്ജു വാര്യരുടെയും ദിലീപിന്റേയും ജീവിതത്തിൽ.

എന്നാൽ പിന്നീട് ഇരുവരും വിവാഹ മോചനം നേടുക ആയിരുന്നു. തുടർന്ന് തിരിച്ചെത്തിയ മഞ്ജു നൃത്തത്തിലും അഭിനയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എന്നാൽ വേർപിരിയലിൽ മകൾ മീനാക്ഷി ദിലീപിന് ഒപ്പം പോകുകയും ചെയ്തു. വിവാഹ ശേഷം അഭിനയം നിർത്തിയ മഞ്ജു 14 വർഷങ്ങൾക്ക്‌ ശേഷം ഹൌ ഓൾഡ് ആർ യു എന്ന ചിത്രത്തിൽ കൂടി തിരിച്ചു എത്തിയത്. ഇപ്പോൾ സിനിമയിൽ സജീവം ആയ മഞ്ജു അറിയപ്പെടുന്നത് തന്നെ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ എന്നാണ്. അതെ സമയം തന്റെ വ്യക്തി ജീവിതത്തിലും സിനിമ ജീവിതത്തിലും ഇതുവരെ സംഭവിച്ച എല്ലാ കാര്യത്തിലും താൻ സന്തോഷവതിയാണ് എന്നാണ് താരം പറയുന്നത്.

താൻ കടന്നു പോയ വഴികളിൽ താൻ സന്തോഷവതി ആണെന്നും നടക്കുന്നത് ഒന്നും താൻ മുക്കൂറായി വിചാരിച്ചത് അല്ല എന്നും താൻ ജീവിതത്തിന് ഒപ്പം മുന്നോട്ട് പോകുകയാണ് എന്നാണ് മഞ്ജു പറയുന്നത്. എന്നാൽ മഞ്ജുവിന്റെ ഈ വാക്കുകൾ ദിലീപ് ജീവിതത്തിൽ പാതി വഴിയിൽ പോയതും മകൾ ഇല്ലാത്തതും എല്ലാം ഒരു തരത്തിലും വിഷമിപ്പിച്ചട്ട് ഇല്ലേ എന്ന് ചിലർ എങ്കിലും ചോദിക്കുന്നു.

News Desk

Recent Posts

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

8 months ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

8 months ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

8 months ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

9 months ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

9 months ago

മൂന്നു താരങ്ങൾ, ഒരു ക്രിക്കറ്റ് മാച്ച്, ജീവിതം മാറ്റിമറിക്കുന്ന ഒരു കഥ; മാധവൻ- നയൻ‌താര- സിദ്ധാർഥ് ചിത്രം “ടെസ്റ്റ്” നെറ്റ്ഫ്ലിക്സ് പ്രീമിയർ ഏപ്രിൽ 4 ന്

ആർ മാധവൻ, നയൻ‌താര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…

9 months ago