മഞ്ജിമ മോഹൻ ഒരു മലയാള തമിഴ് ചലച്ചിത്ര അഭിനേത്രിയാണ് മഞ്ജിമ മോഹൻ. കേരളത്തിലെ പാലക്കാട് നിന്നുള്ള മഞ്ജിമ 1990 – 2000 ത്തിൽ തന്നെ ബാലതാരമായി സിനിമയിൽ സജീവ സാന്നിധ്യമായിരുന്നു.
മധുരനൊമ്പരക്കാറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയിരുന്നു. അതിനു ശേഷം ചലച്ചിത്ര രംഗത്തു നിന്നു വിട്ടുനിന്ന മഞ്ജിമ തന്റെ വിദ്യാഭ്യാസ കാര്യങ്ങളിൽ ശ്രദ്ധ കൊടുത്തു.
2015 ൽ ഒരു വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു വന്നു. ഛായാഗ്രാഹകൻ വിപിൻ മോഹന്റെയും കലാമണ്ഡലം ഗിരിജയുടേയും മകളാണ് മഞ്ജിമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും അഭിനയിച്ച താരത്തിന് വലിയ ജനപ്രീതി നേടിയെടുക്കാൻ കഴിഞ്ഞില്ല.
എന്നാൽ വീണ്ടും സിനിമയിൽ സജീവമാകാൻ ഉള്ള ശ്രമത്തിലാണ് മഞ്ജിമ. എന്നാൽ ശരീരവണ്ണം കൂടിയത് കൊണ്ട് നിരവധി അവസരങ്ങൾ ആണ് താരത്തിന് ഇല്ലാതെയായത്. എന്നാൽ അതെല്ലാം മറികടക്കാൻ തനിക്ക് കഴിഞ്ഞു എന്നാണ് താരം ഇപ്പോൾ പറയുന്നത്.
യോഗ ചെയ്യാൻ തുടങ്ങിയതോടെ തനിക്ക് വണ്ണം കുറഞ്ഞു എന്നാണ് മഞ്ജിമ പറയുന്നത്. വെറും ഒരു മാസം മാത്രമേ താൻ യോഗ ചെയ്യാൻ തുടങ്ങിയിട്ട് ആയിട്ടുള്ളൂ. എന്നാൽ ശരീരത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടായി എന്നും സംതൃപ്തി ലഭിച്ചു എന്നും താരം പറയുന്നു.
ശരീരത്തിന് ഒപ്പം മനസിനും ഇപ്പോഴും പുത്തൻ ഉണർവ് നൽകാൻ യോഗയ്ക്ക് കഴിയുന്നുണ്ട്. തന്റെ തടികാരണം ഒട്ടേറെ അവസരങ്ങൾ നഷ്ടമായി. എന്നാൽ ഇപ്പോൾ യോഗയിൽ കൂടി വണ്ണം കുറക്കാനും അവസരങ്ങൾ നേടി എടുക്കാനും കഴിയുന്നുണ്ട്. മഞ്ജിമ പറയുന്നു
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…