Gossips

ഞാനാണ് ജയിച്ചതെന്ന് ഏഷ്യാനെറ്റ് അറിഞ്ഞട്ടില്ല; ഇതുവരെ ഫ്ലാറ്റ് തന്നില്ല; മണിക്കുട്ടൻ..!!

ബിഗ് ബോസ് വിജയി ആയ തനിക്ക് ഇതുവരെ ഫ്ലാറ്റ് തരുന്നതുമായി ബന്ധപ്പെട്ട് ആരുമിതുവരെ വിളിച്ചില്ലായെന്ന് മണിക്കുട്ടൻ. ഇൻസ്റ്റാഗ്രാം ലൈവിൽ എത്തിയപ്പോൾ ആണ് മണിക്കുട്ടൻ വെളിപ്പെടുത്തൽ നടത്തിയത്. ബിഗ് ബോസ് സഹമത്സരാർത്ഥിയും അടുത്ത സുഹൃത്തുമായ അനൂപ് കൃഷ്ണൻ കഴിഞ്ഞ ദിവസം മണികുട്ടന്റെ വീട്ടിൽ എത്തിയത്.

സർപ്രൈസ് വിസിറ്റ് ആയിട്ട് ആയിരുന്നു അനൂപ് എത്തിയത്. തുടർന്ന് നടത്തിയ ലൈവിൽ ആണ് ഏഷ്യാനെറ്റ് ചാനലിനെതിരെ മണിക്കുട്ടൻ പ്രതികരണം നടത്തിയത്. താൻ ലൈവിൽ ഒന്നും വരുന്നില്ല എന്നുള്ള പരാതി പലരും പറയുന്നുണ്ട് എന്നാണ് മണിക്കുട്ടൻ വീഡിയോ തുടങ്ങുമ്പോൾ പറയുന്നത്.

ഇന്ന് വീട്ടിൽ വലിയ ഒരു സംഭവം നടന്നു. ഇത്രയും കാലത്തെ സിനിമ ജീവിതത്തിന് ഇടയിൽ തന്റെ വീട്ടിൽ സെലിബ്രിറ്റികൾ ആരും വന്നട്ടില്ല. അത്തരത്തിൽ ഉള്ള ഒരു ചരിത്ര നിമിഷം ആണ് ഉണ്ടായിരിക്കുന്നത്. തന്റെ വീട്ടിൽ ഒരു സുഹൃത്ത് വന്നിട്ടുണ്ട്.

തന്റെ സുഹൃത്താണെങ്കിലും നമ്മള്‍ക്കെല്ലാവര്‍ക്കും അദ്ദേഹമൊരു സെലിബ്രിറ്റിയാണ് എന്ന് സൂചിപ്പിച്ച് കൊണ്ടാണ് അനൂപ് കൃഷ്ണനെ പരിചയപ്പെടുത്തുന്നത്. നേരത്തെ അനൂപ് വീട്ടിൽ വന്നപ്പോൾ അമ്മക്കും പപ്പക്കും കോവിഡ് ആയിരുന്നു. അവർക്ക് കോവിഡ് നെഗറ്റീവ് ആയപ്പോഴാണ് അനൂപ് വീണ്ടും എത്തിയതെന്ന് മണിക്കുട്ടൻ പറയുന്നത്.

അതേസമയം അനൂപ് ഇവിടെ വന്ന് രണ്ട് മൂന്ന് ഫ്ലാറ്റ് അന്വേഷിച്ച് പോയതായും മണിക്കുട്ടൻ പറയുന്നു. കോണ്ഫിഡന്റിന്റെ ഫ്ലാറ്റ് എന്ന് പറഞ്ഞ് വരുന്ന വഴിക്ക് രണ്ട് മൂന്നെണ്ണം കണ്ടിരുന്നു. അതിൽ എവിടെയെങ്കിലും ആയിരിക്കുമെന്ന് വിചാരിച്ചതായി അനൂപ് പറയുമ്പോൾ

‘അളിയാ ഞാനൊരു സംശയം പറയട്ടേ ഞാനാണ് ജയിച്ചതെന്ന് അവർ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. കാരണം ഇതുവരെ അവർ ആരും എന്നെ കോൻടാക്ട് ചെയ്തിട്ടില്ല. നീ എറണാകുളം വഴി പോവുമ്പോൾ മണിക്കുട്ടനാണ് ജയിച്ചതെന്ന് ഓർമ്മിപ്പിക്കണം’ എന്ന് തമാശരൂപേണ പറയുന്നു. ഞാൻ പറയാം അളിയാ എന്ന് അനൂപും പറയുന്നുണ്ട്.

News Desk

Recent Posts

ജനങ്ങൾക്ക് വീണ്ടും വിലക്കയറ്റ പ്രഹരം; സംസ്ഥാനത്ത് മിൽമ പാൽ വില കൂട്ടി, ലിറ്ററിന് 4 രൂപ വർദ്ധിക്കും!

തിരുവനന്തപുരം: സംസ്ഥാനത്ത് മിൽമ പാൽ വില വർദ്ധിപ്പിച്ചു. ലിറ്ററിന് 4 രൂപയാണ് കൂട്ടിയത്. ഇന്ന് ചേർന്ന മിൽമ ഡയറക്ടർ ബോർഡ്…

1 month ago

നാനി- ശൈലേഷ് കോലാനു ചിത്രം “ഹിറ്റ് 3” ട്രെയ്‌ലർ പുറത്ത്

തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്‌ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…

1 year ago

നിവിൻ പോളി- താമർ- അജിത് വിനായക ചിത്രം “ഡോൾബി ദിനേശൻ”; ഫസ്റ്റ് ലുക്ക് പുറത്ത്

ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…

1 year ago

വിജയ് സേതുപതി- പുരി ജഗനാഥ് പാൻ ഇന്ത്യൻ ചിത്രത്തിൽ തബു

തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…

1 year ago

എമ്പുരാൻ ഏറ്റെടുത്തത് ദൈവ നിയോഗം, മോഹൻ ലാലിനോടും ആന്റണി പെരുമ്പാവൂരിനോടുമുള്ള സ്നേഹം തീരുമാനം പെട്ടെന്ന് ഉറപ്പിച്ചു

സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…

1 year ago

മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം എമ്പുരാൻ മാർച്ച്‌ 27ന് തന്നെ, ആദ്യ ഷോ രാവിലെ 6 മണിക്ക്..!!

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്‌…

1 year ago