രണ്ടു വർഷം മുമ്പ് വെള്ളം പൊങ്ങിയപ്പോൾ ബിരിയാണി അണ്ടാവിൽ കയറി രക്ഷപെട്ട മല്ലികയുടെ ചിത്രങ്ങൾ ട്രോളന്മാർ ആഘോഷമാക്കിയിരുന്നു. മഴ വെള്ളം പെട്ടന്ന് പൊങ്ങിയപ്പോൾ ആയിരുന്നു മല്ലിക സുകുമാരൻ ബിരിയാണി ചെമ്പിൽ കയറി രക്ഷപ്പെട്ടത്. കഴിഞ്ഞ വർഷവും ഇതേ സമയത്ത് കരമനയാറ്റിൽ വെള്ളം കൂടിയപ്പോൾ മല്ലികയുടെ വീട്ടിൽ വെള്ളം കയറിയിരുന്നുവെങ്കിലും അതിനു മുന്നേ തന്നെ താരം കഴിഞ്ഞ തവണ സുരക്ഷിത സ്ഥാനത്തേക്ക് മാറിയിരുന്നു.
എന്നാൽ കഴിഞ്ഞ തവണ പോലെ രക്ഷപ്പെടാൻ മല്ലികക്ക് ഇത്തവണ കഴിഞ്ഞില്ല. എന്നാൽ ഉടുതുണിയോടെ രക്ഷപ്പെടാൻ കഴിഞ്ഞു എന്ന് വേണം പറയാൻ. ഇതിന്റെ ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആകുന്നത്. കുണ്ടമൻ കടവിലെ പ്രിത്വിരാജിന്റെ കുടുംബ വീട്ടിൽ ആണ് മല്ലിക താമസിക്കുന്നത്. മക്കൾക്കൊപ്പം കൊച്ചിയിൽ താമസിക്കാതെ സ്ഥിരമായി മല്ലിക ഇവിടെ തന്നെ ആണ് ഉള്ളത്. എന്നാൽ സഹായികൾ ഉണ്ട് മല്ലികക്ക് ഇവിടെ.
ആദ്യ സമയത്ത് പ്രളയം ഉണ്ടായപ്പോൾ മല്ലികയെ രക്ഷപ്പെടുത്താൻ ബിരിയാണി ചെമ്പിൽ ആണ് കൊണ്ടുപോയത് എങ്കിൽ കഴിഞ്ഞ തവണ നേരത്തെ തന്നെ മാറണം എന്ന് പൃഥ്വിരാജ് നിർദേശം നൽകിയതോടെ വെള്ളക്കെട്ടിൽ താരം പെട്ടില്ല എന്ന് വേണം പറയാൻ. ഇത്തവണ പെട്ടന്ന് വള്ളം കയറിയപ്പോൾ അഗ്നിശമന സേനയുടെ ഡിങ്കിയിൽ ആണ് വെള്ളത്തിൽ കുടുങ്ങിയവർ രക്ഷപ്പെട്ടത്.
തെലുങ്ക് സൂപ്പർതാരം നാനിയുടെ 32 മത് ചിത്രം 'ഹിറ്റ് 3' യുടെ ട്രെയ്ലർ പുറത്ത്. ആദ്യാവസാനം ആരാധകരെ ത്രസിപ്പിക്കുന്ന മാസ്സ്…
ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന "ഡോൾബി ദിനേശൻ" എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്…
തമിഴ് സൂപ്പർതാരം വിജയ് സേതുപതിയെ നായകനാക്കി സൂപ്പർ ഹിറ്റ് തെലുങ്ക് സംവിധായകൻ പുരി ജഗനാഥ് ഒരുക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം…
സിനിമ തിരഞ്ഞെടുക്കുന്നത് ബഡ്ജറ്റ് നോക്കിയല്ല കൺടെന്റും, പ്രേക്ഷക അഭിലാഷവും മാത്രം മാനദണ്ഡം. എമ്പുരാൻ എന്ന മലയാളത്തിന്റെ ലോക സിനിമയുടെ ഭാവി…
മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ നായകനായി എത്തുന്ന പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ചിത്രം എമ്പുരാൻ മാർച്ച്…
ആർ മാധവൻ, നയൻതാര, സിദ്ധാർഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് ശശികാന്ത് രചിച്ചു സംവിധാനം ചെയ്ത "ടെസ്റ്റ്" എന്ന ചിത്രത്തിന്റെ…